സെക്യൂരിറ്റി പിടിച്ചതോടെ അവതാരകനായി! ഭാര്യയെ കണ്ടുമുട്ടിയത് ഒരു ഷോ യില്‍ നിന്നും, മനസ് തുറന്ന് ജീവ

ഗോവിന്ദ് പത്മസൂര്യ, രഞ്ജിനി ഹരിദാസ്, പേര്‍ളി മാണി, ആദില്‍ ഇബ്രാഹിം, അശ്വതി ശ്രീകാന്ത് എന്നിങ്ങനെ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന അവതാരകര്‍ക്ക് ഇടയിലേക്കാണ് ജീവ ജോസഫ് എന്നൊരാളുടെ വരവ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പാട്ട് റിയാലിറ്റി ഷോ യിലൂടെയാണ് ജീവ ശ്രദ്ധേയനാവുന്നത്. ഇന്ന് പരിപാടിയുടെ നെടുംതൂണ്‍ ജീവയാണ്. മാവേലിക്കരക്കാരനായ ജീവയുടെ യഥാര്‍ഥ പേര് അഖില്‍ എന്നാണ്.

വീട്ടില്‍ വിളിക്കുന്ന പേരാണ് ജീവന്‍. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേര്‍ത്ത് ടെലിവിഷനില്‍ എത്തിയപ്പോള്‍ അത് ജീവ ജോസഫ് ആയി. കൊച്ചിയില്‍ തമാസിക്കുന്ന ജീവ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ജീവയുടെ വാക്കുകളിലേക്ക്

എയറനോട്ടിക്കല്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചതെങ്കിലും പൂര്‍ത്തിയാക്കില്ല. മൂന്ന് വര്‍ഷം പഠിച്ച ശേഷമാണ് ഇത് നമുക്ക് പറ്റുന്ന പണിയല്ലെന്ന് തിരിച്ചറിയുന്നത്. ലക്ഷ്യം സിനിമയായിരുന്നു. ഇപ്പോഴും അതാണ് പ്രധാന ലക്ഷ്യം. യാദൃശ്ചികമായാണ് ആങ്കറിങ്ങിലേക്ക് എത്തിയത്. സൂര്യ മ്യൂസിക്കിന്റെ ഓഡിഷന് എന്റെ അടുത്ത സുഹൃത്തുക്കളായ കപ്പിള്‍സിനൊപ്പം കൂട്ട് പോയതാണ്. അവിടെ ചെന്നപ്പോള്‍ ഞാന്‍ മാറി നില്‍ക്കുന്നത് കണ്ട് സെക്യൂരിറ്റി എന്തിനാണ് വന്നതെന്ന് ചോദിച്ചു. അപ്പോള്‍ പറയാന്‍ തോന്നിയത് ഓഡിഷന് വന്നതാണെന്നാണ്. അങ്ങനെ ഓഡിഷനില്‍ പങ്കെടുത്തു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നാല്‍പത് പേരിലും ഒരു മാസം കഴിഞ്ഞ് തിരഞ്ഞെടുത്ത രണ്ട് പേരിലും ഞാനുണ്ടായിരുന്നു.

 ജീവയുടെ വാക്കുകളിലേക്ക്

സൂര്യയില്‍ 2013 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചു. ആദ്യം ചെയ്തത് 100 ലവ് എന്ന പരിപാടിയാണ്. രജിഷ വിജയനായിരുന്നു ഒപ്പം. പിന്നീട് ജാ്‌കോ ബോയ്‌സ്, ഫ്രണ്ട്‌സ് കോര്‍ണര്‍, പാട്ട് വണ്ടി, തുടങ്ങി പല ഷോസും ചെയ്തു. പാട്ട് വണ്ടിയില്‍ വച്ചാണ് ഞാന്‍ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. എനിക്കൊപ്പം ഷോ യില്‍ അവതാരകയായി വന്നതാണ് അപര്‍ണ തോമസ്. അങ്ങനെ പാട്ട് വണ്ടി പതിയെ പ്രണയ വണ്ടിയായി മാറി. എങ്കില്‍ പിന്നെ ജീവിതത്തിലും ഈ ഷോ തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയം തോന്നി തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ വീട്ടില്‍ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടന്‍ വിവാഹം ടന്നു. ഇപ്പോള്‍ പുള്ളിക്കാരി ഖത്തര്‍ എയര്‍വേസിലാണ്.

ജീവയുടെ വാക്കുകളിലേക്ക്

സൂര്യയില്‍ ജോലി ചെയ്യുമ്പോഴാണ് സീ ചാനലില്‍ അവസരം ലഭിക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് സര്‍ഗോ വിജയരാജ് സാറുമായി സംസാരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം ഓക്കെ പറഞ്ഞു. എടാ നമുക്കിച് ചെയ്താലോ എന്ന് ചോദിച്ചു. എനിക്ക് ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. മുന്‍പ് ഞാന്‍ റിയാലിറ്റി ഷോ ചെയ്തിട്ടില്ല. പക്ഷേ അദ്ദേഹം ധൈര്യം തന്നു. അങ്ങനെയാണ് സരിഗമപ യുടെ ഭാഗമായത്. 2019 മാര്‍ച്ചിലാണ് ഷൂട്ട് തുടങ്ങിയത്. ഏപ്രിലില്‍ ടെലികാസ്റ്റ് ചെയ്ത് തുടങ്ങി. ഞാന്‍ കാരണം ഒരിക്കലും ആ ഫുള്‍ ക്രൂവിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് വര്‍ക്ക് ചെയ്യുന്നത്.

ജീവയുടെ വാക്കുകളിലേക്ക്

ലൈവ് ഷോ ചെയ്യുമ്പോള്‍ പലപ്പോഴും നാക്ക് പിഴയ്ക്കും. ഒരിക്കല്‍ 100 ലവ് ചെയ്യുമ്പോള്‍ ഒരു കോള്‍ വന്നു. ആ എപ്പിസോഡില്‍ ഗിഫ്റ്റിനെ കുറിച്ചാണ് സംസാരിച്ചത്. മഞ്ജു എന്നൊരു പെണ്‍കുട്ടി വിളിച്ചു. ലവറിന്റെ പേരൊക്കെ തിരക്കി. എന്ത് ഗിഫ്റ്റാണ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് പാവകള്‍ തരും എന്ന് പറഞ്ഞു. അങ്ങനെ കോള്‍ കട്ട് ചെയ്ത് വേറെ ചിലതൊക്കെ പറഞ്ഞ് പാട്ട് വയ്ക്കും മുന്‍പ് ഞാന്‍ ഇത്ര കൂടി പറഞ്ഞു.

ജീവയുടെ വാക്കുകളിലേക്ക്

നമ്മളെ വിളിച്ചത് മഞ്ജുവാണ്. മഞ്ജുവിന് കുഞ്ഞ് കുട്ടികളെ സമ്മാനമായി കൊടുക്കുന്ന മനോജേട്ടന് വേണ്ടി ഈ പാട്ട് എന്ന്. പിന്നത്തെ പൂരം പറയണോ... കുറേ കാലം അതിന്റെ പേരില്‍ ഞാന്‍ നേരിട്ട ട്രോളിന് കണക്കില്ല. ഇതിനിടെ ഒരു സിനിമ ചെയ്തു. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴും സിനിമ മനസിലുണ്ട്. ചില അന്വേഷണങ്ങള്‍ സജീവമാണ്. സംഭവിച്ച ശേഷം പറയാം. സിനിമയാണല്ലോ... നടന്നിട്ട് നടന്നു എന്ന് പറായമെന്നും ജീവ പറയുന്നു.

Read more about: jeeva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X