ലിസ്റ്റിൻ സ്റ്റീഫന് ഇന്ന് ഇല്ലാത്ത ഇടപാടില്ല; അമ്പതോളം തിയറ്റർ, ബാർ, ക്ലബ്; തുറന്ന് പറഞ്ഞ് ജോബി ജോർജ്
സാമ്പത്തിക നേട്ടവും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമകൾ നിർമ്മിച്ച നിർമാതാവാണ് ജോബി ജോർജ്. ഗുഡ്വിൽ എന്റർടെയിന്റസിന്റെ അമരക്കാരനായ. ജോബി ജോർജിന് ഇന്ന് വലിയ ജനശ്രദ്ധയും ലഭിക്കുന്നുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന വ്യക്തിയാണ് ജോബി ജോർജ്. ഇത് പലപ്പോഴും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. നടൻ ഷെയിൻ നിഗവുമായുണ്ടായ പ്രശ്നം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്.
നാരായണീന്റെ മൂന്നാണ്മക്കളാണ് ജോബി ജോർജിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. കിഷ്കിന്ധകാണ്ഡത്തിന് ശേഷം ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന സിനിമയാണിത്. നല്ല സിനിമകൾ കൊണ്ട് വന്നിട്ടും ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന് പുരസ്കാരങ്ങൾ ലഭിക്കാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജോബി ജോർജ്. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഗുഡ് വിലിന്റെ സ്വകാര്യ ദുഖമാണത്.

അവാർഡ് കൊടുക്കുന്നവർക്ക് വലിയ കമ്പനികളായ ആശിർവാദിനോടും ഗോകുലം ഗോപാലനോടും ലിസ്റ്റിൻ സ്റ്റീഫനോടുമാണ് ഇഷ്ടമെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും. അവാർഡ് ഞാൻ പിടിച്ച് മേടിക്കുന്നതല്ലല്ലോ. ആശിർവാദും ഗോഗുലം ഫിലിംസുമൊക്കെ ഇവിടെ നമ്പർ വൺ ആണെന്നതിൽ ഒരു സംശയവും വേണ്ട. ലിസ്റ്റിൻ സ്റ്റീഫന് ഇല്ലാത്ത ഇല്ലാത്ത ഇടപാടുകളില്ല. നാൽപതോ അമ്പതോ തിയറ്ററായി. ഫുട്ബോൾ ക്ലബ്ബായി.
എക്സ്പോർട്ടിംഗ്, ക്രിക്കറ്റ് ക്ലബ്, കോളേജ്, ബാർ, പച്ചക്കറി ഹോൾ സെയിൽ, സ്റ്റുഡിയോ അങ്ങനെ പല പരിപാടികളുമുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും വലിയ നിലയിലെത്തിയതെന്ന് ജോബി ജോർജ് വ്യക്തമാക്കി. ചെറിയ വരുമാനം കൊണ്ട് ഞങ്ങൾ സന്തോഷിച്ച് ജീവിക്കുകയാണെന്നും നിർമാതാവ് പറഞ്ഞു.

മലയാള സിനിമാ ലോകത്തിൽ നിന്ന് തനിക്ക് തിക്താനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ജോബി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലും ജോബി ജോർജ് തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മാസം 75 ലക്ഷം രൂപ ഒരു മാസമുണ്ടെങ്കിലേ ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന് ചലിക്കാൻ പറ്റൂ. എല്ലാ ജീവനക്കാർക്കും നാല് നേരം സൗജന്യ ഭക്ഷണവും അക്കൊമാെഡേഷനുമായിരുന്നു. നാല് ഷെഫ് ഞങ്ങൾക്കുണ്ട്. വലിപ്പം പറയുകയല്ല.
അവർ കുക്ക് ചെയ്യുന്ന ഭക്ഷണം ആണ് എന്റെ അമ്മയും ഭാര്യയും കഴിക്കുന്നത്. ഗുഡ്വിൽ ഫൗണ്ടേഷനുണ്ട്. കഴിഞ്ഞ വർഷം 48 ലക്ഷം രൂപ ചാരിറ്റിക്ക് സംഭാവന ചെയ്തു. തന്നെ വേദനിപ്പിച്ചവരെല്ലാം രണ്ട് വർഷത്തിനകം തകർന്ന് പോയതാണെന്നും താൻ കണ്ടതെന്നും ജോബി ജോർജ് വ്യക്തമാക്കി.


Click it and Unblock the Notifications











