»   » ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

Written By:
Subscribe to Filmibeat Malayalam

കാന്‍സറിനോട് പൊരുതുമ്പോഴും വളരെ പോസിറ്റീവായിരുന്നു ജിഷ്ണു. കാന്‍സര്‍ ബാധിച്ച തന്നെ ആശ്വസിപ്പിച്ച മകന്‍ പോയി എന്നാണ് മരണ വാര്‍ത്തയോട് ഇന്നസെന്റ് പ്രതികരിച്ചത്. ഇത്രയോറെ പോസിറ്റീവായ ഒരാളെ കണ്ടിട്ടില്ല എന്ന് നടി ഭാവനയും പറഞ്ഞു. ഐസിയുവില്‍ നിന്ന് പുഞ്ചിരിച്ചുകൊണ്ടെഴുതിയ കുറിപ്പാണ് ജിഷ്ണു അവസാനമായി ഫേസ്ബുക്കിലിട്ടത്.

ഇനി ഇല്ല... നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ജിഷ്ണുവിന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഫ്രീഡം, നേരറിയാന്‍ സിബിഐ, പൗരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്യാന്‍സറിനോട് പൊരുതി തിരിച്ചുവന്ന ജിഷ്ണു ഓര്‍ഡിനറി എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചു. ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലാണ് ഒടുവില്‍ അഭിനയിച്ചത്. നോക്കാം

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവിന്റെ അരങ്ങേറ്റം. ജിഷ്ണുവിനൊപ്പം കെപിഎസി ലളിതയുടെയും ഭരതന്റെയും മകനായ സിദ്ധാര്‍ത്ഥും സിനിമയിലേക്ക് എത്തി. ഭാവനയുടെ അരങ്ങേറ്റവും നമ്മളിലൂടെയാണ്.

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

ഒരു വാശിക്കാരന്‍ മകന്റെ/ സുഹൃത്തിന്റെ വേഷമായിരുന്നു ആദ്യ ചിത്രത്തില്‍ ജിഷ്ണുവിന് ലഭിച്ചത്. പിന്നീടുള്ള കഥാപാത്രങ്ങളിലും ആ വാശിക്കാരനെ കണ്ടു. അല്പം നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിലൂടെയും ജിഷ്ണു പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

നായകന്‍ വേഷങ്ങള്‍ മാത്രമായിരുന്നില്ല, സഹനടന്‍ വേഷങ്ങളിലും വിഷ്ണു തന്റെ കഴിവ് തെളിയിച്ചു. നിദ്ര, ചക്കരമുത്ത് പോലുള്ള ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

ഒരിക്കല്‍ ക്യാന്‍സറിന് പിടിപെട്ട ജിഷ്ണു അതിനെ ചിരിച്ച് തോല്‍പിച്ച് തിരിച്ചു വന്നു. നിദ്രയാണ് അങ്ങനെ അഭിനയിച്ച ആദ്യത്തെ ചിത്രം. പിന്നീട് ചെയ്ത ഓര്‍ഡിനറിയിലൂടെ വീണ്ടും ജിഷ്ണു ആക്ടീവായി. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ബ്രേക്കിങ് ഹൗര്‍സ് 10 ടു 4, അന്നും ഇന്നും എന്നും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

റബേക്ക ഉദുപ്പാണ് മലയാളത്തില്‍ ചെയ്ത ഒടുവിലത്തെ ചിത്രം. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലൂടെ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു ജിഷ്ണു. പക്ഷെ ട്രാഫിക്കും ചെയ്ത് ജിഷ്ണു യാത്രയായി

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

ഐസിയുവില്‍ വേദന തിന്ന് കിടക്കുമ്പോഴാണ് ജിഷ്ണുവിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. അപ്പോഴും അദ്ദേഹം പുഞ്ചിരിയ്ക്കുകയായിരുന്നു. വായിക്കൂ...

English summary
Jishnu Raghavan was a inspiring fighter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam