കുടുംബത്തോടൊപ്പം നിന്തിത്തുടിച്ച് ജെന്നിഫർ ആന്റണി!! താരത്തിന്റെ വീഡിയോ പുറത്ത്...
പത്തേമാരി, ഭാസ്കറ്‍ ദ് റാസ്ക്കൽ, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ജെന്നിഫർ. 2013 ൽ 10.30 എഎം ലോക്കൽ കോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് മലയാളത്തിൽ സജീവമായ താരമാണ് ജെന്നിഫർ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്. ജെന്നിഫർ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതും. സ്വിമ്മിങ് പൂളിൽ കുടംബാംഗങ്ങളോടൊപ്പം നീന്തി രസിക്കുന്ന ചിത്രങ്ങളാണ് നടി പുറത്തു വിട്ടിരിക്കുന്നത്.
ഒന്നിച്ചു നീന്തുന്ന ഒരു കുടുംബം, ഒരുമിച്ച് നിൽക്കുന്നു...എവിടെയാണോ നീന്തൽ കുളം അവിടെയാണ് വീട്... എന്ന് കുറിച്ചു കൊണ്ടാണ് കുടംബാംഗങ്ങളോടൊപ്പമുളള നീന്തൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതു കൂടാതെ വേനൽ അവധിക്കാല ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.


Click it and Unblock the Notifications











