കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ: ജുവൽ മേരി

കാൻസർ രോ​ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവൽ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവൽ മേരി മനോരമയുടെ കേരള കാൻ എന്ന പ്രോ​ഗ്രാമിൽ സംസാരിച്ചത്. കാൻസർ കണ്ടെത്തിയ ശേഷം ആദ്യത്തെ രണ്ട് ദിവസം മരവിച്ചത് പോലെയായി. ഒന്നും ചെയ്യാൻ പറ്റുന്നില്ല. മൂന്നാമത്തെ ദിവസമായപ്പോൾ ഉള്ളിൽ എനിക്കൊരു തോന്നൽ വന്നു. ഇത് വന്നാൽ മരിക്കാം, മരിക്കാതിരിക്കാം, വീണ്ടും വരാം. എന്ത് വേണമെങ്കിലും സംഭവിക്കാം. ചില മനുഷ്യർ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മരിക്കുന്നുണ്ട്. മരണം ഏത് സമയവും സംഭവിക്കാം. അതിലേക്ക് എത്താൻ വേണ്ടി ഞാൻ ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല. എന്റെ സമയം വെറുതെ നശിപ്പിക്കലാണ്.

അങ്ങനെയാെക്കെ ഞാൻ എന്നെ പറഞ്ഞ് പഠിപ്പിച്ചു. പതുക്കെ ആ ബോധ്യം വന്ന് തുടങ്ങി. ഇന്നൊന്നും നമ്മൾ മരിക്കുന്നില്ല. ഏതോ ദിവസമാണ്. ആ ദിവസം എന്തായാലും മരിക്കും. അതുകൊണ്ടാണ് മരിക്കാൻ വേണ്ടി ജീവിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞത്. 33ാം വയസിൽ കാൻസർ കണ്ടുപിടിച്ചു. പിന്നെ അതിന്റെ ട്രീറ്റ്മെന്റും സർജറിയും. ആ സമയത്ത് മരണ ഭയം തന്നെയാണ്. ഇപ്പോൾ അതേക്കുറിച്ച് അത്ര ആശങ്കയില്ല. എന്തായാലും ഒരു ദിവസം മരിക്കും. അതുവരെ ഹാപ്പിയായി ആസ്വദിച്ച് ജീവിക്കണമെന്നാണെന്നും ജുവൽ മേരി പറഞ്ഞു.

Jewel Mary

തനിക്ക് കാൻസർ കണ്ടെത്തിയ നാളുകളെക്കുറിച്ച് ഒരിക്കൽ ജുവൽ മേരി സംസാരിച്ചിട്ടുണ്ട്. ഏഴ് വർഷത്തിന് മുകളിലായി തെെറോയ്ഡ് പ്രശ്നമുണ്ടായിരുന്നു. പിന്നെ എന്റെ ഇന്റേണൽ ട്രോമയും. പിസിഒഡി, തെെറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെ​ഗുലർ ചെക്കപ്പിന് പോയി.അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിം​ഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി.

കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ‌ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ.

ലെഫ് സ്ലോ ആയിപ്പോയി. റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവൽ മേരി പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജുവൽ മേരിയെ മാനസികമായി ഏറെ ബാധിച്ചിരുന്നു. ഇതിനിടെയാണ് കാൻസർ ബാധിക്കുന്നതും.വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജുവൽ മേരിയെ മാനസികമായി ഏറെ ബാധിച്ചിരുന്നു. ഇതിനിടെയാണ് കാൻസർ ബാധിക്കുന്നതും.

മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ‍ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. ഫെെറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ. പലരും അതൊരു കേക്ക് വാക്കായി പറഞ്ഞ് കേ‌ട്ടിട്ടുണ്ട്. എനിക്കങ്ങനെ ആയിരുന്നില്ല. ഞാൻ സ്ട്ര​ഗിൾ ചെയ്തു. പോരാടി ജയിച്ചതാണെന്നും ജുവൽ മേരി പറഞ്ഞു,

Read more about: jewel mary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X