For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നൂടി വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; കൂടുതൽ പ്രണയിച്ചിരുന്നേൽ വിവാഹം നടക്കില്ലായിരുന്നുവെന്ന് ജീവയും അപര്‍ണയും

  |

  ടെലിവിഷന്‍ അവതാരകനായി കരിയര്‍ തുടങ്ങി ഇപ്പോള്‍ സിനിമയിലടക്കം അഭിനയിച്ച് നില്‍ക്കുകയാണ് ജീവ. ജീവയ്‌ക്കൊപ്പം ഭാര്യയും അവാതരകയുമായ അപര്‍ണ തോമസുമുണ്ട്. ഇന്നത്തെ യുവാക്കള്‍ക്ക് മാതൃകയാവുന്ന ദാമ്പത്യ ജീവിതമാണ് ജീവയും അമൃതയും തമ്മിലുള്ളത്. ഏറ്റവും പുതിയതായി അശ്വതി ശ്രീകാന്തിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഒരുമിച്ച് എത്തിയിരുന്നു.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പരിപാടിയില്‍ രസകരമായ വെളിപ്പെടുത്തലാണ് അമൃതയും ജീവയും പങ്കുവെച്ചത്. വിവാഹത്തിന്റെ അന്ന് അപര്‍ണ തലകറങ്ങി വീണതടക്കമുള്ള കഥകള്‍ ഇരുവരും പങ്കുവെച്ചു. വിശദമായി വായിക്കാം..

   aparna-jeeva

  അധികകാലം പ്രണയിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് ജീവയും അപര്‍ണയും ഒരുപോലെ പറയുന്നത്. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞു. ചെറിയൊരു നിശ്ചയം പോലെ നടത്തി. കുറച്ച് സാവകാശം കിട്ടുമെന്ന് കരുതിയെങ്കിലും വീട്ടുകാര്‍ വിവാഹം പെട്ടെന്ന് തന്നെ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ വിവാഹിതരായി. കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ബ്രേക്കപ്പ് ആയിപോയെനെ എന്നും താരങ്ങള്‍ ഒരുപോലെ പറയുന്നു.

  നടി സംഗീതയെ കെട്ടുമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ വന്നു; തന്റെ പേരില്‍ കോളേജില്‍ നടന്ന അടിയെ കുറിച്ച് സംഗീത മോഹന്‍

  ഇന്നത്തെ വിവാഹം ഒരാഴ്ചയൊക്കെ നീണ്ട് നില്‍ക്കുന്നതാണ്. അന്ന് അങ്ങനെയുണ്ടായിരുന്നില്ല. അതിന്റെ വിഷമം ഉണ്ട്. അതുകൊണ്ട് മാത്രം ഇപ്പോള്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാറുണ്ട്. രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നൊക്കെ ആലോചിച്ചെങ്കിലും പണച്ചെലവ് വരുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചതാണെന്നാണ് അപര്‍ണയും ജീവയും പറയുന്നത്.

  വിജയ് യേശുദാസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നു; ഇനിയൊരു വിവാഹം ഉണ്ടാവില്ലെന്ന് രഞ്ജിനിമാര്‍

   aparna-car-jeeva

  വിവാഹത്തിന്റെ അന്ന് അപര്‍ണ തലകറങ്ങി വീണതിനെ കുറിച്ച് മുന്‍പും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ അഭിമുഖത്തിലും താരങ്ങളത് പങ്കുവെച്ചു. വിവാഹത്തിന്റെ ചടങ്ങുകള്‍ പള്ളിയില്‍ നടക്കുകയാണ്. ഇതിനിടയില്‍ അപര്‍ണ ഒന്ന് മുന്നോട്ട് പോവുന്നത് കണ്ടു. പിന്നെയാണ് മനസിലായത് തലകറങ്ങി വീണതാണെന്ന്. അതോടെ ശരിക്കും വിവാഹത്തിന്റെ മൂഡ് തന്നെ പോയി. വിവാഹശേഷമുള്ള ഫോട്ടോസൊന്നും കാര്യമായി എടുക്കാന്‍ പറ്റാതെ പോയത് അതുകൊണ്ടാണ്.

  രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും ലെസ്ബിയനാണോ? തങ്ങളുടെ പേരിലുള്ള വാര്‍ത്തയെ കുറിച്ച് താരങ്ങള്‍

  രണ്ടാളും ഏകദേശം ഒരേ രീതിയില്‍ നിന്നും വന്നവരായത് കൊണ്ട് രണ്ടാള്‍ക്കും പൊതുവായി ഒരു ലക്ഷ്യമുണ്ടായിരുന്നു. അതാണ് ഇതുവരെയുള്ള ജീവിതത്തെ മുന്നോട്ട് നയിച്ചത്. ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കുറച്ച് കൂടുതലായി പണമോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ ഓ നീ വല്യ ആളല്ലേ എന്ന സംസാരം ഉണ്ടായേനെ. അങ്ങനൊന്ന് ഇല്ലാതെ വന്നത് ഇതുകൊണ്ടാണെന്ന് താരദമ്പതിമാര്‍ പറയുന്നു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: jeeva
  English summary
  Jeeva Joseph And Wife Aparna Thomas Opens Up About Their Marriage And Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X