'ഉളുപ്പില്ലാതെ എരന്ന്' ഭാര്യയ്‌ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോ പങ്കുവച്ച് ജിഷിന്‍ മോഹന്‍
ജിഷിന്‍ മോഹന്റെ ഇന്‍സ്റ്റഗ്രാം പേജ് പരിശോധിച്ചാല്‍ മനസ്സിലാവും, എല്ലാ ഫോട്ടോയ്ക്കും നല്‍കുന്ന ക്യാപ്ഷന്‍സ് അത്രയേറെ രസകരവും തമാശകള്‍ നിറഞ്ഞുതുമാണ്. ഏറ്റവും ഒടുവില്‍ ഭാര്യ വരദയ്‌ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ അല്പം കടന്ന് പോയി എന്ന് തോന്നുമെങ്കിലും സംഗതി രസകരമാണ്.
ഓണം ആഘാഷത്തിന്റെ ഭാഗമായി നടി കൂടെയായ ഭാര്യ ഫോട്ടോഷൂട്ട് നടത്തുമ്പോല്‍ ഇടയില്‍ കയറിക്കൂടി, ഒപ്പം നിന്നെടുത്ത ഫോട്ടോ ജിഷിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഒരേ കളര്‍ വസ്ത്രം ധരിച്ച് വരദയെ ജിഷിന്‍ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ അതി മനോഹരമാണ്. അതിനെക്കാള്‍ രസം ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ്.
'അവള് ഫോട്ടോ സെഷന് പോയപ്പോള്‍ ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്ന് എടുത്ത ഫോട്ടോ.. കൊള്ളാമോ' എന്ന് ചോദിച്ചു കൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ജിഷിന്റെ ക്യാപ്ഷന്‍ ഒരു രക്ഷയുമില്ല എന്ന് പറഞ്ഞു കൊണ്ടാണ് പലരും ഫോട്ടോയ്ക്ക് അഭിപ്രായം പറയുന്നത്. എരന്ന് എടുത്ത ഫോട്ടോ ആണെങ്കിലും സംഗതി കൊള്ളാം എന്ന് പറയുന്നവരുണ്ട്.

Recommended Video
നായികയെ കെട്ടിയ വില്ലനാണ് ജിഷിന്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമല എന്ന ജനപ്രിയ പരമ്പരയിലെ നായികയായിരുന്നു വരദ. സീരിയലിലെ വില്ലനായി എത്തിയത് ജിഷിനും. സ്‌ക്രീനില്‍ തല്ലു കൂടുമ്പോള്‍, പിന്നില്‍ നായികയും വില്ലനും പ്രണയിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ജിഷിനും വരദയും വിവാഹിതരായി.
വിവാഹ ശേഷവും ജിഷിനും വരദയും ഒരുമിച്ച് സീരിയലുകള്‍ ചെയ്തിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളിലും ഇരുവരും ജോഡികളാണ്. സീരിയലില്‍ വില്ലന്‍ വേഷം ധരിക്കുമ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഹാസ്യ നടനാണ് ജിഷിന്‍ മോഹന്‍. അമല കൂടാതെ ഓട്ടോഗ്രാഫ്, അമ്മ, കസ്തൂരിമാന്‍, സരയു, ആയിരത്തില്‍ ഒരുവന്‍, അച്ഛന്റെ മക്കള്‍, ദോസ്ത്, ചക്രവാകം തുടങ്ങിയ സീരിലുകളിലും ജിഷിന്‍ അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയ ജീവിതത്തിലേക്ക് കടന്നത്. തുടര്‍ന്ന് സുല്‍ത്താല്‍, മകന്റെ അച്ഛന്‍, ഉത്തരാ സ്വയംവരം, വലിയങ്ങാടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വരദ ശ്രദ്ധിയ്ക്കപ്പെട്ടത് മിനി സ്‌ക്രീനിലൂടെ തന്നെയാണ്. അല്‍ മല്ലു എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ വരദ അഭിനയിച്ചത്.


Click it and Unblock the Notifications











