അപര്‍ണ്ണയെ ആദ്യമായി ഉമ്മ വെച്ചതിനെക്കുറിച്ച് ജീവ! ഇഷ്ടമല്ലാത്തത് ആ രണ്ട് കാര്യങ്ങളാണെന്നും താരം

ജീവ ജോസഫിനേയും അപര്‍ണ്ണ തോമസിനേയും അറിയാത്തവര്‍ വിരളമാണ്. സൂര്യ മ്യൂസിക്കിലെ അവതാരകരായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. അടുത്തിടെയായിരുന്നും ഇവര്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സരിഗമപ റിയാലിറ്റി ഷോയിലൂടെയായിരുന്നു ജീവയുടെ കരിയര്‍ മാറി മറിഞ്ഞത്. റിയാലിറ്റി ഷോ ചെയ്ത് പരിചയമില്ലെന്ന് പറഞ്ഞായിരുന്നു ജീവ എത്തിയത്.

ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ജീവ സരിഗമപയുടെ എല്ലാമെല്ലാമായി മാറിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും തള്ളുമൊക്കെയായാണ് ജീവ എത്താറുള്ളത്. ഇടയ്ക്ക് പരിപാടിയിലേക്ക് സര്‍പ്രൈസായി അപര്‍ണ്ണയും എത്തിയിരുന്നു. പ്രണയകാലത്തെക്കുറിച്ചും ആദ്യമായി ഉമ്മ വെച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജീവയും അപര്‍ണ്ണയും. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഉമ്മ വെച്ചത്

ഉമ്മ വെച്ചത്

പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അപര്‍ണ്ണയെ ആദ്യമായി ഉമ്മ വെച്ചത്. പുതുപ്പള്ളിയിലായിരുന്നു അന്ന് പരിപാടി. എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു ഉമ്മ വെച്ചത്. വിവാഹത്തിന് മുന്‍പോ ശേഷമോ, ഏതാണ് ചോദിക്കുന്നതെന്നായിരുന്നു ഇരുവരും ചോദിച്ചത്. അടുത്ത സുഹൃത്തായ ലിജോയായിരുന്നു ഇവരെ ഇന്റര്‍വ്യൂ ചെയ്തത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചിരുന്നു.

ആദ്യത്തെ ഉമ്മ

ആദ്യത്തെ ഉമ്മ

പ്രണയ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് ആദ്യത്തെ ഉമ്മയെക്കുറിച്ച് ചോദിച്ചത്. ഇത് കേട്ടതും ഞാന്‍ പോവുകയാണെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. നിനക്കറിയാവുന്ന കാര്യമല്ലേ അതെന്നായിരുന്നു ജീവയുടെ ചോദ്യം. 10 ാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു അത്. കാറിന്റെ മറവില്‍ വെച്ചായിരുന്നു അത് സംഭവിച്ചത്. അന്നും വണ്ടി കഥയിലുണ്ടല്ലോയെന്നായിരുന്നു ലിജോയുടെ കമന്‍റ്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
ഇഷ്ടമല്ലാത്ത സ്വഭാവം

ഇഷ്ടമല്ലാത്ത സ്വഭാവം

അപര്‍ണ്ണയില്‍ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവങ്ങളെക്കുറിച്ചും ജീവ പറഞ്ഞിരുന്നു. ഇങ്ങനൊരു ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്നു. എവിടെയെങ്കിലും പോവുന്നതിന് മുന്‍പ് എപ്പോഴാണ് സമയം പറയേണ്ടതെന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ സമയം പറയും. പൊതുവെ കൃത്യസമയത്ത് എത്താനായി ശ്രമിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ പറഞ്ഞ സമയത്തായിരിക്കും പുള്ളിക്കാരി ഇറങ്ങുന്നത്. വിവാഹ ശേഷം ഇത് പാലിക്കാനായിട്ടില്ല.

അപര്‍ണ്ണ പറഞ്ഞത്

അപര്‍ണ്ണ പറഞ്ഞത്

അത് പോലെ തന്നെ സാധനങ്ങള്‍ എടുത്ത സ്ഥലത്ത് തന്നെ തിരിച്ച് വെക്കണമെന്ന് നിര്‍ബന്ധമുണ്ട് എനിക്ക്. നല്ല വൃത്തിയായി അടുക്കി വെക്കണമെന്ന് ആഗ്രഹമുണ്ട്. തിരക്കുള്ള സമയത്ത് മാത്രമാണ് ഇത് സംഭവിക്കുന്നതെന്നായിരുന്നുഅപര്‍ണ്ണ പറഞ്ഞത്. ഇത് പറഞ്ഞാണ് ഞങ്ങള്‍ വഴക്കിട്ടിട്ടുള്ളത്. എവിടേലും പോയി വന്നാല്‍ ബെഡില്‍ അത്തപ്പൂക്കളം പോലെ മേക്കപ്പ് സാധനങ്ങളും ഡ്രസ്സുകളും കിടക്കുന്നത് കാണാം. എന്താണ് ഇതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ മാറ്റാമെന്ന് പറയും.

സുഹൃത്തിനെ വിളിച്ചത്

സുഹൃത്തിനെ വിളിച്ചത്

അഭിമുഖത്തിനിടയില്‍ സുഹൃത്തുക്കളെക്കുറിച്ചും ചോദിച്ചിരുന്നു. സാനിയ അയ്യപ്പനെയായിരുന്നു താരം വിളിച്ചത്. സദ്യ കഴിക്കാനായി താനെത്തുമെന്നും അപര്‍ണ്ണയാണോ വിഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നുമായിരുന്നു സാനിയ ചോദിച്ചത്. അത് പോലെ തന്നെ ജീവയുടെ സ്വഭാവത്തില്‍ മാറ്റാനും മാത്രമുള്ള കാര്യങ്ങളൊന്നുമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

More from Filmibeat

Read more about: jeeva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X