മമ്മൂക്കയോടാണ് ആദ്യം കഥ പറയുന്നത്, മറുപടി ഇതായിരുന്നു, ദി പ്രീസ്റ്റിനെ കുറിച്ച് സംവിധായകൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗത സംവിധായകനായ ജോഫിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. ഏറെ നിഗൂഡതകൾ നിറഞ്ഞ ആ പോസ്റ്റർ വലിയ ചർച്ച വിഷയമായിരുന്നു. പോസ്റ്ററിൽ ഒരു വൈദികന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചത്. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സിനിമ കോളങ്ങളിൽ പൊടി പൊടിക്കുകയായിരുന്നു.
ചിത്രത്തിനായി പ്രേക്ഷകരിൽ ആകാംക്ഷ വർധിപ്പിക്കുന്ന മറ്റൊരു ഘടകം മഞ്ജു വാര്യരാണ്. മലയാളി പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ഒരു കോമ്പോയാണിത്. ഇവർ രണ്ട് പേരും ഒന്നിച്ച് സ്ക്രീനിൽ എത്തുന്നത് ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ചിത്രത്തിൽ മമ്മൂട്ടി എത്തിയതിനെ കുറിച്ച് സംവിധായകൻ ജോഫിന്‍ ടി ചാക്കോ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഥയുടെ ചിന്ത വന്ന സമയത്ത് തന്നെ ഈ കഥാപാത്രം മമ്മൂക്കയെ പോലുള്ള ഒരാൾ ചെയ്താലേ ശരിയാകൂ എന്നത് ഉറപ്പായിരുന്നു . തിരക്കഥ ആയ സമയത്ത് ആന്റോ ജോസഫ് ചേട്ടനുമായി സംസാരിച്ചു. ആന്റോ ചേട്ടനാണ് പറയുന്നത് ബി ഉണ്ണികൃഷ്ണൻ സാറുമായി ചേർന്ന് ഒരു കമ്പനി തുടങ്ങുന്നുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാനും. അങ്ങനെ ഉണ്ണി സാറിനെ കണ്ടു സംസാരിച്ചു. അദ്ദേഹമാണ് നമുക്ക് മമ്മൂക്കയെ കാണാമെന്നു പറയുന്നത്..ഏകദേശം മൂന്ന് മണിക്കൂർ സമയമെടുത്താണ് മമ്മൂക്കയോട് കഥ പറയുന്നത്.
.കൊള്ളാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Recommended Video

മമ്മൂക്ക ഈ സിനിമയോട് ഓക്കെ പറഞ്ഞതിന് ശേഷമാണ കഥയുമായി മഞ്ജു ചേച്ചിയുടെ അടുത്ത് പോകുന്നത്. ആദ്യമായിട്ടാണ് ഇവർ ഒന്നിക്കുന്നത്.ഒരുപാട് പേര് ശ്രമിച്ചിട്ടും മറ്റും എന്തുകൊണ്ടോ നടക്കാതെ പോയ കോമ്പിനേഷൻ ആണ് ഇവരുടേത്. അതിനെനിക്ക് സാധിച്ചത് ഭാഗ്യമായി കാണുന്നു.ഇത്രയും വലിയ താരങ്ങളെ വച്ചു ആദ്യ സിനിമ എന്നത് ഏതൊരാളും സ്വപ്നം കാണുന്ന കാര്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്ണൻ സാറുമാണ്- ജോഫിന്‍ പറഞ്ഞു.

2015 ലാണ് ഈ കഥയുടെ ത്രെഡ് എനിക്ക് കിട്ടുന്നത്. തിരക്കഥയുടെ രൂപത്തിലായതിന് ശേഷമാണ് ആന്റോ ചേട്ടനോട് കഥ പറയുന്നത്. അദ്ദേഹത്തെ വളരെ നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നില്ല , ശ്യാം മേനോനും ദീപു പ്രദീപുമാണ് സിനിയുടെ തിരക്കഥകൃത്തുക്കൾ. മമ്മൂക്കയ്ക്കും മഞ്ജു വാര്യരും കൂടാതെ നിഖില വിമൽ, കൈദിയിൽ കാർത്തിയുടെ മകളായെത്തിയ ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് ദി പ്രിസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മാത്രമാണ് പുറത്തു വന്നിട്ടുള്ളൂ. അതിനാൽ തന്നെ സിനിമയെ കുറിച്ചുളള ഒരുപാട് വിവരങ്ങൾ പുറത്തു വിടാറായിട്ടില്ലെന്നാണ് സംവിധായകൻ പറയുന്നത്. ഇനി ഒരു പത്ത് ദിവസത്തെ ഷൂട്ട് മാത്രമാണ് ശേഷിക്കുന്നത്. ഔട്ട്ഡോർ ഷൂട്ടിങ്ങാണ് ഇനയുള്ളത്. അതു കെണ്ട് തന്നെ ചിത്രീകരണം പുനരാരംഭിച്ചിട്ടില്ല- ജോഫിന്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.


Click it and Unblock the Notifications











