'ഒരു കുട്ടി വരുമ്പോഴാണല്ലോ ഫാമിലി ലൈഫ് പൂർത്തിയാകുന്നത്, ഈ ചോദ്യം വേറെ ആരോടും ചോദിക്കരുത്'; ജീവയും അപർണയും!

അവതാരകരായി എത്തി പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവൻസേഴ്സായ ജോഡികളാണ് അപര്‍ണ തോമസും ജീവയും. സൂര്യ ടിവിയില്‍ വെച്ചുള്ള ഇരുവരുടെയും സൗഹൃദ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.

യുട്യൂബും ഇന്‍സ്റ്റഗ്രാമും എല്ലാം സജീവമായത് മുതല്‍ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ജീവയും അപര്‍ണയും അപര്‍ണ തോമസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ കുടുംബ വിശേഷങ്ങളും അനുഭവങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം അപര്‍ണയും ജീവയും ഫോളോവേഴ്‌സുമായി പങ്കുവെയ്ക്കും.

ഇടയ്ക്ക് എന്റര്‍ടെയ്നിങായ ഗെയിമുകളും ഇരുവരും കൊണ്ടുവരാറുണ്ട്. കുറച്ച് കാലമായി അപര്‍ണ തോമസിന്റെ യുട്യൂബ് ചാനലിലൂടെ പുതിയ വീഡിയോസ് ഒന്നും തന്നെ വന്നിരുന്നില്ല. അതിനുകാരണം ഇരുവരുടെയും യുട്യൂബ് ചാനൽ പാട്നേഴ്സുമായുള്ള പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ സാധിക്കാതെയായതോടെ ഇരുവരും ആ ചാനൽ ഉപേക്ഷിച്ച് പുതിയ ഒരെണ്ണം വീണ്ടും ആരംഭിച്ചു.

Jeeva Joseph

മൂന്ന് മാസം മുമ്പാണ് ഇരുവരും പുതിയ ചാനൽ അപർണ തോമസ് ഓഫീഷ്യൽ എന്ന പേരിൽ ആരംഭിച്ചത്. വെറും പതിനാറോളം വീ‍ഡിയോകൾ മാത്രം ചെയ്തപ്പോഴേക്കും ഇരുവർക്കും ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു. ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ജീവയും അപർണയും.

അക്കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത് ബേബി പ്ലാനിങിനെ കുറിച്ച് ചോദിച്ച ആരാധകർക്ക് ഇരുവരും നൽകിയ മറുപടിയാണ്. ഇരുവരും സോഷ്യൽമീഡിയയിൽ സജീവമായ കാലം മുതൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് കുഞ്ഞുങ്ങൾ വേണ്ടേ എന്നത്.

എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് വ്യക്തമായൊരു പ്ലാനും പദ്ധതിയുമുണ്ടെന്നാണ് ജീവയും അപർണയും മറുപടിയായി പറയുന്നത്. 'ഈ ചോദ്യം കാണുമ്പോഴെല്ലാം നിങ്ങൾ ഒരു നല്ല ഉദ്ദേശത്തോടെയാണ് ഞങ്ങളോട് ഇത് ചോദിക്കുന്നത് എന്നാണ് ഞങ്ങൾ കരുതുന്നത്. ഒരു ഫാമിലി ലൈഫ് പൂർത്തിയാകുന്നത് ഒരു കുട്ടി വരുമ്പോഴാണല്ലോ.'

'മൂന്നാമത് ഒരാളുടെ ആ​ഗ്രഹം പൂർത്തീകരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരണം എന്നല്ല ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. ഞങ്ങളുടെ ലൈഫിലേക്ക് ഒരു കുഞ്ഞ് വരുമ്പോൾ ആ കുഞ്ഞിന് ആവശ്യമുള്ളത് ഒരുക്കാൻ സാധിക്കണം. മാത്രമല്ല ഞങ്ങളുടെ ലൈഫിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതൊന്നും ഞങ്ങളുടെ കുഞ്ഞ് അനുഭവിക്കരുതെന്ന് ആ​ഗ്രഹമുണ്ട്.'

Jeeva Joseph

'വരുന്ന കുഞ്ഞിന് സമാധാനമുള്ള ജീവിതം കൊടുക്കാനാണ് ആ​ഗ്രഹിക്കുന്നത്. കുഞ്ഞിന് വേണ്ടി സമയം മാറ്റിവെക്കാൻ ഞങ്ങൾക്ക് പറ്റണം. ​ഗുഡ് ലൈഫ്, ഫെസിലിറ്റി എല്ലാം നൽകാൻ പറ്റണമെന്നുമാണ് ആ​ഗ്രഹം. അതുപോലെ തന്നെ ഇപ്പോൾ ഒരു കുഞ്ഞിനെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല.'

'ആ വിഷയത്തിൽ സീറോ പ്ലാനാണുള്ളത്. ബേബി പ്ലാനിങിനെ കുറിച്ച് ചോദ്യം ചോദിച്ചവരോട് ഒരു കാര്യം കൂടി പറയാനുണ്ട്. പറഞ്ഞാൽ തലയിലേക്ക് കേറുമോയെന്ന് അറിയില്ല. ഈ ചോദ്യം വേറെ ആരോടും ചോദിക്കാതിരിക്കുക. കാരണം ഈ ചോദ്യം അപ്രസക്തമാണ്.'

'നിങ്ങൾ അത് ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ലെന്നും', ജീവയും അപർണയും പറഞ്ഞു. അപർണയുടെ സ്വപ്നങ്ങൾക്ക് ഒപ്പം എപ്പോഴും ജീവയുണ്ടാകാറുണ്ട്. താനാണ് അപർണയ്ക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകുന്നതെന്നാണ് ജീവ പറയാറുള്ളത്.

ജീവയെ വിവാഹം ചെയ്ത ശേഷം കുറച്ച് കാലം അപർണ ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്നു. യുട്യൂബ് ചാനൽ ആരംഭിച്ചശേഷം ഫാഷൻ ഇൻഫ്ലൂവൻസർ എന്നതിലാണ് അപർണ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. മോഡേൺ ലുക്കിൽ‌ വസ്ത്രം ധരിച്ചുള്ള അപർണയുടെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരുമ്പോൾ ആദ്യം പ്രതികരിക്കുന്നതും ജീവയാണ്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X