മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ ചേലയുടുക്കുന്ന വേഷം ശോഭന നിരസിച്ചു,വെളിപ്പെടുത്തലുമായി ജോൺ പോൾ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. 1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന വെള്ളിത്തിരയിൽ എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1980- 2000 കാലഘട്ടത്തിൽ ശോഭന മലയാള സിനിമയിൽ സജീവമായിരുന്നു.

sobana

മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളി പ്രേക്ഷകർക്ക് നൽകിയത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടിയുടെ കഥാപാത്രങ്ങൾ ചർച്ചാ വിഷയമാണ്. ഇപ്പോഴിത ശോഭനയെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തായ ജോണ്‍പോള്‍. വനിതയുടെ 'ഓര്‍മ്മയുണ്ട് ഈ മുഖം' എന്ന സ്പെഷ്യല്‍ പംക്തിയിലാണ് ഈ അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജോണ്‍പോള്‍ വെളിപ്പെടുത്തുന്നത്.

ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ...അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം 'മധുമതി'യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്‍റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവൾ കാടിന്‍റെ പരിസരത്തെ പെൺകുട്ടിയാണല്ലോ.

'മധുമതി'യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. "ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു".

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X