For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി, ജിഷിന്‍ മോഹന്റെ മറുപടി

  |

  ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായ താരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരങ്ങള്‍. സീരിയലുകള്‍ക്ക് പുറമെ സിനിമകളില്‍ അഭിനയിച്ചും വരദ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്. ജിഷിന്‍ മോഹന്റതായി വരാറുളള രസകരമായ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള വിശേഷങ്ങളാണ് രസകരമായി നടന്‍ പങ്കുവെക്കാറുളളത്.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  പ്രണയിച്ച് വിവാഹിതരായവരാണ് ജിഷിനും വരദയും. ഇവര്‍ക്കൊപ്പം മകനും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അമൃത ടിവിയുടെ റെഡ് കാര്‍പ്പറ്റ് പരിപാടിയില്‍ പറഞ്ഞിരിക്കുകയാണ് ജിഷിന്‍ മോഹന്‍.

  ഗുജറാത്തുകാരിയായ അമലയുമായി എങ്ങനെ പ്രണയത്തിലായി എന്നാണ് സ്വാസിക ചോദിച്ചത്. ഇതിന്‌റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് എത്തിയ വരദ തൃശ്ശൂരായിരുന്നു കുടുംബത്തിനൊപ്പം താമസം. ആദ്യം ഗുജറാത്തിലായിരുന്ന വരദയും കുടുംബവും പിന്നീടാണ് നാട്ടില്‍ എത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് ജിഷിന്‍ മോഹന്‍. അമല സീരിയല്‍ ചെയ്യുന്ന സമയാണ് ഇരുവരും പരിചയപ്പെട്ടത്.

  ആ സീരിയലില്‍ ജിഷിന്‍ വില്ലനും വരദ നായികയുമായിരുന്നു. അമസ സീരിയലിന്‌റെ ഡയറക്ടറ് പറ്റിച്ച പണിയാണ് ഞങ്ങള്‍ പ്രണയത്തിലാവാന്‍ കാരണമെന്ന് ജിഷിന്‍ പറഞ്ഞു. ഡയക്ടര്‍ ഒരു ദിവസം എന്നോട് പറഞ്ഞു; ജിഷിനെ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ടെന്ന്. അപ്പോ ചുമ്മാതിരിക്ക് സാറെ വേണ്ടാത്തത് ഔന്നും പറയല്ലെ എന്നായിരുന്നു എന്‌റെ മറുപടി. ഞാന്‍ പിന്നെ നോക്കുമ്പോ ഇവള്‍ എന്നെ നോക്കുന്നത് പോലെ തോന്നി.

  ഞാനും തിരിച്ച് നോക്കി തുടങ്ങി. പിന്നെ ഞങ്ങള്‍ കുറച്ചുകൂടി അടുത്ത ശേഷമാണ് ഒരു നഗ്നസത്യം മനസിലാക്കിയത്. എന്നോട് പറഞ്ഞ അതേ ഡയലോഗ് തന്നെ പുളളി വരദയോടും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോ വരദ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാന്‍ നോക്കുന്നുണ്ടോ എന്ന് വരദയും ലൊക്കേഷനില്‍ വെച്ച് നീരിക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്, ജിഷിന്‍ പറഞ്ഞു.

  ആദ്യമായി ജിഷിനെ കണ്ടപ്പോള്‍ തനിക്ക് മനസില്‍ വന്ന കാര്യം വരദയും വെളിപ്പെടുത്തി. ജിഷിനൊപ്പം ഫസ്റ്റ് സീന്‍ ചെയ്യുന്ന സമയത്ത് തന്നെ ഒരു അലമ്പനെ പോലെ ആയിരുന്നുവെന്ന് വരദ പറയുന്നു. ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു. ഞാന്‍ മനസില്‍ വിചാരിച്ചു; എവിടുന്ന് കിട്ടിയതാണ് ഇതിനെ എന്ന്. ഇയാള് അഭിനയിക്കുവാണോ ജീവിക്കുവാണോ എന്ന് മനസിലായില്ല. അങ്ങനെ എനിക്ക് ആദ്യമൊന്നും ജിഷിനെ ഇഷ്ടമില്ലായിരുന്നു. പിന്നെ അതില്‍ നിന്നാണ് പ്രണയത്തിലായത്, വരദ പറഞ്ഞു.

  ആ സിനിമയില്‍ ആദ്യം പറഞ്ഞിരുന്നത് എന്നെ, റിസബാവ എത്തിയതിന് കാരണം, തുറന്നുപറഞ്ഞ് സായികുമാര്‍

  സിനിമയിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് എത്തിയത്. പൃഥ്വിരാജ് സുകുമാരന്‌റെ വാസ്തവം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. സിനിമയില്‍ ബാലചന്ദ്രന്‍ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്‌റെ അനിയത്തിയുടെ റോളിലാണ് വരദ എത്തിയത്. തുടര്‍ന്ന് വിഎം വിനുവിന്‌റെ സംവിധാനത്തില്‍ ശ്രീനിവാസന്‍ നായകനായ യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. സുല്‍ത്താന്‍, മകന്‌റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി, അല്‍മല്ലു ഉള്‍പ്പെടെയുളള സിനിമകളിലും വരദ എത്തി.

  സ്‌നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് നടി സീരിയല്‍ രംഗത്ത് എത്തിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു ഇത്. തുടര്‍ന്ന് വിവിധി ചാനലുകളിലായി ശ്രദ്ധേയ സീരിയലുകളില്‍ വരദ അഭിനയിച്ചു. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ മൂടല്‍മഞ്ഞ് പരമ്പരയിലാണ് നടി എത്തുന്നത്. സീരിയലുകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഭാഗമായി ജിഷിനും വരദയും എത്തിയിരുന്നു.

  നാഗ ചൈതന്യയെ കാണാന്‍ വേണ്ടി മാത്രം ജിമ്മില്‍ ജോയിന്‍ ചെയ്ത സാമന്ത, പ്രിയതമനെ കുറിച്ച് നടി പറഞ്ഞത്

  Read more about: jishin mohan varada
  English summary
  Jishin Mohan Opens Up His Love Story With Varada In Swasika's Red Carpet Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X