ബിലാലിൽ മമ്മൂട്ടിയുടെ വില്ലൻ ജോൺ എബ്രഹാമല്ല, വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ രണ്ടാം പതിപ്പിൽ ബോളിവുഡ് താരം ജോൺ എബ്രഹാം എത്തുന്നു എന്നുളള വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചയായിരുന്നു. ബോളിവുഡിലാണ് ജോൺ എബ്രഹാം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. അതിനാൽ തന്നെ മെഗാസ്റ്റാറിന്റെ വില്ലനായി താരം എത്തുന്നു എന്നുള്ള റിപ്പോർട്ട് ആരാധകർ ആഘോഷമാക്കുകയായിരുന്നു. സിനിമ കോളങ്ങളിൽ ചർച്ചകൾ പുരോഗമിക്കവെ പുറത്തു വന്ന വാർത്തയ്ക്കെതിരെ ബിലാൽ ടീം രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. മനോരമ ഓൺലൈനാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

bilal

ബിലാൽ ടീമിന്റെ അണിയറപ്രവർത്തകരിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഒരു വ്യക്തി ഇൻസ്റ്റഗ്രാമിലൂടെയാണ് വ്യാജമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബിലാലിന്റെ കഥ ഗംഭീരമാണെന്നും ജോൺ എബ്രഹാം വില്ലനാണെന്നും ഇയാൾ കുറിപ്പിൽ അവകാശപ്പെടുന്നു.എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ദിവസങ്ങൾക്ക് മുൻപ് തെറ്റായ മറ്റൊരു റിപ്പോർട്ടും പ്രചരിച്ചിരുന്നു. ബിലാലിന് മുൻപ് അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രവുമായി എത്തുന്നു എന്നായിരുന്നു പ്രചരിച്ച വാർത്ത.ഇതും ഫാൻസ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ ഇതിനെ നിഷേധിച്ച് സംവിധായകൻ അമൽ നീരദ് തന്നെ രംഗത്തെത്തിയിരുന്നു. അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധാകൻ പറയുന്നത്. കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരുടെയും ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അമൽ നീരദിന്റെ പ്രതികരണം

രണ്ട് വർഷം മുൻപാണ് സംവിധായകൻ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. 2020 മാർച്ച് 26 ന് ചിത്രീകരണം തുടങ്ങാനിരിക്കവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. പിന്നീട് ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. എന്നാൽ ഉടൻ ബിലാൽ ആരംഭിക്കുമെന്നുളള ശുഭ പ്രതീക്ഷയിലാണ് ആരാധകർ.

മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. മനോജ് കെ ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ബിലാലിലും ഉണ്ടാകമെന്ന് വിവിധ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ആരാധകരെ പോലെ താരങ്ങളും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും ഇവർ അവതരിപ്പിക്കുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരെത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. ദുൽഖർ, ഫഹദ് കാർത്തി, ആര്യ തുടങ്ങിയവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ അബുവായി ഒരു സ്റ്റാർ തന്നെ എത്തുമെന്ന് നടി മംമ്ത മൂവി മാന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും മികച്ച ടീം തന്നെയാണ് പ്രവർത്തിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ബിലാലിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X