'പറഞ്ഞത് തിരിച്ചെടുക്കുന്നു... മോശം അനുഭവം ഉണ്ടായി, പിള്ളേരുടെ മുഖം കണ്ട് എനിക്കും വിഷമമായി'; ജീവയും അപർണയും
വിവിധ ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതറാണെന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. അപർണയും അവതാരകയും ഇൻഫ്ലൂവൻസറുമെല്ലാമായി ലൈം ലൈറ്റിൽ സജീവമാണ്. അപർണയ്ക്കും ജീവയ്ക്കും കൂടി രണ്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലുണ്ട്.
കഴിഞ്ഞ ദിവസം ഇരുവരും ഒരു വീഡിയോ പങ്കിട്ട് എത്തിയിരുന്നു. കൊച്ചി മരടിലെ ഫോറം മാളിൽ ഗ്രോസറി ഷോപ്പിങ്ങിന് പോയപ്പോഴുള്ള മോശം അനുഭവമാണ് ഇരുവരും പുതിയ വീഡിയോയിൽ പങ്കുവെച്ചത്. ഐഫോൺ ഉപയോഗിച്ച് വ്ലോഗ് ചെയ്തപ്പോൾ മാളിലെ സ്റ്റാഫുകൾ തടഞ്ഞുവെന്നും മോശമായി പെരുമാറിയെന്നുമാണ് ഇരുവരും പറഞ്ഞത്.

ജീവയും അപർണയും പറഞ്ഞത് ഇങ്ങനെയാണ്... നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയോ ഫോട്ടോയോ എടുക്കാൻ പാടില്ലെന്ന് മാളുകളിലൊന്നും എഴുതിവെച്ച് ഞങ്ങൾ കണ്ടിട്ടില്ല. ഡിഎസ്എൽആർ ക്യാമറ വെച്ചുള്ള പ്രൊഫഷണൽ ഫോട്ടോഗ്രഫി പാടിലെന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും മരടിലുള്ള ഫോറം മാളിൽ വെച്ച് വളരെ മോശം അനുഭവം ഉണ്ടായി.
വീഡിയോയുടെ തുടക്കത്തിൽ ഞങ്ങൾ പറഞ്ഞിരുന്നു ഫോറം മാളിലെ അന്തരീക്ഷം വളരെ പീസ്ഫുള്ളാണ് ഷോപ്പിങ്ങിനെന്ന്. അത് ഞങ്ങൾ ഇപ്പോൾ തിരിച്ച് എടുക്കുന്നു. ഞങ്ങൾ ഇന്ന് ഫോറം മാളിൽ വെച്ച് ഒരു വ്ലോഗാണ് ഫോണിൽ ഷൂട്ട് ചെയ്തത്. അവിടെ നിന്ന് പച്ചക്കറിയും മറ്റും വാങ്ങുന്നതും അതിനിടയിൽ പരസ്പരം തമാശ പറയുന്നതുമെല്ലാമാണ് ഷൂട്ട് ചെയ്തത്.
അല്ലാതെ അവരുടെ സെറ്റപ്പ് തകർക്കുന്ന രീതിയിലോ, ബിസിനസ് തടസപ്പെടുത്തുന്ന രീതിയിലോ, പബ്ലിക്ക് ന്യൂയിസൻസ് ആകുന്ന രീതിയിലോ ഒന്നും തന്നെ ചെയ്തില്ല. മാളിലെ സ്റ്റാഫിലൊരാളായ ഒരു ചേച്ചിയാണ് വീഡിയോ എടുക്കരുതെന്ന് പറഞ്ഞത്. അത് റെസ്പെക്ട് ചെയ്ത് ഉടൻ തന്നെ വീഡിയോ കട്ട് ചെയ്തു. ശേഷം ഞങ്ങളെ കണ്ടിട്ട് രണ്ട് പിള്ളേർ ഒപ്പം നിന്ന് സെൽഫിയെടുക്കാനായി വന്നു.
അവർക്കൊപ്പം നിന്ന് ഞാൻ സെൽഫിയെടുക്കാൻ ഒരുങ്ങിയപ്പോഴും സ്റ്റാഫ് വന്ന് തടഞ്ഞു. അത് കണ്ടപ്പോഴാണ് ശരിക്കും ദേഷ്യം വന്നത്. ഇത് പോലും തടഞ്ഞെങ്കിൽ നമുക്ക് നമ്മുടെ ഒരു സെൽഫി പോലും ഫോറം മാളിൽ വെച്ച് എടുക്കണമെന്ന് കരുതിയാൽ നടക്കില്ലേ..?. പിന്നെ എന്തിനാണ് പബ്ലിക്കാനായി മാൾ തുറന്ന് കൊടുത്തിരിക്കുന്നത്.

സെൽഫി എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആ പിള്ളേരുടെ മുഖം മാറി. ആ പിള്ളേരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. സാധാരണ ആളുകൾ അവരുടെ ഫോണിൽ എടുക്കുന്ന ഒരു ഫോട്ടോയോ വീഡിയോ കണ്ടായിരിക്കും നിങ്ങളുടെ സ്ഥാപനത്തിലേക്ക് ബിസിനസ് വരുന്നത്. അതുകൂടി മനസിലാക്കു.
നിങ്ങളുടെ പെരുമാറ്റം കാരണം ആ സെൽഫിയെടുക്കാൻ വന്ന പിള്ളേർ വരെ പേടിച്ച് പോയി. അപരാധം ചെയ്യാൻ വന്നത് പോലെയായിപ്പോയി. അവരുടെ മുഖം കണ്ട് എനിക്കും വിഷമമായി. ഞങ്ങൾ വ്ലോഗ് ചെയ്യുന്നത് വളരെ വിചിത്രമായ എന്തോ കാണുന്നത് പോലെയാണ് അവിടെയുള്ള സ്റ്റാഫ് നോക്കിയതെന്നുമാണ് ജീവയും അപർണയും പറഞ്ഞത്.


Click it and Unblock the Notifications