ഒരു സൂപ്പര്‍ സ്റ്റാര്‍ ചട്ടയും മുണ്ടുമടുത്ത് വന്നു! വളരെ കൂളായി മാര്‍ഗം കളി ചെയ്തുവെന്ന് സംവിധായകൻ
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബി-ജോജു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയതും ഇരുവരും ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ ചൈനയും ചൈനീസ് ഭാഷയിലെ സംഭാഷണങ്ങളും ചിത്രത്തിലുണ്ടായിരുന്നു.
കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞെത്തിയ സിനിമയില്‍ അതിലും ശ്രദ്ധേയമായത് ഒരു മാര്‍ഗംകളിയായിരുന്നു. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ മെഗാ മാര്‍ഗംകളിയില്‍ മോഹന്‍ലാലും സലീം കുമാറുമടക്കം ഒരുപാട് താരങ്ങളും പങ്കുടെത്തിരുന്നു. 520 ഓളം ആളുകളെ അണിനിരത്തിയാണ് ഇത്തരമൊരു രംഗം ഷൂട്ട് ചെയ്തിരുന്നത്.

ഇപ്പോഴിതാ സിനിമയുടെ സംവിധായകന്മാരായ ജിബിയും ജോജുവും ഈ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഒരു സൂപ്പര്‍താരം ചട്ടയും മുണ്ടുമുടുത്ത് വന്ന് മാര്‍ഗം കളി കൂളായി കഴിച്ചിട്ട് പോയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം മാര്‍ഗം കളിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
'കഴിഞ്ഞ വര്‍ഷം ഇതേ ദിവസം മാള സെന്റ് ആന്റണി ഹൈസ്‌കൂളില്‍ വച്ചാണ് ഇട്ടിമാണിയുടെ മാര്‍ഗ്ഗംകളി ചിത്രീകരിച്ചത് ഏകദേശം 520ഓളം ആളുകള്‍ പങ്കെടുത്തിരുന്നു ആ ചിത്രീകരണത്തില്‍.കഴിഞ്ഞ വര്‍ഷം പലരും മൊബൈല്‍ കാമറയിയില്‍ പകര്‍ത്തിയ അതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

ഈ മാര്‍ഗ്ഗം കളി ചിത്രീകരണത്തെ പറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ മനസില്‍ തങ്ങിനില്‍ക്കുന്നത് ലാല്‍ സാറിന്റെ ഡെഡിക്കേഷനും കോണ്‍ഫിഡന്‍സുമാണ്. ഇത്രയും വലിയ ഒരു കൗഡിന് ഇടയിലേക്ക് ലാല്‍ സാറിനെ പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചട്ടയും മുണ്ടുമടുത്ത് വന്നു. ഇതുവരെ മാര്‍ഗ്ഗം കളി ചെയ്തിട്ടില്ലാത്ത അദ്ദേഹം വളരെ കൂളായി വന്ന് ഒരു റിഹേഴ്‌സല്‍ എടുത്തു മാര്‍ഗ്ഗംകളിയില്‍ വളരെ എക്‌സ്പീരിയസ് ഉള്ള ഒരാളെ പോലെ അദ്ദേഹം അത് ഭംഗിയായി ചെയ്തു. ഞങ്ങളുടെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്'.


Click it and Unblock the Notifications











