For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ട്, അത് ഞങ്ങൾക്ക് അറിയാം, സാജൻ സൂര്യയുടെ വാക്കുകൾ വൈറലാവുന്നു

  |

  സൗഹൃദങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ആളാണ് സാജൻ സൂര്യ, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധികവും സൗഹൃദങ്ങളെ കുറിച്ചാണ് എഴുതാറുള്ളത്. സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയ കാലത്തെ ഇന്നലെ കഴിഞ്ഞത് പോലെയാണ് സാജൻ വാക്കുകളിലൂടെ പങ്കുവെയ്ക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത കോളേജ് കാലത്തെ സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ സംഭവം ഓർക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് പഴയ കാലത്തെ കുറിച്ച് താരം ഓർക്കുന്നത്. സാജൻ സൂര്യയുടെ വാക്കുകൾ ഇങ്ങനെ...

  സോ ക്യൂട്ട്! ലക്ഷ്മി നക്ഷത്രയും അനുവും, ചിത്രങ്ങളിതാ

  ആ രംഗങ്ങൾ ഓർക്കുമ്പോൾ ഇപ്പോള്‍ ചിരിയാണ്, റൊമാന്റിക് സീനുകളെ കുറിച്ച് ഷാനവാസും സ്വാസികയും

  കോളേജ് മുതൽ കൂടെയുള്ള പ്രിയ സുഹൃത്തുക്കളാണ് പ്രശാന്തും ഷിബുവും. പ്രശാന്ത് തികഞ്ഞ ഭക്തനും സൽസ്വഭാവിയും ശുദ്ധനുമാണ്. ഷിബു എന്നെപോലെ എല്ലാം ആവശ്യത്തിനുമാത്രമുള്ള കൂട്ടത്തിലും. ഞങ്ങൾ 3 പേരും സാധാരണ കുടുബത്തിൽ നിന്നാണ്. വീട്ടിൽ നിന്നും ദിവസവും തരുന്ന ഒന്നിനും തികയാത്ത പോക്കറ്റ് മണി . 5 രൂപയ്ക്ക് ഒക്കെ Pocket Money എന്ന് പറയാമോ എന്നറിയില്ല പക്ഷേ ഞാനങ്ങനേ പറയുന്നുള്ളൂ എന്തെന്നാൽ എനിക്കും ഉണ്ടേ അങ്ങനെ പറയാൻ ആഗ്രഹം. കെ എസ് ആർ ടിസി -ൽ പോകാൻ കൺസെഷൻ ഉണ്ട്.

  നാളെയാണ് ബാലയുടെ സ്പെഷ്യൽ ദിവസം, ഒരുക്കങ്ങൾ തുടങ്ങി, വീഡിയോ പങ്കുവെച്ച് താരം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  2 കൺസെഷൻസ് അതും ഓർഡിനറി ബസിൽ മാത്രം. ഏണിക്കര-സ്റ്റാച്യൂ , സ്റ്റാച്യൂ-കേശവദാസപുരം.ചുവന്ന ഫാസ്റ്റും പച്ച എക്സ്പ്രെസും ഒക്കെ ബസ് സ്റ്റോപ്പിലെ എന്നെ പുച്ഛിച്ചു കൊഞ്ഞനം കുത്തിയും കടന്നു പോകും. ഓർഡിനറിക്ക് ബസ് സ്റ്റോപ്പ് മാത്രം അലർജിയാണ് . ബസ് ദൂരേന്നു വരുമ്പോൾ കണ്ണാടിയിൽ കൂടി ഡ്രൈവറുടെ കണ്ണുകളിൽ നോക്കി മനശ്ശാസ്ത്രം പഠിക്കും, എന്നിട്ട് മുന്നോട്ടോടണോ പിന്നാലെ ഓടണോ എന്ന് തീരുമാനിക്കും. പിന്നാലെ ഓടിയാ ചിലപ്പോ ഏണിയിൽ സ്ഥലം കിട്ടും. കാമുകി ബസ്സിൽ ഉണ്ടെങ്കിൽ എങ്ങനെയും ചാടിക്കേറും, കോളേജിലോ ട്യൂഷൻ സെന്റ്ററിലോ പരീക്ഷ, ചോദ്യോത്തര വേള എന്നിവയുണ്ടെങ്കിൽ ബസ് കിട്ടത്തേയില്ല എന്താന്നറിയില്ല.

  അന്നത്തെ സ്ഥിരം ഒളിച്ചു കളി കണ്ടക്ടർമാരുമായാണ്. കാരണം പേരൂർക്കട വരെ Concession പതിച്ചാൽ ടൂഷൻ കഴിഞ്ഞ് സ്റ്റാച്യു വരെ പോകാൻ കൈയ്യിലെ 1 രൂപ മുടക്കണം. ഈ മിച്ചം പിടികുന്ന പൈസയിൽ നിന്നാണ് ഇടയ്ക്കുള്ള സിനിമ ,കപ്പലണ്ടി , കാമുകിക്ക് ചോക്ലേറ്റ് , പറോട്ടയും പുഴ പോലെ ഒഴുകുന്ന സാമ്പാറും 3 ലഗേജും ഒക്കെ സാധ്യമാകൂ. നാട്ടിൽ എല്ലാ ദൈവങ്ങളുടേയും പ്രീതി നേടി, കൂടുതൽ അനുഗ്രഹങ്ങൾക്കായി ഞായറാഴ്ച്ച രാവിലെ ഞങ്ങൾ സിറ്റിയിലുള്ള അമ്പലങ്ങളിൽ പോകും. അതിനും മിച്ചം പിടിക്കണം അല്ലാതെ വീട്ടീന്ന് 5 പൈസ തരില്ല. പ്രശാന്ത് ശുദ്ധ ഭക്തനായും, ഞങ്ങൾ പകുതി ഭക്തിയും ,പകുതി നയന സുഖത്തിനായും ആണ് പോക്ക്. (വായിനോട്ടം എന്നും പറയാം). നയന സുഖം ദീർഘിപ്പിക്കാൻ ഒരു മണിക്കൂർ മ്യൂസിയത്തും പോയി ഇരിക്കും.

  മൊബൈൽ അന്ന് ഇല്ലാത്തതു കൊണ്ട് രാവിലെ ഇറക്കുമ്പോ ലാൻഡ്ൽ ഫോണിൽ മിസ്ഡ് കോൾ അടിക്കും. ലാൻഡ് കോളിനും അന്ന് മുടിഞ്ഞ പൈസയാ അതാ മിസ്ഡ് കോൾ. റിങ് റിങ്ങ് ഇങ്ങനെ രണ്ടുവട്ടം അടിച്ചുകട്ട് ആക്കിയാൽ വീട്ടിൽ നിന്ന് ഇറങ്ങി എന്നർത്ഥം. (3 വട്ടം അടിക്കുന്നത് കാമുകിയാ, ഞാൻ നിന്നെ ഓർക്കുന്നു എന്നർത്ഥം). ഒരു വെളുപ്പാൻകാലത്ത് ( ഞായറാഴ്ച 8 മണി ഇന്നും വെളുപ്പാൻകാലമാണേ) ഞാനും ഷിബുവും റിങ് കേട്ടില്ല. പ്രശാന്ത് കൈയ്യിലെ 2 രൂപയും കൊണ്ട് ഇറങ്ങി. 1 രൂപ അങ്ങോട്ട് 1 രൂപ ഇങ്ങോട്ട് , അമ്പലത്തിൽ ഞങ്ങളെ കണ്ടില്ല. ഉറപ്പായും മ്യൂസിയത്തുവായിനോക്കികൾ വരാതിരിക്കില്ല എന്ന വിശ്വാസത്തിൽ അവിടെനടന്നെത്തി.

  അരമണിക്കൂർ മ്യൂസിയം എൻട്രൻസിൽ കാത്തു. ഞങ്ങൾ വരുമെന്ന ഒടുക്കത്തെ ആത്മവിശ്വാസത്തിൽ കൈയ്യിലുള്ള 1 രൂപയ്ക്ക് കപ്പലണ്ടി കൊറിച്ചു. രാവിലെ ഞങ്ങൾ പറ്റിച്ചതിന് ഞങ്ങളെ തെറി പറഞ്ഞ് 1 രൂപ ഒപ്പിക്കാല്ലോ. കപ്പലണ്ടി ദഹിച്ചപ്പോ ചിന്തിച്ചു എങ്ങനെ വീടെത്തും? 10 മണീടെ വെയിലും , 10 കിമീ ഉം ,വിശപ്പും മനസ്സിൽ നിറഞ്ഞ ഞങ്ങളോടുള്ള പകയും താങ്ങി വിയത്ത് എരച്ച് വീട്ടിലെത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്നെ വിളിച്ച് ദേഷ്യ സങ്കട സമ്മിശ്ര സ്വരത്തിൽ ഒറ്റ ചോദ്യം. നീയൊക്കെ വരൂലാന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ കപ്പലണ്ടി വാങ്ങി തിന്നിലായിരുന്നടാ.

  സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ട്. അത് ഞങ്ങൾക്ക് മൂന്ന് പേർക്കുമറിയാം ശബരിക്കും. ഒന്നിനും വേണ്ടി ഒരു സൗഹൃദവും സൂക്ഷിക്കരുത്. അന്തമായി സ്നേഹിക്കുക വില കാലം നല്കും. പിണക്കങ്ങളും പരിഭവവും എല്ലാ ബന്ധങ്ങളിലും ഉണ്ടാവും, പിണക്കങ്ങൾ രാത്രി ഉറങ്ങുന്നതിന് മുൻപ് തീരണം. പുതിയ വെളിച്ചം തന്ന് സൂര്യനുദിക്കുന്നതു പോലെയാണ് കിടക്കിൽ നിന്ന് ഉണരേണ്ടത് . ശുദ്ധമായ മനസ്സോടെ വെറുപ്പും പിണക്കങ്ങളുമില്ലാതെ ഇളിച്ചോണ്ട് ഉണരണം.

  സാജൻ സൂര്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: sajan surya serial
  English summary
  Jeevitha Nouka Serial Actor Sajan Surya HeartTouching Note About Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X