തർക്കമുണ്ടായാലും ലക്ഷ്മി ആ ഫ്ലോറിൽ കാണിക്കില്ല, പേളിയുൾപ്പെടെ മാറി; കുറ്റം പറയുന്നവർ അറിയേണ്ടത്: ജിഷിൻ

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്ന ആങ്കറാണ് ലക്ഷ്മി നക്ഷത്ര. അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കുന്ന ലക്ഷ്മി പക്ഷെ ഇത് വീഡിയോ ആക്കി പണമുണ്ടാക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ കുറ്റപ്പെടുത്തൽ. സുധിയുടെ ​മണമുള്ള പെർഫ്യൂം കുടുംബത്തിന് കൊടുത്ത വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെച്ചതിന്റെ പേരിൽ വ്യാപക അധിക്ഷേപം ലക്ഷ്മിക്ക് നേരെ വന്നു.

സുധിയുടെ സുഹൃത്തായിരുന്ന നടൻ സാജു നാവോദയയും ഒരു ഘട്ടത്തിൽ ലക്ഷ്മിയെ വിമർശിച്ചു. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്രയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടൻ ജിഷിൻ മോഹൻ. ലക്ഷ്മി ആങ്കറായ സ്റ്റാർ മാജിക് എന്ന ഷോയിൽ ജിഷിനും പങ്കെടുത്തിട്ടുണ്ട്. നല്ല വ്യക്തിത്വത്തിനുടമയാണ് ലക്ഷ്മി നക്ഷത്രയെന്ന് ജിഷിൻ പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.

Jishin Mohan  Lakshmi Nakshthra

ലക്ഷ്മിയും സുധി ചേട്ടനും കുടുംബവുമായുള്ള ബന്ധം എനിക്കറിയാം. അവരത്രയും ഫ്രണ്ട്ലിയാണ്. ലക്ഷ്മി എല്ലാവരുമായും സൗഹൃദം വെച്ചിരുന്ന ആളാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളാണ്. സ്റ്റാർ മാജിക്ക് നല്ല രീതിയിൽ മുന്നോട്ട് പോയതിന് മുഖ്യ കാരണം ലക്ഷ്മി നക്ഷത്രയാണ്. ഇതിന്റെ ആദ്യ എപ്പിസോഡ് സെലിബ്രിറ്റി ലീ​ഗ് എന്ന് പറഞ്ഞ് ഓണത്തിന് വേണ്ടി മാത്രമെടുത്ത ഷോയായിരുന്നു. അതാണ് പിന്നീട് ടമാർ പടാർ ആയത്. അത് കഴിഞ്ഞ് സ്റ്റാർ മാജിക്ക് ആയി.

ഡയറക്ട് ചെയ്ത അനൂപ് ജോണിന്റെ വിഷനാണ്. ആദ്യം മുതലേ കുറേ ആങ്കർമാർ മാറിക്കൊണ്ടിരുന്നു. ആരും ശരിയാകുന്നില്ലായിരുന്നു. പേളി മാണിയെല്ലാം മാറി വന്നു. ലക്ഷ്മി നക്ഷത്ര വന്നപ്പോഴാണ് ഷോയുടെ ​ഗ്രിപ്പ് കിട്ടിയതെന്ന് ജിഷിൻ മോഹൻ പറയുന്നു. ലക്ഷ്മി എല്ലാവരെയും ഒരേ പോലെയാണ് ഹാൻഡിൽ ചെയ്യുന്നത്. എന്തെങ്കിലും വാക്ക് തർക്കമുണ്ടായാൽ അതൊരിക്കലും ആ ഫ്ലോറിൽ ലക്ഷ്മി കാണിക്കില്ല.

Jishin Mohan  Lakshmi Nakshthra

അതവളുടെ വലിയ ക്വാളിറ്റിയാണ്. അത്രയും പ്രൊഫഷണലിസമുണ്ട്. അവളുടെ ഒറ്റ മിടുക്ക് കൊണ്ടാണ് സ്റ്റാർ മാജിക്ക് ഇങ്ങനെ മുന്നോട്ട് പോയത്. ‍‍‍‍ സുധിയുടെ കുടുംബത്തെ സഹായിക്കുന്നതിന് ലക്ഷ്മിയെ വിമർശിക്കുന്നത് എന്തിനെന്നും ജിഷിൻ ചോദിക്കുന്നു. വ്ലോ​ഗിം​ഗ് അവരുടെ എക്സ്ട്രാ വരുമാനമാണ്. ഈ പറയുന്ന എത്ര പേർ സുധി ചേട്ടന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്തു.

വരുമാനം കിട്ടുന്നുണ്ടെങ്കിലല്ലേ സഹായം ചെയ്ത് കൊടുക്കാൻ പറ്റൂ. വേറെ ആർക്കെങ്കിലും ഇത് തോന്നിയോ. തോന്നാത്തവർ അവളെ കുറ്റം പറയേണ്ട ആവശ്യമെന്താണ്. ഒരാൾ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടികൾക്കും ഇവളാൽ കഴിയുന്ന സഹായം ചെയ്ത് കൊടുത്തു.

അതിലെന്താണ് തെറ്റ്. ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുതെന്ന് പറയും. പക്ഷെ ചിലപ്പോൾ അറിയുന്നത് നല്ലതാണെന്നും ജിഷിൻ അഭിപ്രായപ്പെട്ടു. ലക്ഷ്മി ചെയ്തതിലെ നന്മ വശം കണ്ടാൽ പോരെയെന്നും ജിഷിൻ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നക്ഷത്ര ആങ്കറായെത്തിയിരുന്ന സ്റ്റാർ മാജിക് അവസാനിച്ചത്. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഷോയ്ക്ക് വിരാമമായത്.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X