For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ എന്റെ സിനിമയിൽ അഭിനയിക്കുമോടാ?'; ജീവ പ്രതീക്ഷിച്ചതിനും അപ്പുറം നൽകിയ അനൂപ് മേനോൻ!

  |

  സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനം കവർന്ന അവതാരകൻ ആണ് ജീവ. പ്രേക്ഷകരുടെ അവതാരകൻ എന്ന ലേബൽ ശരിക്കും ജീവയ്ക്ക് ഇണങ്ങും കാരണം അത്രത്തോളം സ്വാധീനമാണ് താരം ഷോയിലൂടെ നേടിയെടുത്തത്. ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന അവതാരകനാണ് ജീവ. ആളുകളെ കൈയ്യിലെടുക്കാനും ബോറടിപ്പിക്കാതെ കൗണ്ടറുകൾ പറഞ്ഞ് സദസിനെ എൻ​ഗേജ് ചെയ്യിച്ച് ഇരുത്താനുമെല്ലാം ജീവയ്ക്ക് പ്രത്യേക കഴിവാണ്. സൂര്യ മ്യൂസിക്കലിലൂടെയാണ് ജീവ അവതാരകനായി തുടക്കം കുറിച്ചത്. ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങാണ് ജീവ പഠിച്ചത്.

  'എന്തൊരു വൃത്തികെട്ട മുഖമാണ്, ‌കാമുകനാകാനൊന്നും ഈ രൂപം കൊണ്ട് പറ്റില്ല'; കളിയാക്കലുകളെ കുറിച്ച് ഷാരൂഖ് ഖാൻ!

  അഭിനയത്തോടുള്ള അഭിനിവേശം മൂലം പഠനം ജീവ പൂർത്തിയാക്കിയില്ല. പിന്നീട് അപ്രതീക്ഷിതമായിട്ടാണ് ആങ്കറിങ് മേഖലയിലേക്ക് ജീവ കടന്നുവന്നത്. താരത്തിന്റെ പപ്പയുടേയും അമ്മയുടേയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു. ശരത് എന്നാണ് പപ്പയുടെ യഥാർത്ഥ പേര്. പിന്നീട് തമ്പി എന്ന് മാറ്റി. ജീവയുടെ യഥാർത്ഥ പേര് അഖിൽ. എസ് എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ജീവൻ. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേർത്ത് പിന്നീട് താരം ജീവ ജോസഫ് എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു. പാട്ടുവണ്ടിയിൽ വെച്ചാണ് ഭാര്യ അപർണയെ ജീവ ആദ്യമായി കണ്ടുമുട്ടിയത്.

  'ജനിച്ചപ്പോൾ മുടി ഉണ്ടായിരുന്നില്ല, അമ്മയുടെ കഷ്ടപ്പാടിലൂടെയാണ് മുടി വളർന്നത്'; മുടി ​ദാനം ചെയ്ത് അനു ജോസഫ്!

  ജീവക്കൊപ്പം ഷോയിൽ ആങ്കറായി വന്നതാണ് അപർണ തോമസ്. അങ്ങനെ പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായും പിന്നീട് ജീവിത വണ്ടിയായും മാറുകയായിരുന്നു. അപർണ ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ജീവയെപ്പോലെ അപർണയും ചാനലുകളിൽ അവതാരയായി സജീവമാണ്. ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തികൊണ്ടുപോകുന്നുണ്ട്. ഇടയ്ക്കൊക്കെ മനോഹരമായ വീഡിയോകളും ചാറ്റ് ഷോകളുമെല്ലാം ഇരുവരും സംഘടിപ്പിക്കാറുമുണ്ട്. സീ കേരളത്തിലെ തന്നെ മിസ്റ്റർ ആന്റ് മിസിസ് എന്ന പരിപാടി ജീവയും അപർണയും ചേർന്ന് അവതരിപ്പിച്ചിരുന്നു. ജീവയുടെ ആദ്യ സിനിമ അങ്ങനെ ഞാനും പ്രേമിച്ചു ആയിരുന്നു. സിനിമകളിൽ മാത്രമല്ല നിരവധി ഷോർ‌ട്ട് ഫിലിമുകളിലും വെബ്സീരിസുകളിലും ജീവ അഭിനയിച്ചിട്ടുണ്ട്.

  ഇപ്പോൾ നടൻ അനൂപ് മേനോൻ നായകനായ 21 ​ഗ്രാംസ് എന്ന സിനിമയിൽ‌ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ജീവ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'നീ എന്റെ സിനിമയിൽ അഭിനയിക്കുമോടാ എന്ന് അനൂപ് മേനോൻ ചോദിച്ചപ്പോൾ ഇത്ര നല്ല ക്യാരക്ടറാകും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.... അമ്മച്ചിയാണെ സത്യം. എന്നിൽ വിശ്വാസം അർപ്പിച്ചതിന് സംവിധായകൻ ബിബിൻ കൃഷ്ണയ്ക്ക് നന്ദി' എന്നുമായിരുന്നു ജീവ തന്റെ പുതിയ സിനിമയായ ട്വന്റി വൺ ​ഗ്രാംസിനെക്കുറിച്ച് കുറിച്ചത്. സിനിമയുടെ ട്രെയിലറും തന്റെ കഥാപാത്രത്തിന്റെ ചിത്രവും ജീവ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ജീവയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ശിൽപബാല, ബിനീഷ് ബാസ്റ്റിൻ ഇവരുടെ കമന്റുകൾക്കെല്ലാം ജീവ മറുപടിയും നൽകിയിരുന്നു. കട്ട് പറ, കട്ട് പറ, പറ്റിയാൽ കോഴിക്കോട് വരെ ഒന്ന് പോകണമെന്നായിരുന്നു ബിബിൻ കൃഷ്ണയുടെ കമന്റിന് ജീവ മറുപടി നൽകിയത്. അരുത് അബൂയെന്നായിരുന്നു ബിബിന്റെ മറുപടി. ജ്യുവൽ മേരിയും ജീവയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.

  അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിൻ കൃഷ്‍ണ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് 21 ഗ്രാംസ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്ത്, രൺജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മെറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  Read more about: anoop menon
  English summary
  Jeeva Joseph shared the happiness of acting in actor Anoop Menon's Twenty One Gms movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X