For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

  |

  ന്യൂജനറേഷന്‍ കപ്പിള്‍സായിട്ടാണ് ജീവയും അപര്‍ണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പരസ്പരം നിലപാടുകള്‍ക്ക് അനുസരിച്ച് ജീവിതം ആസ്വദിച്ചാണ് ഇരുവരും ജീവിക്കുന്നത്. എന്നാല്‍ വസ്ത്രധാരണത്തിനടക്കം പലതിനും വിമര്‍ശനങ്ങളാണ് താരദമ്പതിമാരെ തേടി എത്താറുള്ളത്.

  ഏറ്റവുമൊടുവില്‍ മാലിദ്വീപിലേക്ക് നടത്തിയ യാത്രയില്‍ അപര്‍ണയുടെ വസ്ത്രമായിരുന്നു പലരുടെയും പ്രശ്‌നമെന്നാണ് ജീവ പറയുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ നിനക്ക് നാണമില്ലേ എന്നാണ് പലരും ചോദിച്ചിരുന്നതെന്ന് ജീവ പറയുന്നു. ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയാണ് താരങ്ങള്‍ നല്‍കുന്നത്.

  ദമ്പതിമാര്‍ എന്ന നിലയില്‍ വസ്ത്രധാരണത്തെ കുറിച്ചടക്കം വരുന്ന കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജീവയും അപര്‍ണയും. ഇരുവരും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

  Also Read: കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവ

  'അത്യാവശ്യം ഫ്രീഡം കൊടുക്കുന്നൊരു ഫാമിലിയാണ് ഞങ്ങളുടേത്. ഞങ്ങളൊരു ഫോട്ടോ ഇടുമ്പോള്‍ അതില്‍ അപര്‍ണയുടെ ക്ലീവേജ് കണ്ടു, ഭര്‍ത്താവാണെന്ന് പറഞ്ഞ് നടക്കാന്‍ നിനക്ക് നാണമില്ലേ, എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. ശരിക്കും അവരുടെ വിചാരം അവരെന്തോ കണ്ടുപിടിച്ചു എന്നാണ്. നിങ്ങള്‍ എന്തൊക്കെ കാണുമെന്ന് വിചാരിച്ചിട്ട് തന്നെയാണ് ഞങ്ങള്‍ ആ ഫോട്ടോ ഇടുക. അതില്‍ കൂടുതലൊന്നും ആരും കണ്ടുപിടിച്ചിട്ടില്ല'.

  Also Read: അപ്പന് അമ്പത്തിരണ്ടാം വയസിലാണ് ഞാനുണ്ടാവുന്നത്, അമ്മയ്ക്ക് 42 വയസും! ജനനത്തെ കുറിച്ച് ജോണി ആന്റണി

  'ഈ ഫോട്ടോ കൊള്ളാം, രസമുണ്ട് ഇടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടാണ് അതിടുന്നത്. അതില്‍ മറ്റൊന്നുമില്ല. എന്റെ ഭാര്യ എന്തിടണമെന്നത് എന്റെ ഇഷ്ടമാണല്ലോ. എന്റെ ഭാര്യ ഇഷ്ടമുള്ളതും അവള്‍ക്ക് കംഫര്‍ട്ടുമായ വസ്ത്രം അവള്‍ ഇടട്ടേ, എനിക്കില്ലാത്ത പ്രശ്‌നം അവര്‍ക്കെന്താണെന്ന് ജീവ ചോദിക്കുന്നു.

  എന്നാല്‍ ചില ഭര്‍ത്താക്കന്മാര്‍ അവള്‍ എന്ത് ഇട്ടാലും എനിക്ക് കുഴപ്പമില്ലെന്ന് പറയാറുണ്ട്. അയാള്‍ക്ക് കുഴപ്പമില്ലെന്നല്ല, ഇടുന്ന ആളുടെയാണ് ഇഷ്ടം. ഞാന്‍ ഒരു ഡ്രസ് ഇടുമ്പോള്‍ ഇത് ഇട്ടോട്ടെ എന്ന് ജീവയോട് ചോദിക്കാറില്ല. അങ്ങനെ ഞാന്‍ അവനോട് ചോദിക്കേണ്ട ആവശ്യം എന്താണ്.

  ഡ്രസായിക്കോട്ടെ എന്തായിക്കോട്ടെ. അത് എന്റെ തീരുമാനമാണ്. ഇതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് പറയാം. അല്ലാതെ ഭര്‍ത്താവിനോട് പോയി പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല'.

  'മാതാപിതാക്കളോ ഭര്‍ത്താവോ ആരോടാണെങ്കിലും അനുവാദം ചോദിച്ച് നില്‍ക്കേണ്ടതില്ല. നമുക്ക് എന്ത് തിന്നാനും കുടിക്കാനുമടക്കം ആ ചെയ്യുന്നതൊന്നും നമുക്ക് കുഴപ്പമില്ലെന്ന് തോന്നുകയാണെങ്കില്‍ അത് ചെയ്യാം. ചില കാര്യങ്ങള്‍ കുഴപ്പമുണ്ടാവുമെന്ന് തോന്നിയാല്‍ അത് ചെയ്യാനും നില്‍ക്കരുത്.

  സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അഭിപ്രായം ചോദിക്കാം. അവളിപ്പോള്‍ സാരി ഉടുക്കുകയാണെന്ന് പറഞ്ഞാല്‍ അതിന്റെ ബ്ലൗസിന് കൈയ്യുണ്ടോ, ബാക്ക് ഓപ്പണാണോ ഇതൊന്നും നോക്കേണ്ടതില്ല'.

  'അങ്ങോട്ടും ഇങ്ങോട്ടും അഭിനന്ദിക്കാറുണ്ട് എന്നതല്ലാതെ വേറെ അഭിപ്രായം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവില്ല. അടുത്ത തവണ ബീച്ചില്‍ പോകുമ്പോള്‍ ഞാന്‍ സാരി ഉടുത്ത് നില്‍ക്കും. അതിന് താഴെ ആളുകള്‍ എന്ത് കമന്റായിരിക്കും ഇടുക എന്നറിയണമല്ലോ എന്ന് അപര്‍ണ പറയുന്നു. അതേ സമയം നമ്മുടെ നാട്ടിലെ ന്യൂജനറേഷന്‍ ആളുകളില്‍ മാറ്റം വരുന്നത് അഭിനന്ദനാര്‍ഹമാണെന്ന്', ജീവ കൂട്ടിച്ചേര്‍ത്തു.

  Read more about: jeeva ജീവ
  English summary
  Jeeva Joseph Opens Up About Wife Aparna Thomas's Bikkin Photo And Negative Comments. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X