For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ സ്വകാര്യത കണ്ടുപിടിച്ചപോലെയാണ് സംസാരം, ഭർത്താവിനില്ലാത്ത ദണ്ണം മറ്റുള്ളവർക്ക് വേണ്ട'; ജീവ പറയുന്നു

  |

  മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ജീവയ്ക്ക് പിന്നാലെ ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകയായി എത്തിയിരുന്നു.

  'കുഞ്ഞിന്റെ കാര്യത്തിൽ നേരത്തെ തീരുമാനം എടുത്തു, മൾബറി എന്ന് പേര് വന്നത് ഇങ്ങനെ'; ലെസ്ബിയനായ അപർണ പറയുന്നു

  സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻ്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത്. ഷോ സൂപ്പർ ഹിറ്റായിരുന്നു. ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. അപർണയും ആദ്യം അവതാരകയായിരുന്നു. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ പോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയും ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാകുകയായിരുന്നു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിൻ്റ്.

  'ഞാൻ സോഷ്യൽമീഡിയയിലൂടെ തെറിവിളിക്കുന്ന വ്യക്തി ഇപ്പോൾ മത്സരാർഥി'; ലക്ഷ്മിപ്രിയയെ ആ​ക്രമിച്ച് ജാസ്മിൻ!

  സൂര്യ മ്യൂസിക്കിൽ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ ഭാ​ഗമായത്. ഇപ്പോൾ അവതാരകനെന്നതിലുപരി നടനായും ജീവ മാറി കഴിഞ്ഞു. ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിലൂടെ അഭിനയം ആരംഭിച്ച ജീവ ശേഷം അനൂപ് മേനോൻ നായകനായ 21 ​ഗ്രാംസ് എന്ന ത്രില്ലറിലും ശ്രദ്ധേയ വേഷം ചെയ്തു. ബിബിൻ കൃഷ്ണ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമാണ് 21 ഗ്രാംസ്. റിലീസിന് ശേഷം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും നിറഞ്ഞ സിനിമയാണ് 21 ഗ്രാംസ്. സിനിമയിൽ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ റിനീഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ജീവയും അപർണയും സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്‌. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ഇരുവരും പങ്കുവെക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ അപർണ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ സദാചാര കമന്റുകളഉം ഫോട്ടോയ്ക്ക് വരാൻ തുടങ്ങി. സംഭവത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജീവ ഇപ്പോൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സലദാചാരക്കാരോടുള്ള തന്റെ മനോഭാവത്തെ കുറിച്ച് ജീവ വ്യക്തമാക്കിയത്. 'കാര്യങ്ങൾ കാണുന്ന രീതിയിൽ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകൾക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂർ പോകുമ്പോൾ അവൾ അവൾക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവർക്കും താൽ‌പര്യം. ഒരു ഭർത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാർക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.'

  Recommended Video

  കിളിപോകും ജീവ അപർണയെ വിളിക്കുന്ന പേരുകൾ കേട്ടാൽ, | JEEVA SUPER FUN TALK | Filmibeat Malayalam

  'നിങ്ങളുടെ സ്വകാര്യത നിങ്ങൾ കണ്ടാൽപ്പോരെ എന്നാെക്കെ ചിലർ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങൾ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്. നാട്ടുകാർ എന്ത് കാണണമെന്ന് ഞങ്ങൾ‌ ആ​ഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത്... ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭർത്താവല്ല ഞാൻ. അങ്ങനൊരു ഭർത്താവാകാൻ താൽപര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവർക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കട്ടെ.... വേറാരും അതിൽ ഇടപെടണ്ട' ജീവ പറഞ്ഞു.

  Read more about: jeeva
  English summary
  Jeeva joseph responds to critics on wife Aparna over modern dress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X