twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളുടെ സ്ഥാനത്ത് നിൽക്കു, അന്ന് മമ്മൂക്കയോട് ജോർജ്ജ് പറഞ്ഞു, പൂച്ച അനുസരിക്കുന്ന പോലെ ചെയ്തു

    |

    മലയാളികൾക്ക് മികച്ച ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കെജി ജോർജ്ജ്. എന്നെന്നും മലയാളി ജനത ഓർത്തിരിക്കുന്ന ചിത്രങ്ങളാണ് ജേർജ്ജ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇന്നു ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിലൂടെയാണ് സംവിധാന സാഹയി ആയി കരിയർ ആരംഭിച്ച ജോർജജ് പിന്നീട് സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. അതുവരെ കണ്ടതിൽ നിന്ന് വെച്ച് വ്യത്യസ്തമായ പ്രമേയത്തിലൂടെയായിരുന്നു ജോർജ്ജ് സിനിമകൾ എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയി വലിയ ശ്രദ്ധനേടാൻ കഴിഞ്ഞിരുന്നു.

    കഥാപാത്രങ്ങളിൽ നിന്ന് മികച്ച അഭിനയം ചോദിച്ച് വാങ്ങുന്ന സംവിധായകനാണ് കെജി ജേർജ്ജ്. ഇപ്പോഴിത അദ്ദേഹത്തിന്റെ ചിത്രമായ മറ്റൊരാൾ എന്ന ചിത്രത്തിൽ നടന്ന സംഭവം വെളിപ്പെടുത്തുകയാണ് ജോൺ പോൾ. മെഗാസ്റ്റാർ മമ്മൂട്ടി ജോർജ്ജിന് മുന്നിൽ പൂച്ചെയ പോലെ നിന്ന സംഭവമായിരുന്നു തുറന്ന് പറഞ്ഞത്. മമ്മൂക്ക അദ്ദേഹം പറഞ്ഞതെല്ലാം അനുസരിച്ചിരുന്നയായി താനിന്നും ഒർക്കുന്നു എന്ന് ജോൺ പോൾ പറയുന്നു.

     മറ്റൊരാൾ   സിനിമയുടെ  ചിത്രീകരണം

    മറ്റൊരാൾ' എന്ന ചിത്രത്തിൽ ഒരു രം​ഗമുണ്ട്. കരമന ജനാർദ്ധനൻ നായർ സീമയെ വല്ലാതെ ദേഹോപദ്രവം ഏൽപ്പിക്കുന്നിടത്തേയ്ക്ക് മമ്മൂട്ടി കടന്നുവരുന്നു. മമ്മൂട്ടി പിടിച്ചുമാറ്റി ജനാർദ്ധനൻ നായരേയും കൂട്ടിക്കൊണ്ട് കടന്നുപോകുന്നു. എല്ലാ വിറങ്ങലിപ്പോടും കൂടി സീമയുടെ കഥാപാത്രം ഭിത്തിയിൽ ചാരി നിലത്തേയ്ക്ക് ഊർന്നിരിക്കുന്നു. ജോർജ്ജ് ഇത് ലൈറ്റ്അപ് ചെയ്ത് ഷോട്ട് ഡിവൈഡ് ചെയ്ത് എല്ലാം കഴിയുമ്പോഴാണ് മമ്മൂട്ടി വരുന്നത്. മമ്മൂട്ടി അതിനകം ഉയർന്ന് പ്രതിഷ്ട നേടിക്കഴിഞ്ഞ താരമായി മാറിയിരുന്നു.

     ഇത്  എന്റെ സിനിമയാണ്

    ഷോട്ടിന്റെ ഒരു പൊസിഷൻ കണ്ട് കഴിഞ്ഞപ്പേൾ മമ്മൂട്ടി പറഞ്ഞു, 'ജോർജ്ജ് സാറേ നമുക്കിത് ഇങ്ങനെ എടുത്താലോ? നടന്നുവരുമ്പോൾ ഇവിടുത്തെ ശബ്ദം കേട്ടിട്ട് ഞാൻ അങ്ങോട്ട് നോക്കുന്നു. എന്റെ സബ്ജക്ടീവിൽ ഇവർ പിടീം വലീം നടത്തുന്നത് കാണുന്നു. ഞാൻ ഓടിവന്ന് പിടിച്ചുമാറ്റുന്നു. എന്നിട്ട് ഞാൻ ജനാർദ്ധനൻ നായരേയും കൊണ്ട് നടന്ന്, മെല്ലെ പുറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ എന്റെ സബ്ജക്ടീവിൽ സീമ ഊർന്ന് താഴേയ്ക്ക് ഇരിക്കുന്നത് കാണുന്നു. രണ്ടും ഒന്നാണ്.' അപ്പോൾ ജോർജ്ജിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതേ മമ്മൂട്ടി, ഇതങ്ങനെയും എടുക്കാം, പക്ഷെ ഇത് ഞാൻ എടുക്കുന്ന സിനിമയാണ്, ഞാൻ ഉദ്ധേശിക്കുന്ന രീതിയിൽ തന്നെ എടുക്കണം. ​ഗോ ആന്റ് സ്റ്റാന്റ് ഇൻ യുവർ പൊസിഷൻ.' പൂച്ച അനുസരിക്കുന്നപോലെ മമ്മൂട്ടി അത് അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

    മമ്മൂട്ടിയുടെ സഹായം


    മമ്മൂട്ടിയുമായി അടുത്ത ആത്മബന്ധമാണ് ജോർജ്ജിനുള്ളത്. മുമ്പെരിക്കൽ മെഗസ്റ്റാറുമായുള്ള അടുപ്പത്തെ കുറിച്ച് ജോർജ്ജ് പറഞ്ഞിരുന്നു. തന്നെ സഹായിച്ച ഒരു സംഭവമായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. റച്ച് നല്ല ചിത്രങ്ങൾ ചെയ്തുവെങ്കിലും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. അന്ന് കണക്ക് പറഞ്ഞ് വാങ്ങുന്ന രീതിയില്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാന്‍ നിര്‍മ്മാതാവായ ‘മഹാനഗരം' നിര്‍മ്മിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്പത്തികമായി വിജയമായി. എനിക്ക് എടുത്തുപറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമ അത് മാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ചു പണം കിട്ടിയത് ആശ്വാസമായി-കെജി ജോർജ്ജ് പറഞ്ഞു.

    സ്വയം പഠിച്ച് ഉന്നതിയിൽ  എത്തിയ താരം

    മമ്മൂട്ടി വളരെ ഡെഡിക്കേറ്റഡായ നടനാണെന്നും ജോർജ്ജ് അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ സിനിമയാണ്.നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനില്ല. . ഇപ്പോള്‍ കാണണമെന്ന് തോന്നാറുള്ള ആളാണ്', കെ.ജി ജോര്‍ജ് പറയുന്നു. കൂടാതെ മമ്മൂട്ടി സ്വയം പഠിച്ച് വളർന്ന് ഉന്നതിയിൽ എത്തിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടി നായകനായ 'ഇലവങ്കോട് ദേശം' എന്ന സിനിമയാണ് കെജി ജോര്‍ജ്ജ് അവസാനമായി സംവിധാനം ചെയ്ത ചിത്രം

    English summary
    John Paul About Mammootty Kg George Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X