For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ കല്യാണത്തിന് പോവേണ്ടി വന്നു, എന്റെ പെണ്ണിനെ അടിച്ചോണ്ട് പോയി; വീഡിയോയുമായി ജിഷിന്‍ മോഹൻ

  |

  സീരിയല്‍ നടന്‍ ജിഷിന്‍ മോഹനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരിലാണ് വാര്‍ത്ത വന്നതെങ്കിലും ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരമിപ്പോള്‍. ഇതിനിടയില്‍ രസകരമായൊരു വീഡിയോ ജിഷിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

  എന്റെ പെണ്ണിനെ അടിച്ച് കൊണ്ട് പോയെന്ന് വീഡിയോയിലും ഭാര്യയുടെ കല്യാണത്തിന് പോയതാണെന്ന് ക്യാപ്ഷനിലും നടന്‍ സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ രസകരമായ വീഡിയോയുടെ താഴെ നൂറ് കണക്കിനുള്ള കമന്റുകളും വന്നു. എന്തായാലും ജിഷിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്.

  Also Read: കുഞ്ഞിനെ കൈയ്യിലെടുത്ത് നടി അപ്‌സരയും ഭര്‍ത്താവും; തറവാട്ടിലെ ആദ്യ ആണ്‍കുട്ടി എത്തിയെന്ന് താരദമ്പതിമാര്‍

  ജിഷിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് കന്യാദാനം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ നായിക വേഷം അവതരിപ്പിക്കുന്നത് ഐശ്വര്യ സുരേഷാണ്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ വിവാഹമായിരുന്നു. വ്യാസ് എന്ന പയ്യനുമായിട്ടുള്ള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നു. ഇതോടെ ആശംസയുമായി ആരാധകരുമെത്തി. എന്നാല്‍ സീരിയലിലെ സഹതാരം പങ്കുവെച്ച ആശംസയാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. വിശദമായി വായിക്കാം...

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  'ഭാര്യയുടെ കല്യാണത്തിന് പോയ ഭര്‍ത്താവ്. ചിലങ്കയുടെ കല്യാണത്തിന് പങ്കെടുക്കുന്ന വിനയന്‍. സൂര്യ ടിവി കന്യാദാനം സീരിയല്‍ പ്രേക്ഷകര്‍ക്ക്, റിയല്‍ ലൈഫില്‍ എങ്കിലും ചീരു വിനയന്റെ കയ്യില്‍ നിന്നും രക്ഷപെട്ട സന്തോഷവും, എനിക്ക് എന്റെ കുഞ്ഞനിയത്തിയെ കൈപിടിച്ചേല്‍പ്പിച്ച കൃതാര്‍ത്ഥതയും. ഐശ്വര്യക്കും വ്യാസിനും എന്റെ വിവാഹ മംഗളാശംസകള്‍... Reel Life vs Real Life', എന്നുമാണ് ജിഷിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  ഇതിനൊപ്പം രസകരമായൊരു വീഡിയോയാണ് ജിഷിന്‍ പങ്കുവെച്ചിരിക്കുന്നത്. സീരിയലില്‍ ഐശ്വര്യയും ജിഷിനും തമ്മിലുള്ള കല്യാണം നടക്കുന്നുണ്ട്. അതിന്റെ ലൊക്കേഷനില്‍ നിന്നുള്ള പോസ്റ്ററും ഐശ്വര്യയുടെ ഒര്‍ജിനല്‍ കല്യാണത്തിന്റെ പോസ്റ്ററും നടന്‍ കാണിക്കുന്നു. പിന്നാലെ വേദിയിലേക്ക് എത്തിയ ജിഷിന്‍ രസകരമായ ചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്.

  'എന്റെ പെണ്ണിനെ അടിച്ച് കൊണ്ട് പോയേ, എന്റെ വിഷമം ആരെങ്കിലും കാണുന്നുണ്ടോ? ഞാനിതെങ്ങനെ സഹിക്കും', എന്നൊക്കെ പറഞ്ഞ് നെഞ്ചത്തടിച്ച് കരയുകയാണ് ജിഷിന്‍. ശേഷം ഐശ്വര്യയെ ഭര്‍ത്താവിന്റെ കൈയ്യില്‍ പിടിച്ച് ഏല്‍പ്പിക്കുകയും അവര്‍ രണ്ട് പേരെയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശേഷം ഐശ്വര്യയുടെയും ഭര്‍ത്താവ് വ്യാസിന്റെയും വിവാഹ ചിത്രങ്ങളൊക്കെ കോര്‍ത്തിണക്കി ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടന്‍.

  അതേ സമയം ജിഷിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. 'അങ്ങനെയെങ്കിലും വിനയനില്‍ നിന്നും ചിലങ്കക്ക് മോചനം കിട്ടിയല്ലോ, അത് തന്നെ വലിയ സമാധാനമെന്ന് ഒരു ആരാധിക പറയുന്നു. വീഡിയോ എടുത്തതും ചെയ്തതുമൊക്കെ മനോഹരമായി. ഇതൊക്കെ എവിടെ നിന്ന് കിട്ടുന്ന ക്രിയേറ്റിവിറ്റിയാണ്, ദൈവമേ ഈ വട്ടന്‍ അവിടെയും പ്രശ്നമുണ്ടാക്കുമോ, ഭാര്യയെ ഇങ്ങനെ സംശയിച്ചാല്‍ ഏത് ഭാര്യയും മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോവും. ഇതൊരു മുന്നറിയിപ്പാണ്',... എന്ന് തുടങ്ങി രസകരമായിട്ടുള്ള കമന്റുകളാണ് എല്ലായിടത്തും.

  ജിഷിൻ്റെ വീഡിയോ കാണാം

  English summary
  Jishin Mohan Shares Funny Video At Co-star Aishwarya Suresh's Marriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X