twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ബിഗ് ബിജറ്റ് സിനിമയോട് നോ പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി ആസിഫിന്റെ നായികയാവാനെത്തിയതെന്ന് സംവിധായകന്‍!

    |

    Recommended Video

    ഐശ്വര്യ ലക്ഷ്മി ആസിഫിന്റെ നായികയാവാനെത്തിയ കഥ പറഞ്ഞു ജിസ് ജോയ് | filmibeat Malayalam

    യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ നായിക തെളിയിച്ചിരുന്നു. ടൊവിനോയുടെയും ആസിഫ് അലിയുടെയും നായികയായെത്തിയതിന് പിന്നാലെ കാളിദാസ് ജയറാമിന്റെ ചിത്രത്തിലേക്കാണ് താരം പോയത്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സമീപകാല റിലീസ് ചിത്രങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമകളിലൊന്നാണ് വിജയ് സൂപ്പറും പൗര്‍ണ്ണിമയും. ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒരുമിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ നായികയായത് ഐശ്വര്യ ലക്ഷ്മിയായിരുന്നു. മറ്റൊരു സിനിമ ഉപേക്ഷിച്ചാണ് താരം ഈ സിനിമയിലേക്കെത്തിയതെന്ന് ജിസ് ജോയ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

    പ്രതിഫലം നോക്കാതെയാണ് ഐശ്വര്യ ഈ സിനിമയിലേക്കെത്തിയത്. സിനിമയെക്കുറിച്ച് പഖയുന്ന സമയത്ത് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍പ്പെട്ട് കിടക്കുകയായിരുന്നു. തിരക്കഥ വായിച്ചതോട് കൂടി ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും മറ്റേ സിനിമ ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യ കേള്‍വിയില്‍ത്തന്നെ ആസിഫിനും സിനിമ ഇഷ്ടമായിരുന്നു. അങ്ങനെയാണ് വിജയ് സൂപ്പറും തുടങ്ങിയതെന്ന് സംവിധായകന്‍ പറയുന്നു.

    Aishwarya

    ആദ്യ സിനിമയായ ബൈസിക്കിള്‍ തീവ്‌സിന്‍രെ കഥ പറയാനായി പല യുവതാരങ്ങളേയും സമീപിച്ചിരുന്നുവെങ്കിലും അവരാരും ഈ സിനിമയെ സ്വീകരിച്ചിരുന്നില്ല. പുതുമുഖ സംവിധായകനായ താന്‍ ചെയ്താല്‍ ശരിയാവുമോയെന്നായിരുന്നു പലരും ചോദിച്ചത്. ഒരുപാട് അലഞ്ഞതിന് ശേഷമാണ് താന്‍ ആസിഫിന് അരികിലേക്ക് എത്തിയതെന്നും കേട്ടയുടന്‍ നമുക്കിത് ചെയ്യാമെന്ന് പറയുകയുമായിരുന്നു. അന്നദ്ദേഹം നോ പറഞ്ഞിരുന്നുവെങ്കില്‍ താനിവിടെ ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    English summary
    Jis Joy about Aiswarya Lakshmi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X