കൈ അനക്കിയതായിരുന്നു, പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ തന്നെ പേടിച്ചു അനാമിക ഉണ്ടെന്ന്; ജിതു മാധവന്‍

പ്രേക്ഷകരെ ചിരിപ്പിച്ചും പേടിപ്പിച്ചും ത്രില്ലടിപ്പിച്ച ചിത്രമായിരുന്നു രോമാഞ്ചം. ജിതു മാധവന്റെ ആവേശത്തിലെ രംഗ എന്ന കഥാപാത്രവും രോമാഞ്ചത്തിലെ ചെമ്പന്‍ വിനോദ് ചെയ്ത സെയ്ദ് എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണ് ആവേശത്തിലെ രംഗ. സജിന്‍ ഗോപു, സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, പൂജ മോഹന്‍രാജ്, സിജു സണ്ണി, അനന്തരാമന്‍, എബിന്‍ ബിനോ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ ഹിറ്റായിരുന്നു.

സംവിധായകന്റെ ബാംഗ്ലൂര്‍ ഓര്‍മകളാണ് രോമാഞ്ചം എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് ജിതു തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അനാമികയെക്കുറിച്ചും സെയ്ദ് എന്ന കഥാപാത്രത്തെക്കുറിച്ചും ജിതു ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

jithu

രോമാഞ്ചത്തില്‍ പറയുന്ന പോലെ സെയ്ദ് പറയുന്ന ആള്‍ ശരിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ പുള്ളി ഗ്യാങ്സ്റ്റര്‍ ഒന്നുമല്ല. ഒരു സാധാരണ ആളല്ല. അതിലേക്ക് ഹ്യൂമര്‍ വരുത്തിക്കാനാണ് അങ്ങനെ ഒരു കഥാപാത്രം ആക്കിയത്. അതില്‍ റഷീദ് എന്റെ മൂത്താപ്പയാണ് എന്ന് പറയുന്നത് ശരിക്കും നടന്നതാണ്. അതിലെ പേരുകള്‍ വേറെയാണ്. പക്ഷെ അത് നടന്ന സംഭവമാണ് എന്ന് ജിതു പറയുന്നു.

അത് അനാമിക പറഞ്ഞതാണോ എന്നറിയില്ല. ആരോ അങ്ങനെ കൈയ്യനക്കിയതാണ്. നാല് പേര്‍ ഇരിക്കുന്നുണ്ടായിരുന്നു ഹോജോ ബോഡിന് മുന്നില്‍. ആ സമയം ഞാന്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ പുള്ളിയുടെ അടുത്ത് നില്‍ക്കുകയായിരുന്നു. ഇത് കേട്ടപ്പോള്‍ ഞാന്‍ പുള്ളിയുടെ അടുത്ത് നിന്ന് രണ്ടടി മാറി നിന്നു. അതില്‍ നടന്ന മിക്ക സംഭവങ്ങളും അങ്ങനെ കൈ അനക്കി തന്നെ വന്നതാണ്.

കൂട്ടത്തില്‍ ഉള്ള ആരെങ്കിലും കൈ അനക്കി തന്നെയാണ് പല പ്രശ്‌നങ്ങളും ഉണ്ടാക്കിയത്. ശരിക്ക് അനാമികയൊന്നുമില്ല, ഞാനാണ് കൈ അനക്കിയത്. കൂട്ടുകാര്‍ ഇപ്പോഴും പേടിച്ച് ഇരിക്കുകയാണെന്ന് തോന്നുന്നു. നിരൂപ് പുറമെ ധൈര്യം ഒക്കെ കാണിക്കുമായിരുന്നെങ്കിലും അവന് പേടിയാണെന്ന് അവസാനമാണ് മനസിലായത്.

ഞാനും മുകേഷും കൂടിയാണ് കൈ അനക്കിയതെന്ന് അവനോട് പറഞ്ഞിട്ടും അവന്‍ ഇപ്പോഴും വിശ്വസിക്കുന്നത് എന്തോ ഉണ്ട് എന്നാണ്. നമ്മള്‍ക്കറിയാത്ത കാര്യങ്ങള്‍ ഇതില്‍ എങ്ങനെയോ കറക്ട് ആയി വന്നിട്ടുണ്ട്. അതിന് നമുക്ക് ഉത്തരമില്ല. അതെങ്ങനെ കോയിന്‌സിഡന്‍സ് ആകും എന്നാണ് ഉത്തരത്തിലേക്ക് വരുമ്പോള്‍ ഉള്ള പ്രശ്‌നം. പൂര്‍ണമായിട്ടും അല്ലെങ്കിലും അനാമിക ഞാന്‍ ഉണ്ടാക്കിയ പേരാണ്.

ഞാന്‍ ഹോജോബോര്‍ഡില്‍ കോയിന്‍ ഇളക്കാന്‍ പറ്റുമോ എന്ന് പറഞ്ഞ് നോക്കിയപ്പോള്‍ ആദ്യം അത് പോയത് 'എ' യിലേക്കാണ്. ഇത് തള്ളാനെ പറ്റുള്ളു വലിക്കാന്‍ പറ്റില്ല. അപ്പോള്‍ ഷിന്റപ്പന്‍ നേരെ 'എന്‍' ലേക്ക് കൊണ്ടു പോയി. അവന്‍ എന്നെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു. തിരിച്ച് തള്ളിയപ്പോള്‍ 'എ'യില്‍ തന്നെ വന്നു. അങ്ങനെ വന്നപ്പോള്‍ എന്ത് പറയും എന്ന് ആലോചിച്ച് ഉണ്ടാക്കിയ പേരാണ് അനാമിക.

പിന്നെ ആര് വിളിച്ചാലും അനാമികയാണ് വരുന്നത്. മാത്രമല്ല എല്ലാവരും കൈ ഇളക്കുന്നുണ്ട്. പക്ഷെ ആരും പര്‌സ്പരം ചര്‍ച്ച ചെയ്യുന്നില്ല. അങ്ങനെ പറയാത്തതുകൊണ്ട് ഒരു ഘട്ടത്തില്‍ ഞാന്‍ വരെ പേടിച്ചു പോയി. ഇനി ശരിക്കും ഉണ്ടോ എന്ന് വിചാരിച്ചു. ഒരു പാട് പേര്‍ പുറത്ത് നിന്ന് രാത്രി ഓജോബോര്‍ഡ് കളിക്കാന്‍ വരുമായിരുന്നു.

jithu

രോമാഞ്ചത്തിന്റെ സമയത്ത് ചെമ്പന്‍ ചേട്ടന് കൊടുത്ത ഒരു ബ്രീഫില്‍ നിന്നാണ് ഇത് ഉണ്ടാകുന്നത്. രോമാഞ്ചത്തിലെ ചെമ്പന്‍ ചേട്ടന്‍ ചെയ്ത കഥാപാത്രം ശരിക്കും ഉണ്ടായിരുന്നതാണെങ്കിലും ആ സംഭവത്തില്‍ ഉണ്ടായിരുന്ന ആളുടെ ഒറിജിനല്‍ ഐഡന്റിറ്റി അല്ല നമ്മള്‍ കൊടുത്തത്. ബാംഗ്ലൂരില്‍ കുറച്ച് ഗുണ്ടായിസവും രാഷ്ട്രീയ പ്രവര്‍ത്തനവും കുറച്ച് റിയല്‍ എസ്‌റ്റേറ്റ് പരിപാടികളുമൊക്കെയുള്ള ബിഗ് ഷോട്‌സ് ആയ ആള്‍ക്കാര്‍ പൊതുവെ ഇടുന്ന ഡ്രസ്സാണ് വെള്ളയും വെള്ളയും.

അങ്ങനെ ഒരു ഗുണ്ടാ സ്വഭാവം കൊടുക്കാന്‍ വേണ്ടിയാണ് നമ്മള്‍ അങ്ങനെ പറഞ്ഞത്. ഇതു പോലെ ഒരു ഗ്യാങ്‌സ്റ്റര്‍ ആണ്. പക്ഷെ ഈ പിള്ളേര്‍ക്ക് എന്തൊക്കെയോ കാര്യങ്ങളില്‍ സഹായിച്ചിട്ടുണ്ട് എന്നായിരുന്നു ബ്രീഫ് നല്‍കിയിരുന്നത്. അതിന്റെ അകത്ത് ഒരു സാമ്യം ഉണ്ടല്ലോ. അതാണ് ചെമ്പന്‍ ചേട്ടന് അങ്ങനെ ഒരു ചിന്ത ഉണ്ടായത് എന്നും ജിതു മാധവന്‍ പറഞ്ഞു.

More from Filmibeat

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X