'വിമാനം കയറിയത് ബി​ഗ് ബോസിലേക്കല്ല.. മാലി ദ്വീപിലേക്കാണേ..'; ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജീവയും അപർണയും!

ബി​ഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സോഷ്യൽമീഡിയ അടക്കം എല്ലാവരും ചർച്ച ചെയ്യുന്നത് ഇത്തവണ ആരൊക്കെയാകും മത്സാർഥികളായി എത്തുക എന്നതാണ്. അത് സംബന്ധിച്ച് നിരവധി പ്രചനങ്ങളും ​ഗോസിപ്പുകളും ഊഹാപോഹങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിൽ നാലാം സീസണാണ് ഈ വരുന്ന 27 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ പോകുന്നത്. മുംബൈയിലാണ് ബി​ഗ് ബോസ് വീട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് സീസണിലേയും എന്നതുപോലെ തന്നെ നാലാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. മാർച്ച് 27ന് വൈകിട്ട് ഏഴ് മണിയോടെ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്ത് തുടങ്ങും. ഇത്തവണ മുതൽ 24 മണിക്കൂറും ഹോട്ട്സ്റ്റാറിൽ ബി​ഗ് ബോസ് പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇതുവരെ സംപ്രേഷണം ചെയ്ത മൂന്ന് സീസണുകളിൽ രണ്ടാം സീസൺ മാത്രമാണ് വിജയികളില്ലാതെ ‌പാതി വഴിയിൽഡ അവസാനിപ്പിച്ചത്.

ബി​ഗ് ബോസിലുണ്ടോ?

നാലാം സീസൺ വരുന്നു എന്ന പ്രഖ്യാപനം വന്നത് മുതൽ സിനിമാ, സീരിയൽ, മോഡലിങ് തുടങ്ങിയ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന നിരവധി ആളുകളുടെ പേരുകളാണ് സോഷ്യൽമീഡിയയിൽ മത്സരാർഥികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രചരിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ മുഴുങ്ങി കേട്ട പേരാണ് അവതാരകരായ ദമ്പതികൾ ജീവയുടേയും അപർണയുടേയും. ഇരുവരും കപ്പിളായി ബി​ഗ് ബോസ് ഹോസിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ വന്നത്. എന്നാൽ ആ ​വാർത്തകളിൽ സത്യമില്ലെന്ന് അറിയിച്ച് ജീവയും അപർണയും തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരുടേയും എയർപോർ‌ട്ടിൽ നിന്നുള്ള ചിത്രങ്ങൾ കൂടി പ്രചരിച്ചതോടെയാണ് ബി​ഗ് ബോസ് കിംവദന്തി അധികമായത്.

മാലി ദ്വീപിലാണ്

ഇതോടെ ജീവയും അപർണയും പ്രചരിക്കുന്ന വാർത്തകളിലെ സത്യം വെളിപ്പെടുത്തി രം​ഗത്തെത്തി. ഇരുവരുടേയും കപ്പിൾ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു റൂമറുകളിലുള്ള പ്രതികരണം. 'ക്ഷമിക്കണം ഞങ്ങൾ ബിഗ് ബോസ് ഹൗസിലല്ല... മാലിദ്വീപിലാണ്... വിശ്രമം ആവശ്യമാണ്...' എന്നാണ് ഫോട്ടോയ്ക്കൊപ്പം ജീവയും അപർണയും കുറിച്ചത്. ബിക്കിനിയിൽ ഗ്ലാമറസായുള്ള അപർണയെയാണ് ചിത്രത്തിൽ കാണുന്നത്. കളർഫുൾ ഷർട്ടായിരുന്നു ജീവയുടെ വേഷം. താരങ്ങളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ മുൻ ബി​ഗ് ബോസ് മത്സരാർഥികൾ അടക്കം കമന്റുകളുമായി എത്തി. 'പിന്നല്ല...' എന്നായിരുന്നു എലീന പടിക്കൽ കമന്റായി കുറിച്ചത്. സജ്‌ന-ഫിറോസ് ദമ്പതികളാണ് ആദ്യമായി ബി​ഗ് ബോസിൽ കപ്പിളായി പങ്കെടുക്കാൻ എത്തിയവർ. എന്നാലും ഫിനാലെ എത്തുംമുമ്പ് ഇവർ പുറത്തായി.

യാത്രകളോട് പ്രിയം

'മാലി ദ്വീപിലേക്ക് ഇത് ആറാമത്തെ തവണയാണ് വരുന്നത്. മുമ്പ് വന്നതെല്ലാം ജോലിയുടെ ഭാഗമായാണ്. ഈ വരവ് എനിക്കേറെ സ്‌പെഷ്യലാണ്. ഇത്തവണ പ്രിയപ്പെട്ടവനൊപ്പമാണ് വന്നത്. ഞങ്ങളെ സ്‌നേഹത്തോടെ സ്വാഗതം ചെയ്തതിന് മാലി ദ്വീപിനോട് നന്ദി പറയുന്നു' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് അപർണ സോഷ്യൽമീഡിയയിൽ കുറിച്ചത്. യാത്ര ചെയ്യാൻ ഏറെയിഷ്ടമുള്ളവരാണ് തങ്ങളെന്നും ലിസ്റ്റിൽ ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ടെന്നും ജീവയും അപർണയും മുമ്പ് പറഞ്ഞിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായും ഇവർ യാത്ര ചെയ്യാറുണ്ട്.

Recommended Video

കിളിപോകും ജീവ അപർണയെ വിളിക്കുന്ന പേരുകൾ കേട്ടാൽ, | JEEVA SUPER FUN TALK | Filmibeat Malayalam
പ്രണയം വിവാഹത്തിലെത്തി

അവതാരകരായിരുന്ന സമയത്ത് തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് മാറുകയായിരുന്നു. എയർഹോസ്റ്റസായ അപർണ അടുത്തിടെയാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. ഇരുവരും മിസ്റ്റർ ആന്റ് മിസിസ് എന്ന സീ കേരളത്തിലെ പരിപാടിയുടെ അവതാരകരായിരുന്നു. കൂടാതെ സീ കേരളത്തിലെ തന്നെ സരി​ഗമപയുടെ അവതാരകനും ജീവ തന്നെയാണ്. അടുത്തിടെ 21 ​ഗ്രാംസ് എന്ന അനൂപ് മേനോൻ സിനിമയിലും ജീവ അഭിനയിച്ചിരുന്നു. ത്രില്ലറായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X