നയൻതാരയ്ക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നതിന് കാരണം; നടിമാരുടെ കുറഞ്ഞ പ്രതിഫലത്തെക്കുറിച്ച് ജിയോ ബേബി

സിനിമകളിൽ നടീ ന‌ടൻമാർക്ക് പ്രതിഫലത്തിലുള്ള വ്യത്യാസം അടുത്ത കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഈ ചർച്ചകൾ കുറേക്കൂടി ശക്തി പ്രാപിച്ചു. അപർണ ബാലമുരളി, പാർവതി തിരുവോത്ത് തുടങ്ങിയ നടിമാരെല്ലാം ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. നായകന് ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിലൊന്ന് പോലും പലപ്പോഴും പലപ്പോഴും നായിക നടിമാർക്ക് ലഭിക്കുന്നില്ല. ഇപ്പോഴിതാ
ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.

പൊതുവെ നടിമാർക്ക് പ്രതിഫലം കുറവാണെങ്കിലും നടി നയൻതാരയ്ക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ജിയോ ബേബി ചൂണ്ടിക്കാട്ടി. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം. നയൻതാരയ്ക്ക് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. അവരുടെ സിനിമകൾക്ക് അത്രയും തിരിച്ച് കിട്ടുന്നുണ്ട്. സിനിമയുടെ കാര്യം മാത്രമല്ല, വലിയ റിട്ടേൺ വരുന്ന എല്ലാ വസ്തുക്കളെയും മനുഷ്യരെയും അങ്ങനെ തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്.

jeo baby

കുറച്ച് കൂടെ പൈസ കിട്ടിയാൽ നന്നായേനെ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. സിനിമ സ്ട്ര​ഗിളിങ്ങിന്റേത് കൂടിയാണ്. ആദ്യത്തെ സിനിമ വിജയിച്ചവരും അല്ലാത്തവരുമായി എത്ര പേരുണ്ട്. സിനിമയിൽ സൂപ്പർതാരത്തിന് കിട്ടുന്ന പ്രതിഫലമല്ല സംവിധായകന് കിട്ടുന്നത്. എല്ലായിടത്തും വ്യത്യാസമുണ്ട്. എല്ലാ വർക്ക് സ്പേസിലും അങ്ങനെയാണെന്നും ജിയോ ബേബി വ്യക്തമാക്കി.

മലയാള സിനിമകളിൽ നായികമാരുണ്ടാകുന്നില്ല എന്ന വിമർശനത്തെക്കുറിച്ചും ജിയോ ബേബി സംസാരിച്ചു. ആരെയും കുറ്റപ്പെടുത്തുന്നതല്ല. പുരുഷാധിപത്യ വ്യവസ്ഥയിൽ അങ്ങനെയേ സംഭവിക്കൂ. ആണുങ്ങളാണ് സിനിമയുണ്ടാക്കുന്നത്. ആണുങ്ങളാണ് സിനിമയ്ക്ക് പൈസ മുടക്കുന്നത്.

Jeo Baby  Nayanthara

അങ്ങനെയുള്ള സ്ഥലത്ത് നിന്നുണ്ടാകുന്ന സിനിമകൾ അങ്ങനെയേ വരൂ. അതേസമയം ഒരു സ്ത്രീ സംവിധാനം ചെയ്ത ഓൾ വി ഇമേജിൻ ആസ് ലൈറ്റ് കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയെന്നും അത്തരം മാറ്റങ്ങൾ വരട്ടെയെന്നും ജിയോ ബേബി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ജിയോ ബേബി സംസാരിച്ചു. ആണുങ്ങൾക്ക് മാത്രം വില കിട്ടുന്ന വീടുകളാണ് കേരളത്തിൽ മുഴുവനുമുള്ളത്. തൊഴിൽ സ്ഥലത്തേക്ക് വന്നാലും അങ്ങനെ തന്നെയാണ്. സിനിമയും അങ്ങനെ തന്നെയാണ്. വീടിനകത്തും പവർ ​ഗ്രൂപ്പുണ്ട്. മലയാള സിനിമയിൽ അങ്ങനെയൊരു പ്രശ്നമുണ്ടായെന്ന് വിളിച്ച് പറഞ്ഞത് പെൺപിള്ളേരാണ്.

അവർ പറഞ്ഞത് കൊണ്ട് ഇത്രയും കാലം കഴിഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നു. അതിന്റെ ഭാ​ഗമായി സിനിമയിലെ വർക് സ്പേസ് മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെയൊരു മാറ്റം എല്ലാ വർക് സ്പേസിലും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിന് കാരണമായത് മലയാള സിനിമയിലെ പെൺപിള്ളേരാണെന്നത് ചരിത്രം ഓർത്ത് വെക്കുമെന്ന് ഞാൻ വിചാരിക്കുന്നു.

മലയാള സിനിമയുടെ വഴിത്തിരിവാകട്ടെയെന്ന് ഞാൻ കരുതുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയം അല്ല. വർക് സ്പേസിലുള്ള മനുഷ്യരെ ട്രീറ്റ് ചെയ്യുന്നത് കുറേക്കൂടി നന്നായിട്ട് വേണം എന്ന് തോന്നാറുണ്ട്. അതിനൊരു കാരണമാകട്ടെ ഇപ്പോഴത്തെ സംഭവങ്ങളെന്നും ജിയോ ബേബി പറഞ്ഞു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X