twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ കള്ളത്തരം കാണിക്കാന്‍ അറിയില്ലെടാ... ടിനു പാപ്പച്ചനെ കുറിച്ച് ജിയോ ബേബി

    |

    സ്വാതന്ത്ര്യം അർദ്ധ്യരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് 'അജഗജാന്തരം'. ഡിസംബർ 23ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധ്യരാത്രിയിലും ആന്റണി വര്‍ഗീസ് ആയിരുന്നു നായകനായി എത്തിയത്. ഒരു പൂരപ്പറമ്പില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ പ്രമേയം.

    Ajagajantharam

    ഇപ്പോഴിത സിനിമയെ അഭിനന്ദിച്ച് സംവിധായകൻ ജിയോ ബേബി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയില്‍ കള്ളത്തരം കാണിക്കാത്ത ടിനുച്ചേട്ടന്റെ രീതി തനിക്ക് പ്രചോദനമാണെന്ന് ജിയോ ബേബി പറയുന്നത്. ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സംവിധായകൻ സിനിമയെ കുറിച്ച് വാചാലനായത്.

    അച്ഛന്റെ അവസാനദിനങ്ങൾ സേതുസാറിന്റെ വീട്ടിലായിരുന്നു, ഗുരുനാഥനെ കുറിച്ച് മേനകഅച്ഛന്റെ അവസാനദിനങ്ങൾ സേതുസാറിന്റെ വീട്ടിലായിരുന്നു, ഗുരുനാഥനെ കുറിച്ച് മേനക

    ജിയോ ബേബിയുടെ കുറിപ്പ് ചുവടെ...'ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ ഞാന്‍ ടിനു പാപ്പച്ചനോട് ചോദിച്ചു. ചേട്ടാ ഈ എഴുതി വെച്ചേക്കുന്നത് എങ്ങനെ ഒക്കെ എടുത്താലും നന്നാക്കാന്‍ പറ്റില്ലാന്ന് ചേട്ടന് അറിയാന്‍പാടില്ലേ? അറിയാം പക്ഷേ ഇത് സിനിമ അല്ലേടാ എനിക്കിതില്‍ കള്ളത്തരം കാണിക്കാന്‍ അറിയില്ല, ഞാന്‍ ഇത് എന്നെകൊണ്ട് പറ്റുന്ന പോലെ നന്നായി എടുക്കും. ടിനു ചേട്ടന്‍ പറഞ്ഞ ഈ മറുപടി ഇന്നും സിനിമയില്‍ കള്ളത്തരം കാണിക്കാതിരിക്കാന്‍ എനിക്ക് പ്രചോദനമാണ്. അങ്ങനെ മറുപടി പറഞ്ഞ ടിനു ചേട്ടന്റെ പുതിയ സിനിമ ആണ് അജഗജാന്തരം. എടുത്ത് പൊളിച്ചടുക്കിയിരിക്കുകയാണ്. ശരിക്കും തീയേറ്റര്‍ പൂരപ്പറമ്പ് ആക്കിയിരിക്കുന്നു ടിനു ചേട്ടനും സംഘവും,' ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

    ഇപ്പോഴും നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും, ബഹുമാനം കൊണ്ടുള്ള പേടിയാണ് , മമ്മൂട്ടിയെ കുറിച്ച് സീമ ജി നായർഇപ്പോഴും നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും, ബഹുമാനം കൊണ്ടുള്ള പേടിയാണ് , മമ്മൂട്ടിയെ കുറിച്ച് സീമ ജി നായർ

    ആന്റണി വർഗീസിനോടൊപ്പം ചെമ്പൻ വിനോദ്, സാബു മോൻ, അർജുൻ അശോകൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഉത്സവ പറമ്പിൽ നടക്കുന്ന കഥയായത് കൊണ്ട് തന്നെ ആനയും ഒരു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ആനയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അത്ര എളുപ്പമായിരുന്നില്ലെന്ന് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞിരുന്നു.

    Recommended Video

    ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

    സുഹാനയ്ക്ക് വേണ്ടി സമ്മാനം വാങ്ങിയത് മഷൂറ, വിവാഹവാർഷികം ആഘോഷമാക്കി ബഷീറും കുടുംബവുംസുഹാനയ്ക്ക് വേണ്ടി സമ്മാനം വാങ്ങിയത് മഷൂറ, വിവാഹവാർഷികം ആഘോഷമാക്കി ബഷീറും കുടുംബവും

    ആനയെ വെച്ച് സിനിമ ചെയ്യുക വലിയ ടാസ്ക്ക് ആണെന്നാണ് ടിനു പറയുന്നത്. കഥ കേട്ട സമയത്ത് ആനയല്ലെ വരട്ടെ എന്നാണ് കരുതിയത്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ''... ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്. അത് ഞാനെന്നല്ല ആര് സംവിധാനം ചെയ്താലും അങ്ങനെയാണ്. കാരണം ആന ഒരു വലിയ മൃഗമാണല്ലോ. ഇതിന് മുമ്പ് ആനയെ ദൂരെ നിന്ന് കാണുകയും ആസ്വദിക്കുകയും ആണല്ലോ ചെയ്തിട്ടുള്ളത്. പിന്നെ അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ എല്ലാ സീനിലും ആനയുണ്ട്. അപ്പോള്‍ നമ്മള്‍ വിചാരിച്ചു ആന വരട്ടെയെന്ന്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. കാരണം അത് അങ്ങോട്ട് നീങ്ങ് എന്ന് പറഞ്ഞാല്‍ തന്നെ നീങ്ങില്ലല്ലോ. നമ്മള്‍ ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കണം.. എന്നായിരുന്നു സംവിധായകൻ പറഞ്ഞത്.

    .

    Read more about: tinu pappachan സിനിമ
    English summary
    Jio Baby Pens About Ajagajantharam Movie, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X