'ജീവയ്ക്ക് ആഗ്രഹമുണ്ട്, കുഞ്ഞിനെ കൊടുക്കാത ഇങ്ങനെ നടന്നോളൂ, റാക്കിൽ നിന്ന് കിട്ടുമായിരുന്നെങ്കിൽ എടുത്തേനെ'
സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് മലയാളത്തിലെ പ്രശസ്തരായ അവതാരകരും അഭിനേതാക്കളുമായ ജീവ ജോസഫും അപർണ തോമസും. സൂര്യ മ്യൂസിക്കിൽ വിജെയായി ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയതും പ്രണയത്തിലായതും. അപർണയും ജീവയും ഇതിനോടകം ചില സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുകയും ചെയ്തു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ഇരുവരും വിവാഹിതരായിരുന്നു.
വിവാഹിതയായശേഷം ടിവി അവതാരക എന്ന ജോലി ഉപേക്ഷിച്ച് കുറച്ച് വർഷം ക്യാബിന്‍ ക്രൂവായി അപർണ ജോലി ചെയ്തിരുന്നു. സരിഗമപയിൽ അവതാരകനായ ശേഷം ജീവ ജോസഫ് മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകനായി മാറി. കുറച്ച് വർഷം മുമ്പാണ് ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി അപര്‍ണ നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോൾ യുട്യൂബ് ചാനലും കണ്ടന്റ് ക്രിയേഷനുമൊക്കെയായി തിരക്കുള്ള ഇൻഫ്ലൂവൻസറാണ് അപര്‍ണ.

മേക്കപ്പ് വ്ലോഗുകളും രസകരമായ ഗെയിം വീഡിയോകളുമൊക്കെയാണ് അപർണയുടേയും ജീവയുടേയും യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റ്. അടുത്തിടെയാണ് ഇരുവരുടെയും യുട്യൂബ് ചാനൽ നഷ്ടപ്പെട്ട് പോയത്. ചാനൽ പാർട്ണേഴ്സും തങ്ങളും തമ്മിലുണ്ടായ ഒരു വഴക്കാണ് പഴയ യുട്യൂബ് ചാനൽ ഉപേക്ഷിക്കാൻ കാരണമെന്നും ചാനലിനെ കുറിച്ച് കൃത്യമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്തതുകൊണ്ടാണ് ആ ചാനൽ തങ്ങൾ ഉപേക്ഷിച്ചതെന്നുമാണ് അന്ന് ഇരുവരും നൽകിയ വിശദീകരണം.
പിന്നീട് ഇരുവരും വീണ്ടും അപർണ തോമസ് ഓഫീഷ്യൽ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചു. അന്ന് മഞ്ജു വാര്യർ അടക്കമുള്ളവർ താരങ്ങളുടെ പുതിയ യുട്യൂബ് ചാനലിനെ പിന്തുണച്ച് എത്തിയിരുന്നു. ഇപ്പോൾ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ഇരുവരുടെയും യുട്യൂബ് ചാനലിനുണ്ട്.
അതേസമയം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ഇരുവരും പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജീവയും അപർണയും വിവാഹിതരായിട്ട് ഒമ്പത് വർഷമായി. ഒരു വർഷത്തെ പ്രണയത്തിനുശേഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും ദമ്പതികൾ കേൾക്കാറുള്ള ഒരു ചോദ്യമാണ് വിശേഷമൊന്നുമായില്ലേ...? എന്നത്.
മുമ്പ് അത് നാട്ടിലുള്ള മുതിർന്നവരാണ് ചോദിച്ചിരുന്നത്. സോഷ്യൽമീഡിയ സജീവമായശേഷം ഈ ചോദ്യം കമന്റായും കുട്ടികളില്ലാത്ത ദമ്പതികൾക്കെല്ലാം നേരിടേണ്ടി വരാറുണ്ട്. അപർണയ്ക്കും ജീവയ്ക്കും നിരന്തരം ഇത്തരം ചോദ്യങ്ങൾ സോഷ്യൽമീഡിയ വഴി നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി എന്നത് തന്നെയാണ് കാരണം.

ഒരിടയ്ക്ക് ഇരുവരുടെയും കപ്പിൾ ഫോട്ടോ ക്രോപ്പ് ചെയ്ത് ആരോ അപർണ ഗർഭിണിയാണെന്ന തരത്തിൽ വരെ പ്രചരിപ്പിച്ചിരുന്നു. അന്ന് അതിന് എതിരെ ജീവ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം അപർണയ്ക്കൊപ്പം ഗ്രോസറി ഷോപ്പിങിന് ജീവയും പോയിരുന്നു. അപർണ പച്ചക്കറികൾ വാങ്ങുന്നതിനിടയിൽ ജീവ അവിടെ കണ്ട ഒരു നീളൻ കുമ്പളങ്ങ കയ്യിൽ എടുത്ത് കുഞ്ഞിനെ താരാട്ടുന്നത് പോലെ താരാട്ടാൻ തുടങ്ങി.
അത് കണ്ട് വന്ന അപർണ പറഞ്ഞ കമന്റാണ് ഇരുവരുടെയും ആരാധകരിൽ ചിരി പടർത്തിയത്. ഇനി ജീവ ഇങ്ങനെ ചെയ്യുന്നത് കണ്ടാൽ എല്ലാം എന്റെ തലയിലാകും.... അടുത്ത കമന്റ് വരും. ജീവ ചേട്ടന് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ട്. അപർണ ചേച്ചി ഇങ്ങനെ നടന്നോ... എന്നൊക്കെ കമന്റ് വരും എന്നാണ് അപർണ ജീവയോട് പറഞ്ഞത്.
സൂപ്പർ മാർക്കറ്റിലെ റാക്കിൽ നിന്നും കുഞ്ഞിനെ എടുക്കാൻ പറ്റുമായിരുന്നുവെങ്കിൽ ഞാൻ എടുക്കുമായിരുന്നു. ഈസി അല്ലേ എന്നും അപർണ കൂട്ടിച്ചേർത്തു. ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ പേരിലും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുള്ളയാളാണ് അപർണ.


Click it and Unblock the Notifications