വിശേഷം ആയില്ലേ? കുഞ്ഞൊന്നും വേണ്ടേ, ചോദ്യങ്ങള്‍ക്ക് ഈ മറുപടികളാണ് നല്‍കാറുള്ളതെന്ന് ജീവ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുനന സരിഗമപയിലൂടെയാണ് ജീവയുടെ ജീവിതം മാറി മറിഞ്ഞത്. സൂര്യ മ്യൂസിക്കിലേക്ക് ആങ്കറായി പോയതിനെക്കുറിച്ചും, അന്ന് സെലക്ഷന്‍ കിട്ടിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. ജീവയ്‌ക്കൊപ്പം പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അപര്‍ണ്ണ. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ജീവിതത്തെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ഇരുവരും എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജീവയും അപര്‍ണ്ണയും. ഖത്തര്‍ എയര്‍വേര്‍സിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരിക്കുകയാണ് അപര്‍ണ്ണ. അപര്‍ണ്ണയ്‌ക്കൊപ്പം പോവുമ്പോള്‍ വായ്‌നോക്കുന്നതിനെക്കുറിച്ചും മറ്റുമൊക്കെയായിരുന്നു നേരത്തെ ഇരുവരും തുറന്നുപറഞ്ഞത് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ കൂടുതല്‍ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പാട്ടുപാടാന്‍ പറഞ്ഞാല്‍

പാട്ടുപാടാന്‍ പറഞ്ഞാല്‍

പൊതുവെ എനിക്കങ്ങനെ ഒന്നിനും മടിയുള്ള കൂട്ടത്തിലല്ലെന്ന് പറഞ്ഞായിരുന്നു ജീവ പാട്ടുപാടിയത്. സരിഗമപയില്‍ പാടിയിട്ടുണ്ട്, പിന്നെയാണ്. ശിട്ടുവിനായി പാട്ടുപാടാന്‍ പറഞ്ഞപ്പോഴായിരുന്നു ജീവ ഇതേക്കുറിച്ച് പറഞ്ഞത്. നിങ്ങളുടെ മുന്നില്‍ വേണേല്‍ പ്രമദവനം വരെ പാടുമെന്നും വീണ പറഞ്ഞിരുന്നു. പൂമുത്തോളെ എനിക്ക് പ്രിയപ്പെട്ട ഗാനമായിരുന്നു. ശിട്ടുവിനായി ആയിരം കണ്ണുമായി എന്ന ഗാനമായിരുന്നു ജീവ പാടിയത്. പെട്ടെന്ന് തീര്‍ന്നാല്‍ പെട്ട് വീട്ടില്‍ പോവാമെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. പാടിക്കഴിഞ്ഞുള്ള നെടുവീര്‍പ്പായിരുന്നു കാണേണ്ടത്. 10 മാര്‍ക്കായിരുന്നു അപര്‍ണ്ണ ജീവയ്ക്ക് നല്‍കിയത്.

 വിവാഹം കഴിഞ്ഞ് നാലരവര്‍ഷം

വിവാഹം കഴിഞ്ഞ് നാലരവര്‍ഷം

ഒന്നുമായില്ലേ, ഇങ്ങനെ ഇരുന്നാല്‍ മതിയോ, വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യങ്ങള്‍ തുടക്കത്തിലുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ അടിച്ചുപൊളിച്ച് ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. ഇവള്‍ ഖത്തറിലായതുകൊണ്ട് കുറച്ച് കാലം അത് പറഞ്ഞ് രക്ഷപ്പെട്ടിരുന്നു. ഇതെന്താ ബ്ലൂടൂത്ത് ഒന്നുമല്ലല്ലോയെന്നായിരുന്നു അന്ന് ചോദിച്ചത്. 4 ദിവസത്തേക്ക് വരുമ്പോള്‍ ഒന്ന് നേരാംവണ്ണം കാണാന്‍ പോലും പറ്റാറില്ല, അതിന് പോലും സമയം കിട്ടുന്നില്ല. അതിനിടയില്‍ ഇതിനും എങ്ങനെ സമയം കണ്ടെത്തും.

 കൊച്ചിനെ നോക്കാം

കൊച്ചിനെ നോക്കാം

നിങ്ങളൊരു കൊച്ചിനെയാക്കൂ, എന്നിട്ട് വേണം എനിക്ക് ബേബിസിറ്റ് ചെയ്യാന്‍. ഞാന്‍ നോക്കിക്കോളാം കൊച്ചിനെയെന്നായിരുന്നു ഒരു ഫ്രണ്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. നിനക്ക് ബേബിസിറ്റ് ചെയ്യാന്‍ ഞാന്‍ കഷ്ടപ്പെട്ട് 9 മാസം ഇങ്ങനെ നടന്ന് കൊച്ചിനെ കൊണ്ടുവരണം അല്ലേയെന്നായിരുന്നു ചോദിച്ചത്. ഖത്തര്‍ എയര്‍വേഴ്‌സിലായതുകൊണ്ട് ഗര്‍ഭിണിയാവാന്‍ പറ്റില്ലെന്നൊന്നും ഇല്ല. അവിടെ മെറ്റേണിറ്റി ലീവൊക്കെയുണ്ട്. ജോലി രാജിവെച്ച് അപര്‍ണ്ണ തിരിച്ചുവന്നത് ഇതിനാണോയെന്ന് സംസിച്ചിരുന്നുവെന്ന് വീണ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും തൈയ്ച്ച് വെച്ചോ ഒരെണ്ണമെന്നുമായിരുന്നു ജീവയുടെ മറുപടി.

അടുത്ത് വരരുത്

അടുത്ത് വരരുത്

ഫ്രണ്ട്‌സിന്റെ കൂടെ ഇരുന്ന് ജീവ ഇങ്ങനെ പറയുമ്പോള്‍ അടുത്ത് വരരുത്, 5 വര്‍ഷത്തേക്ക് ഒന്നും ഇല്ല എന്ന് പറയാറുണ്ട്. വിവാഹം കഴിഞ്ഞ് നാലര വര്‍ഷമായി 2 മാസം മുന്‍പ് വിവാഹം കഴിഞ്ഞവന്‍ വരെ പറഞ്ഞു അളിയാ, ഞാനൊരു അച്ഛനാവാന്‍ പോവുന്നുവെന്ന്. അടുത്തിടെ സരിഗമപയുടെ ഷൂട്ടിനിടെ ഒരു കൂട്ടുകാരന്‍ വിളിച്ചു, എന്താണ് ലിജോയെന്ന് ചോദിച്ചപ്പോള്‍ എടാ ചിപ്പി പ്രഗ്നന്റാണെന്ന് പറഞ്ഞു. അവള്‍ നിന്‍രെ ഭാര്യയല്ലേ, പിന്നെന്തിനാണ് ടെന്‍ഷന്‍ അടിക്കുന്നതെന്നായിരുന്നു എന്‍രെ ചോദ്യം. ആ ശരിയാണല്ലോയെന്നായിരുന്നു അവന്‍ പറഞ്ഞത്. അവന്‍ ഇനി നിങ്ങളെ കാണാന്‍ വരും. അവനെ ജോ ആക്ടര്‍ എന്നേ വിളിക്കാവൂയെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെയുള്ള വിവാഹം

നേരത്തെയുള്ള വിവാഹം

വളരെ നേരത്തെ വിവാഹം കഴിച്ചവരാണ് ജീവയും അപര്‍ണ്ണയും. വിവാഹം കഴിച്ചുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ഭാരമായിട്ടും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ജീവിതം കൂടുതല്‍ ആസ്വദിച്ച് തുടങ്ങിയത്. ജീവയ്ക്ക് 25ഉം അപര്‍ണ്ണയ്ക്ക് 21മായിരുന്നു വിവാഹം കഴിക്കുമ്പോഴുണ്ടായിരുന്ന പ്രായം. കുഞ്ഞുകുഞ്ഞിനെയാണോ എന്നോട് പ്രഗന്റാക്കാന്‍ പറയുന്നത്. ഈ കൊച്ചിനോടാണോ കുഞ്ഞിനെക്കുറിച്ച് ചോദിച്ചത്. ഇതിനിടയില്‍ തിരിച്ച് വീണയോടും ഇരുവരും ചോദ്യം ചോദിച്ചിരുന്നു.

 പേരുകള്‍

പേരുകള്‍

പേരുകളൊക്കെ അങ്ങനെ വരുന്നതാണ്. ശിട്ടു, ക്വസ്റ്റില്‍ബര്‍ത്തിനി, ടിക്കിള്‍ മോള്‍, ജബിലാട്ടി, വായിലെന്തൊക്കെ കിട്ടുന്നുവെന്ന് അറിയില്ല. എല്ലാത്തിലും വിളി കേള്‍ക്കുന്ന എന്നെയാണല്ലോ പറയേണ്ടത്. വായനാശീലത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജീവയുടെ ബാലരമ വായിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. നൊസ്റ്റാള്‍ജിയ ആയിരുന്നു അത്. ഇതൊക്കെ എനിക്ക് ഇഷ്ടമാണെന്നായിരുന്നു ജീവ പറഞ്ഞത്. നോവലൊക്കെയാണ് ഞാന്‍ വായിക്കുന്നതെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. ഏത് അവസ്ഥയേയും ഞങ്ങള്‍ അതിജീവിക്കും. ബിരിയാണി കഴിച്ചും അല്ലാതെയും ജീവിക്കാനറിയാം.

അടുത്ത പരിപാടി

അടുത്ത പരിപാടി

സരിഗമപയുടെ ഗ്രാന്‍ഡ് ഫിനാലെ മാര്‍ച്ചിലാണ്. അത് കഴിഞ്ഞ് എന്താണ് എന്നറിയില്ല. ഇടയ്ക്ക് സിനിമയില്‍ അഭിനയിച്ചുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അങ്ങനെ ഞാനും പ്രേമിച്ചുവെന്നായിരുന്നു സിനിമയുടെ പേര്. അടുത്ത സ്റ്റെപ്പ് എന്താണെന്നറിയില്ല. സീയുടെ ഷോയ്ക്കാണ് താന്‍ ഇംപോര്‍ട്ടന്‍സ് കൊടുക്കുന്നത്. ജീവയെ നടനായി കാണാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. വലിയൊരു നടനായിട്ട് ആ കാര്‍ഡ് വെച്ച് ഞാന്‍ ജീവിക്കുമെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X