ഹണിമൂണ്‍ യാത്ര അതിനെ എന്ന് പറയാം; മാലിദ്വീപില്‍ മൂക്കും കുത്തി വീണ അനുഭവം പറഞ്ഞ് ജീവ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരാണ് അപര്‍ണയും ജീവയും. ഇരുവരും ഒരുമിച്ച് ചെയ്ത ഷോ കളും അല്ലാതെയുള്ളതുമൊക്കെ ശ്രദ്ധേയമാണ്. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന താരദമ്പതിമാര്‍ അടുത്തിടെ മാലിദ്വീപിലേക്കാണ് യാത്ര നടത്തിയത്. ഈ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ യാത്ര വിശേഷങ്ങളെ കുറിച്ച് താരങ്ങള്‍ പറയുന്നതിങ്ങനെ..
ഹണിമൂണ്‍ യാത്രയെ കുറിച്ച് ജീവയുടെ വാക്കുകളിങ്ങനെ..
'കല്യാണം കഴിഞ്ഞ ശേഷം ഹണിമൂണ്‍ എന്ന പേരില്‍ യാത്രകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു. വിവാഹശേഷം ബാംഗ്ലുരുവിലുള്ള ബന്ധുവീട്ടിലേക്ക് മാത്രമാണ് പോയത്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്ന് എന്ന തോതില്‍ ദീര്‍ഘദൂര യാത്രകള്‍ ഉണ്ടാവാറുണ്ട്. അതിനെ ഹണിൂണ്‍ യാത്രകളെന്ന് വിളിക്കാമെന്നും' ജീവ പറയുന്നു.

ഒരുമിച്ചുള്ള യാത്രകളും ചെലവഴിക്കുന്ന സമയവുമെല്ലാം മറക്കാനാവാത്തത് തന്നെയാണ്. എങ്കിലും അടുത്തിടെ മാലിദ്വീപില്‍ പോയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നാണ് ജീവ പറയുന്നത്. നാട്ടില്‍ നിന്നും ട്രാവല്‍ ഏജന്‍സി വഴി എടുത്ത ടൂര്‍ പാക്കേജിലൂടെയാണ് മാലിദ്വീപിലേക്ക് പോയത്. സെവന്‍ സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടിലായിരുന്നു താമസിച്ചത്.
മാലിയില്‍ നിന്നും തനിക്ക് മറക്കാനാവാത്ത ഒരു അനുഭവം കൂടി ഉണ്ടായിട്ടുണ്ടെന്ന് ജീവ വ്യക്തമാകകി. 'അവിടെ തങ്ങിയ ദിവസങ്ങളില്‍ സൂര്യന്‍ ഉദിക്കുന്നത് കാണാനായി ബീച്ചിലേക്ക് വെളുപ്പാന്‍ കാലത്ത് തന്നെ പോയി. വീഡിയോ എടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ മീന്‍ ചാടുന്നത് കണ്ടു. ആ കാഴ്ച വ്യക്തമാവാനായി അവിടേക്ക് പോയപ്പേഴെക്കും മൂക്കും കുത്തി ദാ കിടക്കുന്നു. ആ വീഴ്ച വല്ലാത്തൊരു അനുഭവമായിരുന്നെന്നാണ്' ജീവ പറയുന്നത്.

ജീവയ്ക്കും അപര്‍ണയ്ക്കും ഒരുപോലെ യാത്രകള്‍ ചെയ്യുന്നത് ഇഷ്ടമാണെന്നാണ് പറയുന്നത്. എവിടെ പോയാലും പ്ലാനിങ്ങും കോര്‍ഡിനേഷനുമൊക്കെ അപര്‍ണയാണ്. മാലിദ്വീപ് അടക്കമുള്ള യാത്രകള്‍ അങ്ങനെയായിരുന്നു. രണ്ട് രീതിയിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്ന് താരങ്ങള്‍ പറയുന്നു.
ജീവയ്ക്ക് കൂടുതലിഷ്ടം കാടുകളോടാണ്. കൂടുതല്‍ രാജ്യങ്ങളില്‍ പോകാനാണ് അപര്‍ണയ്ക്കിഷ്ടം. ഇതിനകം അമ്പതിലേറെ രാജ്യങ്ങള്‍ അപര്‍ണ കണ്ട് കഴിഞ്ഞു. ഗ്രാമങ്ങൡലൂടെയും കാട്ടിലൂടെയുമൊക്കെ ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളാണ് ജീവയ്ക്ക് കൂടുതലിഷ്ടം. രണ്ടിലേതാണെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ പോവാറുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications