മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെ; സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നടന്‍ മോഹന്‍ലാലാണെന്ന് ജോണ്‍ പാൾ
എന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാള സിനിമയുടെ താരരാജാക്കന്മാര്‍. പതിറ്റാണ്ടുകളായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങള്‍ക്ക് ഇനിയും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഇരുവരും നിരവധി സിനിമകളുടെ ഭാഗമായി കൊണ്ടേ ഇരിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇഷ്ട കഥാപാത്രം ഏതാണെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോണ്‍ പോള്‍.
മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അദ്ദേഹം നല്‍കിയത്. എന്നാല്‍ മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയാണെന്നാണ് ജോണ്‍ പോള്‍ പറയുന്നത്. താരം തിരഞ്ഞെടുക്കുന്ന സിനിമകളിലും മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം കൂടി നല്‍കിയിട്ടുണ്ട്. അതേ സമയം സംവിധായകന്മാര്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ മോഹന്‍ലാലാണ് ഒന്നാമത് എന്നാണ് ജോണ്‍ പോളിന്റെ അഭിപ്രായം. തുടര്‍ന്ന് വായിക്കാം...

ജോണ്‍ പോളിന്റെ വാക്കുകളിങ്ങനെയാണ്... 'സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്നാണ് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ്. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.

പറയാന്‍ ബാക്കി വെച്ചത് ഒരു മൂളലിലൂടെയും കണ്ണിന്റെ വിറയലിലൂടെയും ശരീര ഭാഷയിലൂടെയും പ്രകടിപ്പിക്കാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ. എന്നാല്‍ മമ്മൂട്ടിയുടെ ശത്രു അദ്ദേഹം തന്നെയാണ്. നിലവില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ തനിക്ക് മാത്രം വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെങ്കില്‍ ഇനിയും പതിറ്റാണ്ടുകള്‍ ഈ നല്ല നടനെ കാത്തിരിക്കുന്നുണ്ട് എന്നാണ് ജോണ്‍ പോള്‍ പറയുന്നത്. അതേ സമയം മോഹന്‍ലാലിനെ പറ്റിയും അദ്ദേഹത്തിന് പറയാനുണ്ട്.

'ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്ന നടനാണ് മോഹന്‍ലാല്‍. ഭരതം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാണ്. യഥാര്‍ഥ്യത്തില്‍ നിന്നകന്ന് പ്രത്യേക കഥാപാത്രാവിഷ്‌കാരമാണ് കല്ലൂര്‍ ഗോപിനാഥന്‍. എഴുത്തുകാരനും സംവിധായകനും വേണ്ടത് എന്താണെന്ന് മനസ്സിലാക്കി അത് അതുപോലെ നല്‍കാന്‍ കഴിവുള്ള നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. ഭരതം പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അമ്പരപ്പിക്കുന്ന ഭാവാഭിനയതിലൂടെ പ്രേക്ഷകരെ മോഹിപ്പിക്കുകയാണ്. അത് പകര്‍ന്നാട്ടം ആയിരുന്നില്ല എരിഞ്ഞിട്ടാമായിരുന്നു.. എന്നുമാണ് താരം വ്യക്തമാക്കുന്നത്.
Recommended Video

മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവര്‍ക്ക് പുറമേ മഞ്ജു വാര്യര്‍, ഷീല, ശ്രീവിദ്യ, ഭരത് ഗോപി, മധു എന്നിങ്ങനെ ഒട്ടനവധി താരങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ ജോണ്‍ പോള്‍ പങ്കുവെച്ചിരുന്നു. ഈ താരങ്ങള്‍ അവതരിപ്പിച്ചതില്‍ തനിക്കേറ്റവും ഇഷ്ടം തോന്നിയ വേഷത്തെ കുറിച്ചും ജോണ്‍ പോള്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications