മഞ്ജു വാര്യരും മമ്മൂക്കയും ഒന്നിച്ച് ഡയലോഗ് പറഞ്ഞ ആദ്യ നിമിഷം; എല്ലാവരും കൈയ്യടിച്ച് പോയെന്ന് ജോഫിന്‍
മലയാള സിനിമയുടെ മെഗാസ്റ്റാറും സൂപ്പര്‍താരം മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ വൈകാതെ തിയറ്ററുകളിലേക്ക് എത്തും. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടാത്തതിന്റെ നിരാശ മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്.
മമ്മൂട്ടി പള്ളീലച്ചന്റെ വേഷത്തിലെത്തുന്നു എന്നതടക്കം ഒരുപാട് പ്രത്യേകതകളോടെയാണ് പ്രീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷനും ആകുലതകളും എങ്ങനെ മാറിയെന്നതടക്കമുള്ള കാര്യങ്ങള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സംവിധായകന്‍ ജോഫിന്‍.

മമ്മൂക്കയുടെ അടുത്തുള്ള കമ്യൂണിക്കേഷന്‍ വളരെ എളുപ്പമാണെന്നാണ് ജോഫിന്‍ പറയുന്നത്. നമ്മല്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കൃത്യമായി തന്നെ ചോദിക്കും. അത് ക്ലീയര്‍ ചെയ്താല്‍ എല്ലാം സ്മൂത്ത് ആണ്. ആദ്യ രണ്ട് മൂന്ന് ദിവസങ്ങളില്‍ എനിക്ക് ടെന്‍ഷന്‍ ആയിരുന്നു. ഡയറക്ടര്‍ എന്ന രീതിയില്‍ അദ്ദേഹത്തിനാപ്പം ആദ്യമല്ലേ. അതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളില്‍ ചെറിയ സീനുകളാണഅ എടുത്തത്. ആ സമയം കൊണ്ട് തന്നെ സമ്മര്‍ദ്ദം കുറഞ്ഞു.

എല്ലാവരും പെട്ടെന്ന് സിങ്ക് ആയി. ടീം മൊത്തം സെറ്റ് ആയി. ആദ്യമേ മമ്മൂക്കയെ വച്ച് തന്നെയാണ് ഷൂട്ട് തുടങ്ങിയത്. എണ്‍പതുകളിലെ ഒരു സിനിിമയില്‍ മമ്മൂക്ക പള്ളീലച്ചന്റെ വേഷം ചെയ്തിട്ടുണ്ട്. അതിന് ശേ,ം ഇപ്പോഴാണ് ഒരു അച്ചന്‍ വേഷം. ആ ക്യാരക്ടറിന്റെ ഡിറ്റൈലിങ് മമ്മൂക്കയുടെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്. ഇതില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു വടി ഉപയോഗിക്കുന്നുണ്ട്. ആ നിര്‍ദ്ദേശം മമ്മൂക്കയുടേതായിരുന്നു.

സിനിമയില്‍ മമ്മൂക്കയും മഞ്ജു ചേച്ചിയും തമ്മിലുള്ള നല്ല കോമ്പിനേഷന്‍ സീനുകളുണ്ട്. മൊത്തം ക്രൂ ഇവര്‍ ഒന്നിച്ച് ചെയ്യുന്ന ആ രംഗത്തിന്റെ ഷൂട്ട് എത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. മമ്മൂക്ക ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്ത് പത്ത് പതിനഞ്ച് ദിവസത്തിന് ശേഷമാണ് ഇരുവരുടെയും കോമ്പിനേഷന്‍ ഷോട്ട് വന്നത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ആ ഷോട്ടിന് കട്ട് പറഞ്ഞതും എല്ലാവരും കൈയ്യടിച്ച് പോയി. എല്ലാവരും അത്രയും എക്‌സൈറ്റഡ് ആയിരുന്നു.

ചിത്രത്തില്‍ നിഖില വലിയൊരു റോളിലെത്തുന്നുണ്ട്. ആദ്യം കഥ പറഞ്ഞത് നിഖിലയോട് ആണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ക്ക് സിനിമ സര്‍ക്കിളില്‍ ചെറിയൊരു ഗ്യാങ്ങുണ്ട്. അതിലെ ഒരു കക്ഷിയാണ് നിഖില. അതുകൊണ്ട് നേരത്തെ തന്നെ നിഖിലയെ അറിയാം. അഞ്ച് വര്‍ഷമായി ഈ സിനിമയുടെ പിറകേ ആയിരുന്നു. പാക്കപ്പ് പറഞ്ഞപ്പോള്‍ ആ സ്വപ്‌നം സഫലീകരിച്ച ഫീലായിരുന്നു. 2012 മുതല്‍ സിനിമയില്‍ ആക്ടീവായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Recommended Video

സിനിമയോട് എനിക്ക് ഇത്രയും സീരിയസ് ആണെന്ന് വീട്ടുകാര്‍ അറിഞ്ഞത് പോലും 2019 ലാണ്. ഫിലിം മാര്‍ക്കറ്റിങ് കമ്പനി എനിക്കുണ്ട്. അത്യാവശ്യം പൈസയും സാമ്പദിക്കുന്നുണ്ട്. എന്നല്ലാതെ ഞാന്‍ സിനിമ സംവിധാനം ചെയ്യുമെന്ന് അവര്‍ കരുതിയിരുന്നില്ല. സിനിമയുടെ ഇടയിലാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. വിവാഹശേഷം നാലാമത്തെ ദിവസം ഞാന്‍ ഷൂട്ടിങ്ങിന് വന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം. സിനിമയെ കുറിച്ച് വലിയ അറിവില്ലെങ്കിലും കുടുംബം ഫുള്‍ തനിക്ക് സപ്പോര്‍ട്ട് ആണെന്നും ജോഫിന്‍ പറയുന്നു.


Click it and Unblock the Notifications