»   » പ്രണവിന്റെ ആരാധകരുടെ സംശയം തന്നെ ടെന്‍ഷനിലാക്കി! അപ്പുവിന്റെ സിനിമയെക്കുറിച്ച് ജിത്തു ജോസഫ്!!

പ്രണവിന്റെ ആരാധകരുടെ സംശയം തന്നെ ടെന്‍ഷനിലാക്കി! അപ്പുവിന്റെ സിനിമയെക്കുറിച്ച് ജിത്തു ജോസഫ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ അഭിനയം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത മോഹന്‍ലാലിന് പിന്നാലെ മകന്‍ പ്രണവ് മോഹന്‍ലാലും നായകനായി അഭിനയിക്കാനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

എന്റെ മുത്തച്ഛനെ പോലെ ഉണ്ടല്ലോ?പ്രണയം തുറന്ന് പറഞ്ഞ പ്രമുഖനടന് പെണ്‍കുട്ടി കൊടുത്ത മറുപടി വൈറല്‍

ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

ജിത്തു ജോസഫ് സംവിധാനം ചെയ്യാന്‍ പോവുന്ന 'ആദി' എന്ന സിനിമയിലാണ് പ്രണവ് നായകനായി അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ സിനിമ ഒടിയന്റെയും പ്രണവിന്റെ സിനിമ ആദിയുടെയും പൂജ ഒന്നിച്ചായിരുന്നു നടന്നത്. പൂജ വേളയില്‍ സംവിധായകന്‍ ജിത്തു ജോസഫിന് പ്രണവിനെക്കുറിച്ച് പറയാന്‍ ചില കാര്യങ്ങളുണ്ടായിരുന്നു.

ആദി

സംവിധായകന്‍ ജിത്തു ജോസഫിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച ദൃശ്യം. ശേഷം പ്രണവ് മോഹന്‍ലാലിനെ നായനാക്കി ജിത്തു ജോസ്ഫ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ആദി.

സിനിമയുടെ പൂജ

തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരുന്നത്. പ്രണവിന്റെ സിനിമയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ സിനിമ ഒടിയന്റെ പൂജയും ഒരേ വേദിയില്‍ നിന്നും തന്നെ നടത്തിയിരുന്നു.

ടെന്‍ഷനിലാണെന്ന് ജിത്തു

ജിത്തു ജോസഫ് നിലവില്‍ ഒന്‍പത് സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞിരുന്നു. എന്നാല്‍ മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി പ്രണവിനെ നായകനാക്കുന്ന സിനിമയെക്കുറിച്ച് താന്‍ ഇത്തിരി ടെന്‍ഷനിലാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

വലിയൊരു ഉത്തരവാദിത്വം

തന്നെ സംബന്ധിച്ചിടത്തോളം പ്രണവിന്റെ സിനിമ വലിയൊരു ഉത്തരവാദിത്വമാണെന്നാണ് ജിത്തു പറയുന്നത്. സിനിമയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത വിട്ടത് മുതല്‍ പലരും പ്രണവിന്റെ ക്യാരക്ടര്‍, സിനിമയുടെ പേര് എന്നിങ്ങനെ പലകാര്യങ്ങളും ചോദിച്ച് വിളിക്കുകയായിരുന്നെന്നും ജിത്തു പറയുന്നു.

പ്രഷര്‍ ഒരുപാടുണ്ടായിരുന്നു

സിനിമയുടെ പേരും മറ്റ് കാര്യങ്ങളും അതിവേഗം പുറത്ത് വിടണമെന്ന് താന്‍ ആന്റണിയോട് പറഞ്ഞിരുന്നു. കാരണം തന്റെ മേല്‍ അത്രയധികം പ്രഷര്‍ വരുന്നുണ്ടെന്നായിരുന്നു ജിത്തു പറയുന്നത്.

ലാലേട്ടനും സുചിത്ര ചേച്ചിക്കും നന്ദി

തന്നെ ഇത്രയും വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച ലാലേട്ടനും സുചിത്ര ചേച്ചിയ്ക്കും നന്ദി പറയുകയാണ് ജിത്തു. രണ്ട് സിനിമകളില്‍ അപ്പു എന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന കാര്യവും ജിത്തു വ്യക്തമാക്കി. തന്റെ അനിയനെ വെച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിലാണെന്നും ജിത്തു ജോസഫ് പറയുന്നു.

നിര്‍മാതാവിന്റെ സപ്പോര്‍ട്ട്

സിനിമയ്ക്ക് വേണ്ടി എന്ത് സഹായം ചെയ്യുന്നതിനും ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി തയ്യാറാണ്. നമ്മള്‍ സ്‌ട്രോങ്ങായി നിന്ന് ഇത് നല്ലൊരു സിനിമയായി ചെയ്‌തെടുക്കുമെന്നാണ് നിര്‍മാതാവിന്റെ വാക്കുകള്‍.

English summary
Jithu Joseph saying about his new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam