For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആസിയ താത്ത ഇനി വെള്ളിത്തിരയിൽ!! ജിമിക്കി കമ്മൽ ജീവിതം മാറ്റി, പുതിയ സിനിമയെ കുറിച്ച്..

  |
  ജിമിക്കി കമ്മലുമായി ആസിയ താത്ത ഇനി വെള്ളിത്തിരയിൽ! | FilmiBeat Malayalam

  പ്രളയം ഒറ്റ നിമിഷം കൊണ്ട് ജനങ്ങളുടെ ജീവനും ജീവിതങ്ങളും കവർന്നെടുത്തത്. ഒറ്റ നിമിഷം കൊണ്ടാണ് കൺമുന്നിൽ നിന്ന് സകലതും ജലം ഒഴുക്കിയെടുത്തു കൊണ്ട് പോയത്. പ്രളയ ജലത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ ഇനി എന്താകും എന്നുളള ചോദ്യം മാത്രമായിരുന്നു എല്ലാവരുടേയും മനസ്സിൽ. എന്നാൽ പ്രളയത്തിന് ജനങ്ങളുടെ ജീവിതം മാത്രമാണ് തകർക്കാൻ കഴിഞ്ഞത്. അവരുടെ കരുത്തുറ്റ മനസ്സ് തകർക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുളള ഒരു ഉദാഹരണമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ അടിപ്പാടുന്നത്. ഉള്ളിലെ വേദന മറച്ച് വച്ചിട്ടായിരുന്നു ഇവർ ക്യാമ്പുകളിൽ സന്തോഷിക്കുന്നത്.

  ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തില്‍!! സഹായ ഹസ്തവുമായി ഋഷിയും രണ്‍ബീറും

  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആൻസിയ താത്തയുടെ നൃ‍ത്തം. വീഡിയോ അപ് ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം താത്തയും നൃത്തവും വൈറലാവുകയായിരുന്നു. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനത്തിനായിരുന്നു ആൻസിയ താത്തയും സംഘവു ചുവട് വെച്ചത്.

  സമയമുളളപ്പോൾ ക്യാമ്പുകളിൽ വരണം!! മോഹൻലാലിനും മമ്മൂട്ടിക്കും ഡോക്ടറിന്റെ തുറന്ന കത്ത്

  ആത്മവിശ്വാസം

  ചേരാനെല്ലൂരിലുള്ള വാടക വീട്ടിലെ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടാണ് ആൻസിയ മുളംതുരുത്തിയിലെ ക്യാംപിൽ എത്തിയത്. ഇനി നഷ്ടത്തെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. ആദ്യം മുതൽ എല്ലാം തുടങ്ങണം എന്നുളള ആത്മവിശ്വാസത്തിലായിരുന്നു ഇവർ നൃത്തം ചവിട്ടിയത്. കേവലം ഇത് ക്യാംപിലെ ഒരു വിനോദമല്ല ആത്മവിശ്വാസവും അതിജീവനത്തിന്റേയും സൂചനയാണ് ഇവരുടെ നൃത്തത്തിൽ നാം കണ്ടത്.

  ഇനി സിനിമയിൽ‌

  ഇനി മുതൽ ആസിയ താത്തയെ വെള്ളിത്തരയിൽ കാണാം. കിസ്മത്ത് സിനിമയുടെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക. ആസിയയുടെ ക്യാംപിലെ ആത്മവിശ്വാസ നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ടാണ് സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.

  ഡോക്ടർമാരുടെ നിർദ്ദേശം

  ഒരു ആയുഷ്കാലം കൊണ്ട് കഷ്ടപ്പെട്ടതാണ് പ്രളയം കൊണ്ടു പോയത്. അതിന്റെ സങ്കടവും നാഷ്ടബോധവും മാനസിക പിരിമുറുക്കവുമെല്ലാം ക്യാപിലുളള പലർക്കുമുണ്ടായിരുന്നു. ഇതെല്ലാം അവരെ വല്ലാതെ തളർത്തുന്നുമുണ്ടായിരുന്നു. ഇതിൽ നിന്ന് അവരെ പുറത്തു കൊണ്ടുവരാനായും മാനസ്സിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയും ഡോക്ടർമാർ തന്നെയാണ് ക്യാംപിൽ കലപരിപാടികൾ സംഘടിപ്പിക്കാൻ നിർദ്ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് ആസിയ കുട്ടികള്‍ക്കൊപ്പം ചുവടുവച്ചത്.

  ജിമ്മിക്കി കമ്മൽ വേറൊരു ലെവൽ തന്നെ

  ജിമിക്കി കമ്മൽ എന്ന ഗാനം ലോക ജനത ഒന്നടങ്കം ഏറ്റുപാടിയ ഗാനമായിരുന്നു. ലോകത്തിലെ വിവിധ ഭാഗത്തുള്ള ജനങ്ങൾ തങ്ങളുടേതായ രീതിയിൽ ഈ ഗാനത്തിന് ചുവട് വെച്ചിരുന്നു. എന്നാൽ ഇതേ ഗാനം തന്നെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് ആൻസിയ താത്തയും കൂട്ടരും ചുവട് വെച്ചപ്പോൾ കണ്ടു നിന്ന് പ്രേക്ഷകർക്ക് ഒരു പ്രത്യേക സന്തോഷമാണ്. കാരണം ഇത് വെറും നൃത്തമല്ല. ഉയർത്തെഴുന്നേൽപ്പിന്റെ സൂചനയാണ്.

  ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത്

  ആസിയ താത്ത മാത്രമല്ല സോഷ്യൽ മീഡിയയിലെ താരം. ആൽബി ചേട്ടനും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായി മാറുകയാണ്. ദുരുതാശ്വാസ ക്യാംപിലെ ചേട്ടന്റെ തമിഴ് ഡപ്പാംകൂത്ത് ഡാൻസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലാണ് ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത് ഡാന്‍സ്. ഇവരുടെ ഡാൻസും പാട്ടുമെല്ലാം പ്രമുഖർ ഉൾപ്പെടെ കേരള ജനത സ്വന്തം ഫേസ്ബുക്ക് പേജിലിൽ പങ്കുവെച്ചിട്ടുണ്ട്.

  English summary
  jimikki kammal fame asiya beevi on shanavas k bavakutty new movie

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more