»   » മോഹന്‍ലാലും തോറ്റു, ജിമിക്കി കമ്മല്‍ ഡാന്‍സില്‍ റഷ്യന്‍ സുന്ദരിമാരെ കടത്തിവെട്ടാന്‍ ഇനി ആരുമില്ല!

മോഹന്‍ലാലും തോറ്റു, ജിമിക്കി കമ്മല്‍ ഡാന്‍സില്‍ റഷ്യന്‍ സുന്ദരിമാരെ കടത്തിവെട്ടാന്‍ ഇനി ആരുമില്ല!

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോട്ട് പോയി എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളും ഈണം അത്രയധികം ആരാധകരെയായിരുന്നു നേടിയെടുത്തത്. കേരളത്തില്‍ പാട്ട് തരംഗമായതിന് പിന്നാലെ തമിഴ്‌നാട്ടിലും വൈറലായിരുന്നു.

jimikki-kammal-dance

ഇന്ത്യയില്‍ നിന്നും പുറത്തെത്തിയ പാട്ട് ഇപ്പോള്‍ റഷ്യക്കാരും ഏറ്റെടുത്തിരിക്കുകയാണ്. റഷ്യയിലെ ദേവ്ധന്‍ ക്രൂവാണ് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ച് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനൊപ്പം മോഹന്‍ലാലും ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പാട്ടിന് മറ്റൊരു അംഗീകാരം കൂടി കിട്ടിയിരിക്കുന്നത്.

രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണെന്ന് അറിയണോ?

മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യത്തെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയെക്കാള്‍ ഹിറ്റായി മാറിയത് ചിത്രത്തിലെ ഈ പാട്ട് തന്നെയായിരുന്നു. അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

English summary
'Jimmikki Kammal' from Russia

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam