»   »  മലര്‍ മിസ്സിനെയും ഷെര്‍ലിന്‍ തോല്‍പ്പിച്ചു! ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കൊണ്ട് വന്ന ഭാഗ്യം സത്യമാണോ?

മലര്‍ മിസ്സിനെയും ഷെര്‍ലിന്‍ തോല്‍പ്പിച്ചു! ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കൊണ്ട് വന്ന ഭാഗ്യം സത്യമാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലെ 'ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ടിന്റെ ഓഡീയോ പുറത്ത് വന്ന മുതല്‍ ഇത് ഹിറ്റായിരുന്നു. ശേഷം വീഡിയോ കൂടി എത്തിയതോടെ തരംഗമാവുകയായിരുന്നു. ഇക്കൊല്ലത്തെ ഓണം ജിമ്മിക്കി കമ്മലിനൊപ്പമായിരുന്നു.

'ഒരു അഡാറ് ലവ്' ചെയ്യുന്നതിന് നാല് അഡാറ് നായകന്മാരുടെ ആവശ്യം എന്താണ്? ഒമര്‍ ലുലു പറയുന്നതിങ്ങനെ...

കേരളത്തില്‍ മാത്രമല്ല ജിമ്മിക്കി കമ്മലിന്റെ ഓളം ഉണ്ടായിരുന്നത്. അത് തമിഴ്‌നാട്ടിലേക്കും പടര്‍ന്നിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അധ്യാപികയായ ഷെറില്‍ കടവനും സംഘവും അവതരിപ്പിച്ച ജിമ്മിക്കി കമ്മല്‍ ഡാന്‍സ് ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ ഷെറിലിനെ തേടി വലിയൊരു ഓഫറും വന്നിരിക്കുയാണ്. എന്നാല്‍ വാര്‍ത്തയെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു?


കഴിഞ്ഞ ദിവസം മുതല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിമ്മിക്കി കമ്മല്‍ ഡാന്‍സിലൂടെ ഹിറ്റായ ഷെറില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തയായിരുന്നു. തമിഴ് സിനിമയിലായിരിക്കും ഷെറിലിന്റെ അരങ്ങേറ്റമെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

ഇളയദളപതിയുടെ നായിക

ഷെറിലിനെ തേടിയെത്തിരിക്കുന്ന ഭാഗ്യം തമിഴ് സിനിമയില്‍ ഇളയദളപതി വിജയിയുടെ നായികയായി അഭിനയിക്കുന്നു എന്നതായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു.

റെക്കോര്‍ഡുകള്‍


നിലവില്‍ ഈ വര്‍ഷം ഇന്ത്യയില്‍ മികച്ച് നില്‍ക്കുന്ന പത്ത് പാട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ജിമ്മിക്കി കമ്മലിന്റെ സ്ഥാനം. വേള്‍ഡ് ഓഫ് മ്യൂസിക് അവാര്‍ഡ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പാട്ടിന്‍െ ചരിത്ര നേട്ടത്തെ കുറിച്ച് പറയുന്നത്.

വെളിപാടിന്റെ പുസ്തകം


മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യത്തെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയെക്കാള്‍ ഹിറ്റായി മാറിയത് ചിത്രത്തിലെ ഈ പാട്ട് തന്നെയായിരുന്നു.

പാട്ടൊരുക്കിയത് ഇവര്‍


അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

ആദ്യത്തെ നാല് വരികള്‍

പാട്ടിന്റെ ആദ്യത്തെ നാല് വരികള്‍ എഴുതിയത് അനില്‍ പനച്ചൂരാന്‍ അല്ലായിരുന്നു. ചിത്രത്തിന് വേണ്ടി കഥയൊരുക്കിയ ബെന്നി പി നായരമ്പലത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സൂസന്നയാണ് ഈ പാട്ട് സിനിമയിലേക്കെത്തിച്ചത്. ഞാറയ്ക്കല്‍ പെരുമ്പള്ളിയിലെ സ്‌കൂളില്‍ പഠിക്കുന്ന സൂസന്ന കൂട്ടുകാര്‍ പാടി നടക്കുന്ന പാട്ട് പിതാവിന് മുന്നിലെത്തിക്കുകയായിരുന്നു.

English summary
Indian School of Commerce faculty Sheril Kadavan, who recently became a social media celebrity after the school's 'Jimmikki Kammal' dance video became viral and she got noticed. If reports are true, she was invited to share screen with none other than Ilayathalapathy Vijay!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X