For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബറോസിനെ ഒടിയനേയും പുലിമുരുകനേയും പോലെയാക്കി, കേന്ദ്ര കഥാപാത്രം ലാലുവിന്റേതായിരുന്നില്ല'; ജിജോ പുന്നൂസ്

  |

  എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്.

  വലിയ കാൻവാസിൽ വൻ മുതൽ മുടക്കിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിച്ചിരിക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.

  പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴിത ചിത്രവുമായി ബന്ധപ്പെട്ട ഒരു എഴുത്ത് വൈറലാവുകയാണ്.

  ചിത്രത്തിന്റെ കഥാകൃത്ത് ജിജോ പുന്നൂസിന്റേതാണ് കുറിപ്പ്. തിരക്കഥയുടെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു കേന്ദ്ര കഥാപാത്രമെന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന് രണ്ടാം സ്ഥാനം മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് ജിജോ കുറിപ്പിൽ പറയുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ പല മാറ്റങ്ങളുമുണ്ടായി.

  22ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്നും അദ്ദേഹം സ്വന്തം ബ്ലോഗില്‍ കുറിച്ചു. 'നിര്‍മാതാവിന്റെയും സംവിധായകന്റെയും ഇഷ്ടത്തിനനുസരിച്ച് 22 തവണയെങ്കിലും ഞാന്‍ ഈ തിരക്കഥ മാറ്റിയെഴുതി.'

  'എന്നാല്‍ പെണ്‍കുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രമെന്നും ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഞാന്‍ എല്ലായ്‌പ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു.'

  'ആശിര്‍വാദിന്റെ ഒടിടി സിനിമകളുടെ വില്‍പനയൊക്കെ അവസാനിച്ച ശേഷം 2021 നവംബറില്‍ ബറോസ് വീണ്ടും തുടങ്ങാന്‍ കാരണം ലാലുമോന്റെ(മോഹന്‍ലാല്‍) താല്‍പര്യമാണ്. പെട്ടെന്നുണ്ടായ ആവേശം പോലെയായിരുന്നു അത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കഥയും തിരക്കഥയും അഭിനേതാക്കളെയുമെല്ലാം മാറ്റി.'

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  '2021ല്‍ നവംബറില്‍ താരങ്ങളെ വിദേശത്ത് നിന്നും എത്തിക്കാനോ എന്തിന് ഗോവയിലേക്ക് ഷൂട്ടിന് പോകാനോ പോലും കഴിയുമായിരുന്നില്ല. മോഹന്‍ലാലിന്റെ കാള്‍ഷീറ്റില്‍ നാല് മാസത്തെ ഒഴിവുണ്ടെന്ന് കണ്ട നിര്‍മാതാവ് ഉടന്‍ തന്നെ ഈ ഷൂട്ടിന് വേണ്ടി ശ്രമിക്കുകയായിരുന്നു.'

  'അതുകൊണ്ട് തന്നെ ബറോസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി. കൊച്ചിയില്‍ വെച്ച് തന്നെ ഷൂട്ടിങ് നടത്തുന്നതിന് വേണ്ടി ലാലുമോനും രാജീവ് കുമാറും ചേര്‍ന്ന് സ്‌ക്രിപ്റ്റിലും കഥാപാത്രങ്ങളിലുമെല്ലാം മാറ്റം വരുത്തി. 2021 ഡിസംബറിലായിരുന്നു ഇത്.'

  'നവോദയ ക്യാമ്പസില്‍ ഇന്‍ഡോര്‍ സെറ്റുകളുണ്ടാക്കിയാണ് പിന്നീട് ഷൂട്ടെല്ലാം നടന്നത്. പ്രോജക്ട് സേവ് ചെയ്യാനുള്ള വളരെ ബുദ്ധിപൂര്‍വമുള്ള നീക്കമായി തന്നെയാണ് ഞാനിതിനെ മനസിലാക്കുന്നത്.'

  'ലാലുമോന്‍ തിരക്കഥ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ വിജയചിത്രങ്ങളായ പുലിമുരുകന്‍, ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ സിനിമകളിലെ കഥാപാത്രത്തെ പോലെയാക്കി ബറോസിനെയും മാറ്റി. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. മലയാളി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ മാറ്റമെന്ന് എനിക്ക് അറിയാം.'

  'ലാലുമോന് 350 സിനിമകളുടെ അനുഭവസമ്പത്തുണ്ടല്ലോ... ഞാനാകെ ഏഴ് പടങ്ങളല്ലേ ചെയ്തിട്ടുള്ളു. ഈ മാറ്റം വരുത്തലുകള്‍ക്കിടയില്‍ രാജീവ് ബറോസിലെ എന്റെ റോളും ഏറ്റെടുത്തു. ബറോസിന്റെ ഈ പുതിയ മലയാളം പതിപ്പില്‍ നിധി വെച്ചിട്ടുള്ള നിലവറക്ക് മുമ്പില്‍ ഭൂതമായ ബറോസ് നടക്കുന്ന റൊട്ടേറ്റിങ് സെറ്റുള്ള സീന്‍ ചെയ്യുക എന്ന ഒറ്റക്കാര്യം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു.'

  '2017ലാണ് ഡി ഗാമയുടെ നിധി കാക്കുന്ന കാപ്പിരി ഭൂതത്തെ കുറിച്ചുള്ള ഇംഗ്ലിഷ്/ഹിസ്പാനിക് ഫാന്റസി ചിത്രത്തിനുള്ള ശ്രമം ഞങ്ങള്‍ തുടങ്ങുന്നത്. ബറോസിന്റെ ഒറിജിനല്‍ തിരക്കഥയോ പ്രൊഡക്ഷന്‍ ഡിസൈനോ സിനിമയില്‍ ഉപയോഗിക്കാത്തതുകൊണ്ട് ആ രീതിയില്‍ തന്നെ ഒരു സിനിമ ചെയ്യാനുള്ള ഞങ്ങളുടെ ശ്രമം തുടരും' ജിജോ പുന്നൂസ് ബ്ലോഗില്‍ കുറിച്ചു.

  Read more about: mohanlal
  English summary
  Jijo Punnoose Write Up Criticized Mohanlal's Barroz Movie Making, Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X