ഞാന്‍ പോലും അറിയാത്ത പ്രശ്‌നങ്ങള്‍; വെയില്‍ സിനിമയുടെ റിലീസിനെ കുറിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്

സൂപ്പര്‍താരങ്ങളെ അണിനിരത്തി ഒരുക്കിയ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് ജോബി ജോര്‍ജ് ശ്രദ്ധേയനാവുന്നത്. ഇപ്പോഴിതാ ഷെയിന്‍ നിഗത്തെ നായകനാക്കി നിര്‍മ്മിച്ച വെയില്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നിര്‍മാതാവ്. ഈ മാസം അവസാനത്തോട് കൂടി വെയില്‍ തിയറ്ററുകളിലേക്ക് എത്തുമെന്ന് തന്നെയാണ് ജോബി പറയുന്നത്. എന്നാല്‍ സിനിമയുടെ തുടക്കം മുതലിങ്ങോട്ട് പലവിധ പ്രതിസന്ധികളിലൂടെയും കടന്ന് പോവേണ്ടി വന്നിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. ജോബി ജോര്‍ജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'2004 മുതല്‍ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നില്‍ക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍... എന്തോ ദൈവം ഓരോ വര്‍ഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല... വളര്‍ത്തിയിട്ടേ ഉള്ളു എന്നാല്‍... എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തു കൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍... ഓരോരോ തടസ്സങ്ങള്‍... ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍.... ഞാന്‍ പോലും അറിയാത്ത പ്രശ്‌നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണിങ്ങനെ.. എന്തുമാകട്ടെ നമ്മള്‍ വീണ്ടും തയ്യാറെടുക്കുകയാണ് വെയില്‍ റിലീസ് ചെയ്യാന്‍... 25 ഫെബ്രുവരി അതാണ് നമ്മുടെ ദിവസം കൂടെ വേണം'. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ജോബി ജോര്‍ജ് പറയുന്നത്.

 joby-george

എന്റെ മകന്‍ റോവല്‍ ഈ സിനിമയില്‍ ഒരു ഷോര്‍ട്ടില്‍ അഭിനയിച്ചിട്ടുണ്ട്. അതിനുള്ള പ്രതിഫലം വളരെ മാന്യമായ രീതിയില്‍ തരുകയും ചെയ്തു... തീര്‍ച്ചയായും ഞങ്ങളുടെ എല്ലാ പ്രാത്ഥനയുണ്ടാകും നല്ലതെ സംഭവിക്കു. എന്നാണ് ജോബിയുടെ പോസ്റ്റിന് താഴെ വന്ന കമന്റില്‍ ഒരാള്‍ പറയുന്നത്. ഇതിനൊപ്പം ജോബി ജോര്‍ജിന് ആശംസകളും ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് എത്തുന്നത്. ദൈവം കാവലുണ്ടാകും അച്ചായോ. പിന്നെ ഞങ്ങളും കട്ടക് കൂടെ ഇല്ലെ? എല്ലാം നല്ലതിന് എന്ന് കരുതുക. ധൈര്യമായി മുന്നോട്ട് പോകുക. എപ്പോഴും ദൈവവും ഞങ്ങളും അച്ചായന്റെ കൂടെയുണ്ടാകും.

വെയില്‍ നല്ല സിനിമയായിരിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നായാലും സൂര്യന്‍ ആ കറുത്ത മറനീക്കി പുറത്തു വരും. വന്നാല്‍ പിന്നെ വെയില്‍ അല്ലേ. വിഷമിക്കേണ്ട ജോബി ചേട്ടാ. ഞങ്ങളൊക്കെ കൂടെയുണ്ട്. പക്വത ഇല്ലാത്തവര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ ഒക്കെ നമ്മള്‍ മുതിര്‍ന്നവര്‍ അല്ലേ ക്ഷമിക്കേണ്ടത്. വെയില്‍ വന്ന് സിനിമാ വ്യവസായത്തിന് ഉണര്‍വ് പകരട്ടെ. തടസ്സങ്ങളും, ബുദ്ധിമുട്ടുകളും ഇല്ലാതെ എന്ത് ജീവിതം. അത് അനുഭവിക്കാത്തവര്‍ ആരാണ്.. വെയില്‍ ട്രെയിലര്‍ കണ്ടിരുന്നു കൊള്ളാം. പ്രമോഷന്‍ കുറവാണെന്നു തോനുന്നു. സിനിമ നല്ലതാണെങ്കില്‍ മൗത് പബ്ലിസിറ്റിയുലൂടെ കയറി വരും. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ. എന്നു പറയുന്ന പോലെ നമ്മുക്കും സമയം ആവുന്നതേ ഉള്ളു. റിലീസിങ് മാറി വരുന്നതില്‍ വിഷമിക്കണ്ട ജോമ്പിച്ചായ ദൈവവും പ്രേക്ഷകരും കൂടെ ഉണ്ടാകും ഒരു വന്‍ വിജയമായി വെയില്‍ മാറും.. എന്നൊക്കെയാണ് ജോബിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വെയില്‍. ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് സിനിമയുടെ റിലീസ്. ഷെയിനിന് പുറമേ, ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, സുധി കോപ്പ, തുടങ്ങി നിരവധി താരങ്ങള്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Read more about: joby george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X