For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  5 വര്‍ഷമായി ഇവളൊപ്പമുണ്ട്! തുണിയില്ലാത്ത ഫോട്ടോ ഷൂട്ടാണെന്ന് ജീവ! വെഡ്ഡിങ് ആനിവേഴ്സറി ആഘോഷം ഇങ്ങനെ

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപമയുടെ എല്ലാമെല്ലാമായാണ് ജീവയെ വിശേഷിപ്പിക്കാറുള്ളത്. സരിഗമപയിലേക്ക് വന്നതിനെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ജീവ എത്തിയിരുന്നു. അടുത്തിടെയായിരുന്നു സരിഗമപയുടെ ഗ്രാന്റ് ഫിനാലെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ലൈവായി ചെയ്യാനാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും കൊവിഡ് കാലമായതിനാല്‍ ആ തീരുമാനം മാറ്റുകയായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. തന്‍രെ പ്രണയത്തെക്കുറിച്ചും ബാര്യയെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. സിനിമയിലെ അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നും ജീവ വ്യക്തമാക്കിയിരുന്നു. ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. 5ാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ് ജീവയും ഭാര്യയും. വെഡ്ഡിങ് ആനിവേഴ്‌സറി ഫോട്ടോ ഷൂട്ടിനെക്കുറിച്ചും ജീവ കുറിച്ചിട്ടുണ്ട്.

  5 വർഷമായി

  5 വർഷമായി

  5 വർഷമായി അപര്‍ണ്ണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം - ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don't you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) സ്റ്റൈലിംഗ് കോട്ടസി കൊടുക്കുന്നതിനിടയിലായിരുന്നു ജീവ ഇങ്ങനെ കുറിച്ചത്. ( ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ , എങ്ങനുണ്ട് VARIETY അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam
  ആശംസാപ്രവാഹമാണ്

  ആശംസാപ്രവാഹമാണ്

  കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും ക്യാപ്ഷനുമൊക്കെയായാണ് ജീവ എത്താറുള്ളത്. താരങ്ങളും ആരാധകരും ഗായകരുമൊക്കെയായി നിരവധി പേരാണ് ജീവയ്ക്കും അപര്‍ണ്ണയ്ക്കും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ആരാണ് ബെഡ്‌റൂമില്‍ കയറി ഫോട്ടോയെടുത്തതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒന്നൂടെ ആലോചിചിച്ച് പോരായിരുന്നോ വിവാഹമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ജീവ മാത്രമല്ല അപര്‍ണ്ണയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

  ഭാര്യയും ഭര്‍ത്താവും

  ഭാര്യയും ഭര്‍ത്താവും

  ജീവയ്ക്ക് മാത്രമല്ല അപര്‍ണ്ണയ്ക്കും നിരവധി പേരാണ് ആശംസ നേര്‍ന്നിട്ടുള്ളത്. അപര്‍ണ്ണയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ജീവ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷിട്ടു, ജിംബ്രുട്ടോണി തുടങ്ങി രസകരമായ പേരുകളാണ് താന്‍ ഭാര്യയെ വിളിക്കുന്നതെന്ന് ജീവ പറഞ്ഞിരുന്നു. സരിഗമപയിലേക്ക് അപ്രതീക്ഷിതമായി അപര്‍ണ്ണ എത്തിയിരുന്നു. ജീവയെ അറിയിക്കാതെയായിരുന്നു ആ വരവ്.

   അപര്‍ണ്ണയെ പരിചയപ്പെട്ടത്

  അപര്‍ണ്ണയെ പരിചയപ്പെട്ടത്

  സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്നതാണ് അപര്‍ണ്ണ. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്. ആള് ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ്. ആള് ദോഹയിലും ഞാന്‍ നാട്ടിലുമാണ്. ഇടയ്ക്ക് പരിപാടിയില്‍ അപര്‍ണ്ണ അതിഥിയായി വന്നിട്ടുണ്ടായിരുന്നു. ശുപ്പുടു, ഷിട്ടു തുടങ്ങി താന്‍ വിളിക്കുന്ന പേരുകളെല്ലാം ഇപ്പോള്‍ എല്ലാവരും വിളിച്ച് തുടങ്ങിയെന്നാിരുന്നു അന്ന് അപര്‍ണ്ണ പറഞ്ഞത്.

  യൂട്യൂബ് ചാനലും

  യൂട്യൂബ് ചാനലും

  അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപര്‍ണ്ണ തോമസ്. ജെയിംസ് ആന്‍ഡ് ആലീസ് ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിര്‍ത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപര്‍ണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപര്‍ണ്ണയ്‌ക്കൊപ്പം ചാനലില്‍ എത്തിയിരുന്നു. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപര്‍ണ്ണ എത്താറുണ്ട്.

  Read more about: jeeva ജീവ
  English summary
  Jeeva Joseph And Aparna Thomas celebrates 5th year togetherness, Wedding Anniversary photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X