For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ!

  |

  സരിഗമ എന്ന പരിപാടിയെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്ന മുഖമാണ് ജീവയുടേത്. വിധികര്‍ത്താക്കളോടും മത്സരാര്‍ത്ഥികളോടും അടുത്ത സുഹൃത്തിനെപ്പോലെയാണ് ജീവ പെരുമാറാറുള്ളത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ജീവ എത്താറുള്ളത്. ജീവയുടെ ഭാര്യയായ അപര്‍ണ്ണയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സരിഗമപയിലേക്ക് സര്‍പ്രൈസായി അപര്‍ണ്ണ എത്തിയിരുന്നു.

  എയര്‍ഹോസ്റ്റസായ അപര്‍ണ്ണ വിദേശത്താണ്. വിജെയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഇതുവരെ പറയാത്ത പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജീവയും അപര്‍ണ്ണയും. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജീവ ജോസഫും അപര്‍ണ്ണ തോമസും വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മമ്മൂട്ടിക്കൊപ്പം സിനിമയില്‍

  മമ്മൂട്ടിക്കൊപ്പം സിനിമയില്‍

  മമ്മൂട്ടിയും മഞ്ജു വാര്യരും അഭിനയിക്കുന്ന ദ പ്രീസ്റ്റില്‍ താനും അഭിനയിക്കുന്നുണ്ട്. സ്ഥിരം ക്ലീഷേ ചോദ്യങ്ങളില്‍ നിന്നും മാറി തന്റെ പുതിയ വിശേഷം പറയാമെന്ന് പറഞ്ഞ് ജീവയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പ് താനൊരു സിനിമ ചെയ്തിരുന്നു. അതത്ര സക്‌സസായിരുന്നില്ല. പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. ഈ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ താനുമുണ്ട്. ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്ന ഭാര്യയാണല്ലോ കൂടെയുള്ളതെന്ന് വീണ ചോദിച്ചപ്പോള്‍ അത് ശരിവെക്കുകയായിരുന്നു വീണ.

  ജോലി രാജിവെച്ചു

  ജോലി രാജിവെച്ചു

  മൂന്നര വര്‍ഷം കാബിന്‍ക്രൂവായി ജോലി ചെയ്തു. ബോറടിച്ച് തുടങ്ങി. കുറച്ച് നാള്‍ നാട്ടില്‍ നില്‍ക്കണം, വേറെ വല്ലതും ട്രൈ ചെയ്യാം എന്ന് തോന്നി. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശരിക്കും ആലോചിച്ചോയെന്ന് ചോദിച്ചു. എന്നിട്ട് നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞു. കേറി വന്നോളാന്‍ പറയുകയായിരുന്നു താനെന്നായിരുന്നു ജീവ പറഞ്ഞത്. പോയ സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സൗത്ത് ആഫ്രിക്കയാണെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. ബെസ്റ്റ് വൈന്‍ അവിടെ കിട്ടും.

  സിനിമയില്‍ അഭിനയിക്കണം

  സിനിമയില്‍ അഭിനയിക്കണം

  ഖത്തറില്‍ ജോലിക്കായി പോവുന്നതിന് മുന്‍പ് അപര്‍ണ്ണ 2 സിനിമകള്‍ ചെയ്തിരുന്നു. എന്റത്ര പാഷനില്ല. ജെയിംസ് ആന്‍ഡ് ആലീസ്, ഹിസ്റ്ററി ഓഫ് ജോയ് ഈ 2 ചിത്രങ്ങളിലുമാണ് അഭിനയിച്ചത്. സിനിമയെക്കാള്‍ കൂടുതല്‍ റീച്ച് കിട്ടിയത് ഇപ്പോഴാണ്. ജീവച്ചേട്ടന്റെ ഭാര്യയല്ലേയെന്ന ലെവലിലാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.

   ദൈവം നിന്നോട് ചോദിക്കും

  ദൈവം നിന്നോട് ചോദിക്കും

  എനിക്കൊരു ഹായ് താ, ഇല്ലെങ്കില്‍ ദൈവം നിന്നോട് ചോദിക്കും എനിക്കെന്താണ് ഹായ് തരാത്തതെന്ന്, കഴിഞ്ഞ ദിവസം ജീവയ്ക്ക് വന്ന മെസ്സേജായിരുന്നു ഇത്. തംപ്‌സപ്പാണ് എന്റെ മെയിന്‍. ഫോളോവേഴ്‌സ് കൂടുതലുള്ളത് അപര്‍ണ്ണയ്ക്കാണ്. പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ ആളുകള്‍ കൂടുന്നതിനെക്കുറിച്ച് ജീവ പറഞ്ഞിരുന്നു. ഈ ടെക്‌നിക്ക് കണ്ടുപിടിച്ചത് താനാണെന്നായിരുന്നു അപര്‍ണ്ണയും പറഞ്ഞത്.

  ഗേള്‍ഫ്രണ്ടാണോ

  ഗേള്‍ഫ്രണ്ടാണോ

  അപര്‍ണ്ണ ചേച്ചി ഗേള്‍ഫ്രണ്ടാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഒരുദിവസം പ്രാക്കും കിട്ടി, ആ ചേച്ചി കൊണം പിടിക്കത്തില്ലെന്ന്. നിങ്ങള്‍ രണ്ടും സഹോദരങ്ങളെപ്പോലെ ഇരിക്കുന്നുവെന്ന് വീണ ചോദിച്ചിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ പെങ്ങളേ എന്ന് അപര്‍ണ്ണയെ വിളിക്കും. അതങ്ങനെയാണ്, ആ പെണ്‍കുട്ടിയെ കാണിച്ചുകൊടുക്കുന്നത് താനായിരിക്കുവെന്ന് അപര്‍ണ്ണയും പറയുന്നു.

  അബദ്ധം പറ്റി

  അബദ്ധം പറ്റി

  ഒരിക്കല്‍ വലിയൊരു അബദ്ധം പറ്റി, സുന്ദരിയായൊരു പെണ്‍കൊച്ച് പുറകിലുണ്ടായിരുന്നു. നോക്കൂയെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടേക്ക് തിരിഞ്ഞതും ആ പെണ്‍കൊച്ച് അതേ സമയം ഇങ്ങോട്ടേക്ക് നോക്കി. അന്ന് ചമ്മിയൊരു ചമ്മലുണ്ട്. കാഷ്വലായി നോക്കി തിരിയുമ്പോഴായിരുന്നു അത്. തകര്‍ന്നുപോയി അന്ന്. എനിക്ക് ഇത് പോലൊന്നും ചെയ്ത തരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഇത്രേം നല്ലൊരു ചെറുക്കന്‍ ഒപ്പമില്ലേയെന്നായിരുന്നു ജീവ ചോദിച്ചത്.

  English summary
  Jeeva Joseph About his Movie with Mammootty!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X