സുൽഫത്തിനെ സ്റ്റേജിലേക്ക് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, ദുൽഖർ കൈയ്യിൽ പിടിച്ചു! വേദിയിൽ നടന്നതിനെ പറ്റി ജുവൽ മേരി

ടെലിവിഷന്‍ അവതാരകയായും പിന്നീട് സിനിമ നടിയായും പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് ജുവല്‍ മേരി. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചും പ്രേക്ഷക പ്രശംസ നേടാന്‍ ജുവലിന് സാധിച്ചിരുന്നു. എന്നാല്‍ അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ ഒരു അനുഭവത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് നടി ഇപ്പോള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദേശത്ത് വെച്ച് നടത്തിയ ഒരു സ്റ്റേജ് പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുംബസമേതം എത്തിയിരുന്നു. പരിപാടിയില്‍ വച്ച് ഒരു അവാര്‍ഡ് കൊടുക്കുന്നതിനായി മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ മമ്മൂട്ടി പറ്റില്ലെന്ന് തന്നെ പറയുകയായിരുന്നു. പിന്നീട് അവിടെ നടന്നത് എന്താണ് എന്നതിനെക്കുറിച്ചാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ജുവല്‍ വെളിപ്പെടുത്തുന്നത്.

jewel-mary

യുകെയില്‍ വച്ചാണ് അന്ന് അവാര്‍ഡ് ദാനം നടക്കുന്നത്. മമ്മൂക്ക, സുല്‍ഫത്ത് മാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരൊക്കെ ഒരുമിച്ച് ഉണ്ട്. അന്നവിടെ ഉണ്ടായ സംഭവത്തില്‍ ഞാനല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ നിന്ന് കരഞ്ഞേനെ. കാരണം മമ്മൂക്ക നേരിട്ട് ഉടക്കി. അത് ഭയങ്കര സീന്‍ ആയിരുന്നു. ചാനലിന്റെ ഭാഗത്തുനിന്ന് പറഞ്ഞത് ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കുന്നത് ഉമ്മ സുല്‍ഫത്ത് ആയിരിക്കണമെന്നാണ്.

അതാണെങ്കില്‍ അവരോട് പറഞ്ഞിട്ടുമില്ല. സുല്‍ഫത്ത് മേം സ്റ്റേജിലേക്ക് വരുന്നത് അപൂര്‍വമാണ്. ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. എന്നിട്ട് ഈ അവാര്‍ഡ് കൊടുക്കാന്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു. മമ്മൂക്ക എടുത്ത വഴിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ തകര്‍ന്ന് പോയെന്ന് പറയാം. എങ്കിലും എക്‌സ്പ്രഷന്‍ ഒന്നും കൊടുത്തില്ല. കാരണം ഇത് ലൈവ് ആയിട്ട് കാണുന്നത് കുറച്ചു പേരെ ഉണ്ടാവുള്ളൂ ബാക്കി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തന്നെ അറിയാം.

നമ്മളെ കല്ലെറിയാന്‍ ഒരുപാട് പേരുണ്ടെങ്കിലും തളരരുത് രാമന്‍കുട്ടി എന്ന അവസ്ഥയില്‍ ഞാന്‍ പിടിച്ചു നിന്നു. മമ്മൂക്ക പോവണ്ടെന്ന് പറഞ്ഞത് മാത്രമല്ല ദുല്‍ഖര്‍ ഉമ്മയുടെ കയ്യില്‍ കയറി പോകാതിരിക്കാന്‍ പിടിക്കുകയും ചെയ്തു. ആ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു. ദുല്‍ഖറിനാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞതുമില്ല.

jewel-mary

മൂന്നാം തവണ ഞാന്‍ പ്രേക്ഷകരോട് പറഞ്ഞു നിങ്ങള്‍ ഒരു നല്ല കയ്യടി കൊടുക്കുകയാണെങ്കില്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് കയറുമെന്ന്. ഇതോടെ സദസ്സില്‍ നിന്ന് വലിയ കയ്യടി ഉയര്‍ന്നു. പക്ഷേ മമ്മൂക്കയുടെ മുഖം മാറി. എങ്കിലും മേഡം വേദിയിലേക്ക് കയറി വന്നു.

അതിന് ശേഷമാണ് അവാര്‍ഡ് ദുല്‍ഖറിന് ആണെന്ന് അനൗണ്‍സ് ചെയ്യുന്നത്. അതോടെ ദേഷ്യത്തോടെ ഇരുന്ന എല്ലാവരുടെയും മുഖം പെട്ടെന്നങ്ങ് മാറി. എല്ലാവരുടെയും മുഖത്ത് സന്തോഷമായി ദുല്‍ഖറിന്റെ മുഖത്തും ആ സന്തോഷം പ്രകടമായി. അമ്മയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു നിമിഷം ആണല്ലോ. അതുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്.

മമ്മൂക്കയുടെ സ്വഭാവം അത്രയേ ഉള്ളൂ. ആ സ്‌പോട്ടില്‍ വിഷയം കഴിഞ്ഞു. അന്ന് ഡിന്നര്‍ പാര്‍ട്ടിയും അവിടെ നടത്തിയിരുന്നു ആ സമയത്ത് സുല്‍ഫത്ത് മേഡത്തിന്റെ അടുത്ത് പോയി ഞാന്‍ ക്ഷമ പറഞ്ഞു. 'മോളെ എനിക്ക് കുറച്ചു ടെന്‍ഷന്‍ വരും, അതാണ് മടിച്ചത്. പക്ഷേ നല്ല അനുഭവം ആയിരുന്നു' എന്നാണ് സുല്‍ഫത്ത് മേഡം പറഞ്ഞതെന്നും ജുവല്‍ മേരി കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: jewel mary mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X