ചില സീനില്‍ ദേഷ്യം വന്നെന്ന് പറഞ്ഞവരുണ്ട്; 'കാതല്‍' കൊണ്ട് മാറ്റം വന്നെന്ന് പറയാനാകില്ല: ജിയോ
കണ്ടന്റിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജിയോ ബേബി. രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കെത്തിയ ജിയോ ബേബി കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ചെയ്യുന്നത്. ചിത്രം ഓടിടി പ്ലാറ്റ് ഫോമില്‍ ഇറങ്ങി തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം ജിയോ ബേബി ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ ഓള്‍ ഏജ് ഹോം എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്ന ചിത്രവും ചെയ്തു. ഈ രണ്ട് ചിത്രങ്ങളും ചര്‍ ചെയ്യപ്പെട്ട സിനിമകളായിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം എടുത്ത കാതല്‍-ദ കോര്‍ എന്ന ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടി ഒരു ഹോമോ സെക്ഷ്വല്‍ ആയാണ് അഭിനയിച്ചത്. ഈ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിയോ ബേബി കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്വകാര്യം സംഭവ ബഹുലം എന്ന സിനിമയുടെ പ്രമോഷനിടെ കാതല്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
'കാതല്‍ സിനിമ കൊണ്ട് കുറേ മാറ്റങ്ങള്‍ ഉണ്ടായി എന്ന് നമുക്ക് പറയാന്‍ പറ്റില്ല. കാരണം അത് ഒരു സിനിമ കൊണ്ടല്ല സംഭവിക്കുക. അങ്ങനെ മാറ്റങ്ങള്‍ സിനിമകള്‍ക്ക് ഉണ്ടാകും. അതിന് ഇനിയും കുറേ സിനിമകള്‍ വരാനുണ്ട്. അങ്ങനെ കുറേ സിനിമകള്‍ വരുമ്പോള്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം,' ജിയോ ബേബി പറഞ്ഞു.
അത് സിനിമയിലൂടെ മാറ്റം വരുന്നു എന്നുമല്ല, ചിലപ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റം കൊണ്ടുകൂടിയാണ് എന്നും ജിയോ ബേബി പറഞ്ഞു. കാതല്‍ എന്ന സിനിമയുടെ മാറ്റം അല്ല, അതല്ലാതെ പാട്ടായും ആര്‍ട്ടായും മറ്റു സിനിമകളായും പൊളിറ്റിക്കലായും ഒക്കെ മാറ്റം സമൂഹത്തില്‍ സംഭവിക്കും.
40 കൊല്ലം മുമ്പുള്ളത് പോലെ അല്ലല്ലോ നമ്മള്‍ ഇപ്പോഴുള്ളത്. സിനിമയിലുള്ള മാറ്റങ്ങള്‍ കൊണ്ടാണ് അത് സംഭവിച്ചതെന്ന് പറയാന്‍ ഒക്കില്ല. പക്ഷെ സിനിമയും അതിന്റെ ഒരുഭാഗമാണ്. നാടകവും പാട്ടുകളും ഒക്കെ മാറ്റങ്ങളുടെ ഭാഗമാണ്. ഇന്ന് ഇറങ്ങുന്ന പല പാട്ടുകളും റാപ്പുകളും കേട്ടുനോക്ക്, അതെല്ലാം പ്രോഗ്രസീവ് ആയിട്ടുള്ള സംഭവം മുന്നോട്ട് വെക്കുന്നുണ്ടെന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.

കാതല്‍ ഇറങ്ങിയ സമയത്ത് വിളിച്ചവരിലധികം പേരും സിനിമ ഇഷ്ടമായെന്ന് പറഞ്ഞു. പലരും അതിന്റെ ഇമോഷണല്‍ അവസ്ഥ പങ്കുവെക്കാന്‍ വിളിച്ചവരായിരുന്നു. പക്ഷെ അപൂര്‍വ്വം ചിലര്‍ വിളിച്ച് അതിലെ ചില സീനുകള്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു എന്ന് പറഞ്ഞവരുമുണ്ടെന്നും ജിയോ ബേബി പറയുന്നു.
അതു പോലെ തന്നെ സ്ഥിരം ചെയ്തു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് ഒരു മാറ്റം വേണം എന്നുള്ളതുകൊണ്ടാണ് കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയ്ക്ക് ശേഷം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു സിനിമ ചെയ്തതെന്നും ജിയോ ബേബി പറഞ്ഞു. ആ സിനിമയില്‍ പ്രത്യേകിച്ച് ടെക്‌നിക്കല്‍ ആയോ ഒന്നും ഒരു പുതുമയുമില്ലെന്നും എന്നാല്‍ ചിത്രത്തിന് വ്യത്യസ്തതയുണ്ടെന്നും ജിയോ ബേബി പറഞ്ഞു.


Click it and Unblock the Notifications