For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയെ വെറുതേ പ്രേമിക്കാനായിട്ടാണ് അവതരിപ്പിക്കുന്നത്, താന്‍ അത്ര നിഷ്‌കളങ്കയല്ല; നിഖില പറയുന്നു

  |

  ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. 2009 ല്‍ പുറത്ത് ഇറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. ജയറാമിന്റെ സഹോദരിയായിട്ടായിരുന്നു തുടക്കം. പിന്നീട് 2015 ല്‍ പുറത്ത് ഇറങ്ങിയ ലവ് 24x7 എന്ന ചിത്രത്തിലൂടയാണ് നായികയാവുന്നത്. ചിത്രത്തിലെ കബനി കാര്‍ത്തിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജോ ആന്‍ഡ് ജോ അണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. നസ്ലിന്‍, മാത്യൂസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

  Also Read:അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  ഇപ്പോഴിത മലയാള സിനിമയുടെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ള തന്റെ് അഭിപ്രായം തുറന്നടിക്കുകയാണ് നിഖില. മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ സ്ത്രീകളെ അബലയും ചപലയുമായ കാണിക്കുന്നത് നിര്‍ത്തണമെന്നാണ് നിഖില പറയുന്നത്. മാത്യഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  Also Read: കണ്ടു കണ്ടറിഞ്ഞുവിന്റെ സെറ്റില്‍ മമ്മൂട്ടി വിഷമിച്ചിരുന്നു, ഇതേ അവസ്ഥയായിരുന്നു ബിഗ് ബിയിലും; സംവിധായകന്‍

  നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ...'ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ചപ്പാടിലാണ് പറഞ്ഞിട്ടുള്ളത്. നായികയെ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ന് അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്'; നിഖില പറയുന്നു.

  സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ എന്നെയും തേടിയെത്താറുണ്ട്. അവയില്‍ പലതും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം. ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍'- നിഖില കൂട്ടിച്ചേര്‍ത്തു.

  കൂടാതെ തനിക്ക് ദേഷ്യം വന്നാല്‍ തല്ലുമെന്നും തിരിച്ച് പറയുമെന്നും നിഖില പറയുന്നുണ്ട്. സൗന്ദര്യം കഥാപാത്രങ്ങള്‍ കിട്ടുന്നതിന് ?ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.

  'ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല. പകരം
  വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്‌കളങ്കമായ മുഖമാണെന്നൊക്കെയാണ് അന്ന് മറുപടിയായി ലഭിച്ചത്. എന്നാല്‍ അങ്ങനെ പറയുന്നത്, അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാന്‍ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയില്‍ എന്നെയാരും കണ്ടിട്ടില്ല'; നിഖില പറഞ്ഞു.

  മമ്മൂക്ക ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഫാക്ട് ആണ്..ആ നോട്ടത്തെക്കുറിച്ച് നിഖില വിമൽ | FilmiBeat Malayalam

  'ഒരാളെ പ്രേക്ഷകര്‍ മുന്‍വിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവര്‍ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവര്‍ എന്നെപ്പോലെ ഒരാളില്‍ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്നാണ് ഞാന്‍ പറയുന്നത്. എന്നെപ്പോലെയല്ല ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. നിഷ്‌കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യനങ്കിള്‍ ഞാന്‍ പ്രകാശനില്‍ അവസരം തന്നത്'; നിഖില കൂട്ടിച്ചേര്‍ത്തു.

  Read more about: സിനിമ
  English summary
  Jo And Jo Movie Actress Nikila Vimal Opens Up Potraying Women As A Object In Malayalam Cinemas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X