ഇതും ശിവകാർത്തികേയന്റെ തലയിൽ, ജീവ തുറന്ന് പറഞ്ഞതിന് പിന്നാലെയുണ്ടായത്; താരത്തെ വിടാതെ ആരോപണങ്ങൾ

ശിവകാർത്തികേയന്റെ താരമൂല്യവും ആരാധക വൃന്ദവും തമിഴകത്ത് ചർച്ചയായി തുടരുകയാണ്. വിജയ് സിനിമാ രം​ഗം വിടുന്ന സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ളയാളായി ശിവകാർത്തികേയനെയാണ് ആരാധകർ കാണുന്നത്. എന്നാൽ സിമ്പു, ധനുഷ്, രവി മോഹൻ, കാർത്തി തുടങ്ങിയ താരങ്ങൾ ശിവകാർത്തികേയനേക്കാളും സീനിയേർസ് ആണ്. എന്നാൽ ഇവർക്കെല്ലാം മുകളിലാണ് ശിവകാർത്തികേയന് ഇന്നുള്ള ജനപ്രീതിയെന്ന് ആരാധകർ വാദിക്കുന്നു.

കഴിഞ്ഞ ദിവസം ന‌ടൻ ജീവ ഒരു പരാമർശം നടത്തി. രവി മോഹൻ, സിമ്പു തുടങ്ങിയ താരങ്ങളുമായി എനിക്ക് മത്സരമുണ്ട്. കാരണം ഞങ്ങൾ ഒരേ കാലഘ‌ട്ടത്തിൽ വന്നവരാണ്. ശിവകാർത്തികേയനുമായൊന്നും മത്സരമില്ലെന്നാണ് ജീവ പറഞ്ഞത്. ശിവകാർത്തികേയന്റെ ആരാധകർ പലപ്പോഴും മറ്റ് നടൻമാർക്കെതിരെ നെ​ഗറ്റീവ് ക്യാമ്പയിൻ നടത്താറുണ്ട്. ഇതിൽ പലരും അതൃപ്തരുമാണ്. ഈ സാഹചര്യത്തിലായിരുന്നു ജീവയുടെ പരാമർശം. ഇപ്പോഴിതാ ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Jiiva  Sivakarthikeyan

വ്യാപകമായി പ്രചരിച്ച ജീവയുടെ ഈ പരാമർശമുള്ള വീഡിയോ ഇപ്പോൾ കാണാനില്ലെന്നും കോപിറെെറ്റ് സ്ട്രെെക്ക് വന്നെന്നും ഇതിന് പിന്നിൽ ശിവകാർത്തികേയന്റെ ടീമാണെന്നും അന്തനൻ പറയുന്നു. റെഡിറ്റിൽ പലരും ഇത് സത്യമാണെന്ന് ചൂണ്ടിക്കാട്ടി. ശിവകാർത്തികേയനെതിരെ വിമർശനമുന്നയിച്ച് നിരവധി കമന്റുകൾ ഈ വീഡിയോക്ക് വന്നിരുന്നു. ഇത് കൊണ്ടായിരിക്കാം നീക്കം ചെയ്യപ്പെട്ടതെന്ന് നെറ്റിസൺസ് പറയുന്നു. എന്നാൽ അന്തനൻ ശിവകാർത്തികേയന് നെ​ഗറ്റീവ് ഇമേജുണ്ടാക്കാൻ നിരന്തരം സംസാരിക്കുന്നയാളാണെന്നും പറയുന്ന വാദങ്ങളിൽ യുക്തിയില്ലെന്നും അഭിപ്രായമുണ്ട്.

സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ നായക നടനായി വളരാൻ താനൊരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാണ് ശിവ കാർത്തികേയൻ പറയുന്നത്. ഒരു ഘട്ടത്തിൽ കരിയർ വിടാൻ പോലും താൻ തീരുമാനിച്ചിരുന്നെന്ന് നടൻ പറയുന്നു. സിനിമാ രം​ഗത്തെ ഞാനൊരിക്കലും കുറ്റം പറയില്ല. ചുറ്റും ഒരുപാട് കാര്യങ്ങൾ നട‌ന്നു. പക്ഷെ അതിന് ഇൻഡസ്ട്രിയെ ഞാൻ പഴിക്കില്ല. ആളുകളെക്കുറിച്ച് മാത്രമാണ് പരാതി. എന്റെ സമ്മർ​ദ്ദം കുടുംബത്തെ ബാധിക്കാൻ പാടില്ല. അവർ സാധാരണ ജീവിതമാണ് നയിക്കുന്നത്.

എന്റെ സ്ട്ര​ഗിളും സാമ്പത്തിക പ്രശ്നങ്ങളും ഭാര്യയെയും അമ്മയെയും ബന്ധുക്കളെയും ബാധിക്കരുത്. ആ വീക്ഷണത്തിലാണ് എനിക്ക് മതിയായെന്ന് ഞാൻ പറഞ്ഞത്. എന്റെ പാഷന് വേണ്ടി നിങ്ങളെല്ലാം ഇതിനോട് അഡ‍്ജസ്റ്റ് ചെയ്യുന്നു. നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കാം. എംബിഎ ചെയ്തിട്ടുണ്ട് എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞു. എന്നാൽ ഭാര്യയുടെ വാക്കുകൾ തനിക്ക് പ്രചോദനമായെന്നാണ് ശിവകാർത്തികേയൻ പറയുന്നത്.

സിനിമാ ര​ഗത്തെ ചില ​ഗ്രൂപ്പുകൾ തനിക്കെതിരാണ്. എന്നാൽ സാധാരണക്കാരൻ ഉയർന്ന് വരുന്നത് ചില ​ഗ്രൂപ്പുകൾക്ക് ഓക്കെയല്ലായിരുന്നു. എന്തുകൊണ്ടാണ് അവനിത് ലഭിക്കുന്നത്, ആരാണിവൻ, എന്താണിവനുള്ളത് എന്നൊക്കെ അവർ ചോദിച്ചു. ഒരുപാട് പേർ നേരിട്ട് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്.

നീയാരാണ് ഈ ഇൻഡ്സട്രിയിൽ, എന്താണ് നീ ഇവിടെ ചെയ്യുന്നതെന്ന്. ഒരുപാട് തവണ ഞാനത് അഭിമുഖീകരിച്ചിട്ടുണ്ട്. അവർ പറയുന്നത് കേട്ട് ഞാൻ പോകും. ആർക്കും ഞാൻ മറുപടി നൽകിയിട്ടില്ല. എന്റെ വിജയം അവർക്കുള്ള മറുപടിയാണെന്ന് പോലും ഞാൻ പറയില്ല. എന്റെ വിജയം നൂറ് ശതമാനം വർക്ക് ചെയ്യുന്ന എന്റെ ടീമിനും ഫാൻസിനും എന്നെ പോലെയാകണമെന്ന് കരുതുന്നവർക്കുമാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.

More from Filmibeat

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X