കള്ള് കുടിയന്മാര്‍ വീണാല്‍ ആരുമില്ല എഴുന്നേല്‍പ്പിക്കാന്‍! ഇന്ത്യന്‍ എക്കോണമി വീണപ്പോള്‍ അവരേ ഉള്ളു
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വീണ്ടും രോഗം കൂടുന്നത് കൊണ്ട് അടുത്തൊന്നും വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ കഴിയുമെന്ന് തോന്നുമില്ല. വീട്ടില്‍ തന്നെ ആയതോടെ പലരും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഒപ്പം ടിക് ടോക് വീഡിയോ ചെയ്ത് സമയം ചെലവഴിച്ച് കൊണ്ടിരിക്കുകയാണ്.
ടിക് ടോക് വീഡിയോ ചെയ്ത് കൈയടി വാങ്ങിയിരിക്കുകയാണ് നടി ജെന്നിഫര്‍ ആന്റണി. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് സ്വന്തം ശബ്ദത്തിലും അല്ലാതെയും ടിക് ടോക് വീഡിയോസ് നേരത്തെയും ജെനിഫര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മദ്യപാനവും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും പറഞ്ഞാണ് ജെന്നിഫര്‍ എത്തിയിരിക്കുന്നത്.

കൊറോണ കാരണം ഏറെ പ്രതിസന്ധിയിലായിട്ടുള്ള രാജ്യത്തിന്റെ സാമ്പത്തിക രംഗം കരകയറണമെങ്കില്‍ മദ്യപര്‍ തന്നെ വേണമെന്നാണ് ടിക് ടോക് വീഡിയോയിലൂടെ നടി പറയുന്നത്. അതേ കള്ളു കുടിയന്മാര്‍ റോഡില്‍ വീണ് കിടക്കുന്നത് കണ്ടാല്‍ ഒരാളും ഉണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍. പക്ഷേ എന്നാലിപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണ് കിടക്കുമ്പോള്‍ കള്ളുകുടിയന്മാരെ ഉള്ളു അതിനെ പൊക്കാന്‍ എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്.
ഒന്നരലക്ഷത്തിലധികം പേരാണ് ജെന്നിഫറിനെ ടിക് ടോകില്‍ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റയില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. നീന, പത്തേമാരി, കസബ, ഭാസ്‌കര്‍ ദി റാസ്‌കല്‍, പരോള്‍, അങ്കിള്‍, അല്‍ മല്ലു തുടങ്ങി ഒരുപാട് സിനിമകളില്‍ ജെന്നിഫര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications