എനിക്കെന്തായാലും ബോഡിഗാര്‍ഡ് വേണ്ടെന്നുറപ്പിച്ചു, റാണ ദഗുപതിയെ കണ്ട വിശേഷം പറഞ്ഞ് ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അഭിനേതാവാണ് ജിഷിന്‍ മോഹന്‍. അമലയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വരദയെ കണ്ടുമുട്ടിയത്. ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. വില്ലത്കരവും സ്വഭാവിക കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന ജീവിതനൗകയില്‍ അഭിനയിച്ച് വരികയാണ് താരം ഇപ്പോള്‍. ലൊക്കേഷന്‍ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. രസകരമായ കുറിപ്പുകളുമായാണ് താരമെത്താറുള്ളത്. ബാഹുബലി താരമായ റാണ ദഗ്ഗുപതിയെ കണ്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. റാണയ്‌ക്കൊപ്പമുള്ള കുറിപ്പും ചിത്രവും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സെൽഫിക്കഥ

സെൽഫിക്കഥ

ഒരു സെൽഫിക്കഥയെന്ന് പറഞ്ഞാണ് ജിഷിന്‍റെ കുറിപ്പ് തുടങ്ങുന്നത്. ഏതോ ഒരു അവാർഡ് നൈറ്റ്‌ ആയിരുന്നു. ഈ റാണ ദഗ്ഗുപതി ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയിൽ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നിൽക്കുന്ന സമയം. ഒരു സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാൻ. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം.

കാണാനാവുന്നില്ല

കാണാനാവുന്നില്ല

ലവന്മാർ അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്ന കാരണം സ്റ്റേജിലെ പെർഫോമൻസുകൾ കാണാനും പറ്റുന്നില്ല . ഇവന്മാർക്ക് അവിടെങ്ങാനും ഇരുന്നു കൂടെ.. ഇവന്മാരുടെ പിൻ മസിലുകൾ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ . ഇടവേള വന്ന നിമിഷം. രണ്ടും കൽപ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.

 ബോധമുണ്ടായിരുന്നു

ബോധമുണ്ടായിരുന്നു

പ്രതീക്ഷിച്ച പോലെ ബോഡിഗാർഡ് തടിമാടന്മാർ പിടിച്ചു നിർത്തി. അവരുടെ മുഖത്തെ ഭാവം കണ്ടാൽ തോന്നും ഞാൻ എന്തോ അങ്ങേരെ പീഡിപ്പിക്കാൻ പോകുവാണെന്ന്. ഒരു അവാർഡ് നൈറ്റിന്റെ മുൻനിര സീറ്റുകളിൽ ഇരിക്കുന്നവർ സെലിബ്രിറ്റികൾ ആയിരിക്കും എന്ന് ഈ മണ്ടന്മാർക്ക് ഊഹിച്ചു കൂടെ... എവിടെ.. ലവന്മാർക്ക് മസിൽ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ.. ഏതായാലും അങ്ങേർക്ക് ആ ബോധം ഉണ്ടായിരുന്നു

Recommended Video

ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam
എന്‍റെ തീരുമാനം

എന്‍റെ തീരുമാനം

എന്നെ അടുത്തേക്ക് വിളിച്ച് സെൽഫി എടുക്കാൻ സമ്മതിച്ചു. എന്നാലും എന്റെ പൽവാൽദേവാ.. ബാഹുബലിയിൽ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങൾക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാർഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാൻ ഏതായാലും ബോഡിഗാർഡിനെ വെക്കുന്നില്ല. എന്റെ കൂട്ടുകാർക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെൽഫി എടുക്കാം കേട്ടോയെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്. നിരവധി പേരാണ് കമന്‍റുകളുമായെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X