twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് ചെന്നു വീണിരിക്കുന്നത് വലിയ അപകടത്തിലാണ്!ആടുജീവിതത്തിലെ മേക്കോവറിനെ പറ്റി വൈറല്‍ കുറിപ്പ്

    |

    പൃഥ്വിരാജ് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമെന്ന് വിശേഷിപ്പിച്ച ആടുജീവിതത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു. ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന സിനിമ ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചിരുന്നത്. കൊറോണ പ്രതിസന്ധി കാരണം ലോക്ഡൗണില്‍ ആയെങ്കിലും കഴിഞ്ഞ ദിവസം സിനിമാ സംഘം നാട്ടിലെത്തിയിരുന്നു.

    ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിയ്ക്ക് ശരീരഭാരം കുറക്കേണ്ടി വന്നിരുന്നു. എന്നാല്‍ അത് വലിയൊരു അപകടമാണെന്ന് പറയുകയാണ് സിനിമാപ്രവര്‍ത്തകനും അധ്യാപകനുമായ ജോണ്‍ഡിറ്റോ പി ആര്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു ആടുജീവിതത്തിന് വേണ്ടിയുള്ള ഈ മേക്കോവറിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

    വൈറല്‍ കുറിപ്പ് വായിക്കാം

    പ്രിയപ്പെട്ട പൃഥ്വിരാജ്, ഞാന്‍ ജോണ്‍ഡിറ്റോ. പി.ആര്‍. ഒരു സിനിമാ പ്രവര്‍ത്തകനും മലയാളം അധ്യാപകനുമാണ്. രാജുവേട്ടന്‍ എന്ന് സിനിമാക്കാര്‍ വിളിക്കുന്ന അങ്ങ് മലയാള വാണിജ്യ സിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധായകന്‍ പ്രൊഡ്യൂസര്‍ എന്ന നിലകളിലൊക്കെയും ചേര്‍ന്ന് കോടികളുടെ വിപണി മൂല്യമുള്ള താരമാണ്. അങ്ങ് ചെന്നു വീണിരിക്കുന്ന; വലിയ അപകടത്തെക്കുറിച്ച് പറയാനാണ് ഈ കത്ത്. 'ആടുജീവിത'മെന്ന സിനിമയാണ് ആ അപകടം.

    വൈറല്‍ കുറിപ്പ് വായിക്കാം

    ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സിനിമയാക്കുന്നതിന് സംവിധായകന്‍ ബ്ലെസ്സി സര്‍ തീരുമാനിക്കുന്നത് ശരി. മെലിഞ്ഞുണങ്ങി മരുഭൂമിയിലെ കോലാടിനെ പോലെയായി പൃഥ്വിരാജ് അഭിനയിക്കണമെന്നും അതിനായി സ്വന്തം ശരീരഭാരം അപകടകരമായ രീതിയില്‍ കുറക്കണമെന്നും ശഠിച്ചപ്പോള്‍
    അതിന് വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമാണ്. അഭിനയിച്ച് നല്ല നടനെന്ന് തെളിയിക്കുവാനാണ് ചെയ്തതെങ്കിലും പൃഥ്വിരാജ്, 'ശരീരമാദ്യം ഖലുധര്‍മ്മസാധനം' എന്നത് മറന്നു പോയി.

     വൈറല്‍ കുറിപ്പ് വായിക്കാം

    സാധാരണ ഒരു നോവല്‍ ആണത്. അത് സിനിമയാക്കിയാല്‍ കലാപരമായ ഒരുന്നതിയോ പ്രമേയപരമായ മേന്മയോ അതില്‍ സാധ്യമല്ല. അതായത് ഇത്തരം ഒരു സാദാ ഫിക്ഷന്‍ പൃഥ്വിരാജ് മരിച്ച് അഭിനയിച്ചാലും ഒരു പരിധി വരെ മാത്രമേ പോകൂ എന്നര്‍ത്ഥം. എന്നാല്‍ നഷ്ടപ്പെടുന്നതോ വലിയ ഒരു നടന്റെ പ്രധാന ഗുണമായ ശരീരമാണ്. ഇത്രയധികം മെലിയുന്നത് ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് ആരും പറഞ്ഞു തന്നില്ലേ?ബ്ലസ്സിക്ക് തന്റെ മേന്മ മാത്രം മതി. കച്ചവടം മാത്രം മതി. രാജുവേട്ടന്റെ താരമൂല്യം മാത്രം വിറ്റുതിന്നാല്‍ മതി.

     വൈറല്‍ കുറിപ്പ് വായിക്കാം

    അല്ലെങ്കില്‍ അഭിനയിക്കാനറിയാവുന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ നജീബാക്കിയാല്‍ പോരായിരുന്നോ? സംവിധായകന്‍ ബ്ലസ്സി ചെയ്യുത് ദ്രോഹമാണ്. പൃഥ്വിരാജിന്റെ അവസാനത്തെ സിനിമയല്ല ആടുജീവിതം. പ്രിയപ്പെട്ട പൃഥ്വിരാജ്, അങ്ങയുടെ ശരീരം ചീത്തയായാല്‍;ആരോഗ്യം ക്ഷയിച്ചാല്‍ നഷ്ടം അങ്ങയുടെ കുടുംബത്തിനും അങ്ങയെ ഇഷ്ടപ്പെടുന്ന അനേകര്‍ക്കും അങ്ങേയ്ക്കും മാത്രമാണ്. ജോര്‍ദ്ദാനില്‍ 2 മാസം കഴിഞ്ഞ് അതേ മെലിഞ്ഞ അവസ്ഥയില്‍ ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുന്നു.

    വൈറല്‍ കുറിപ്പ് വായിക്കാം

    ബാക്കി ആടുജീവിതം സിനിമ സഹാറാ മരുഭൂമിയില്‍ വച്ചെടുക്കുമെന്നും ബ്ലെസ്സി പറയുന്നു. അത്രയും മാസങ്ങള്‍ അങ്ങ് ഈ ശരീരസ്ഥിതി നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ താങ്കള്‍ വലിയ അപകടത്തിലേക്ക് വീഴും. ചിലര്‍ കണ്ണീര്‍ പൊഴിക്കും. ചിലര്‍ ചിരിക്കും. ബുദ്ധിമാനായ അങ്ങ് ഉചിതമായ തീരുമാനമെടുക്കുക. പ്രാണനാശത്തെക്കാള്‍ വലുതല്ല ധനനാശം. സസ്‌നേഹം സിനിമാ കുടുംബത്തിലെ ഒരു സഹോദരന്‍..

    English summary
    John Ditto About Prithviraj's Makeover
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X