അതൊരിക്കലും മറക്കാനാവില്ല, മഞ്ജു വാര്യരെ കുറിച്ച് ജോൺ പോളിന്റെ വാക്കുകൾ

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. മലയാളി പ്രേക്ഷകർ ആഗ്രഹിച്ച മടങ്ങി വരവ് കൂടിയായിരുന്നു നടിയുടേത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും സല്ലാപത്തിലെ രാധ എന്ന കഥാപാത്രത്തിലൂടെയാണ്‌. ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇടയിൽ മഞ്ജു വാര്യരുടെ രാധ ചർച്ചയാവുന്നുണ്ട്.

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് മഞ്ജു ഓരോ തവണയും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ വരവ് പോലെ തന്നെയായിരുന്നു മടങ്ങി വരവും. ഗെറ്റപ്പിൽ ആകെ മാറ്റമുണ്ടായിരുന്നുവെങ്കിലും കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ശക്തമായ സത്രീകഥാപാത്രങ്ങൾ തന്നെയായിരുന്നു അവതരിപ്പിച്ചത്. അത് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

 മഞ്ജുവിനെ  കുറിച്ച് ജോൺ  പോൾ

ഇപ്പോഴിത മഞ്ജുവിനെ കുറിച്ച് ജോണ്‍ പോള്‍ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്ന് കന്മദത്തിലെതാണെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്. ചിത്രത്തിൽ ഭാനു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇന്നും ഭാനു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

ജോൺ പോൾ

ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ... ''ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ കന്മദം തനിക്കേറെ പ്രിയപ്പെട്ട സിനിമയാണെന്നാണ് ജോണ്‍ പോള്‍ പറഞ്ഞത്. പ്രണവം പിക്‌ചേഴ്‌സിന്റെ ബാനറില്‍ മോഹന്‍ലാലായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. മനുഷ്യ ജന്മങ്ങളിലെ വിരുദ്ധ ചേര്‍ച്ചകളേയും അവയ്ക്കിടയിലും പാരസ്പര്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള നിഷ്ഫലതയേയും എല്ലാം ശക്തമായ ഭാഷയിലൂടെ വരച്ചിട്ട ചിത്രമാണ് കന്മദമെന്നാണ്'' ജോൺ പോൾ പറയുന്നത്.

കന്മദം

അതില്‍ മഞ്ജു അഭിനയിച്ച കഥാപാത്രമുണ്ട് ഭാനു, മഞ്ജുവിന്റെ അഭിനയത്തിലെ മിതത്വവും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അഗ്നി പോലെ കണ്ണുകളില്‍ നിന്നും തെറിച്ചുവരുന്ന പ്രകാശം തീഷ്ണമാണ്. ചില സമയത്ത് അലിവും, പ്രണയവും പകയുമാണ് അതില്‍ പ്രതിഫലിക്കുന്നത്. ആ കണ്ണുകളും മുഖവും ഉപയോഗിച്ച് ആ കഥാപാത്രത്തെ അനായാസേന അങ്ങേയറ്റം മനോഹരമാക്കുകയായിരുന്നു മഞ്ജു.

തിലകൻ പറഞ്ഞത്

ഏതാള്‍ക്കൂട്ടത്തില്‍ നിര്‍ത്തിയാലും പ്രത്യേകം എടുത്ത് കാണിക്കാത്ത രീതിയിലുള്ള സര്‍വ്വസാധാരണത്വം നിറഞ്ഞ ശരീരഭാഷ ഉപയോഗിച്ച് ആ പെണ്‍കുട്ടി അഭിനയിക്കാന്‍ എന്റെ മുന്നില്‍ വന്നപ്പോള്‍ ഞാന്‍ പതറിപ്പോയി. പിജെ ആന്റണിയുടെ മുന്നില്‍ അഭിനയിക്കാന്‍ ഞാന്‍ പതറിയിട്ടില്ല. കരുതലോടെ എന്നെത്തന്നെ പ്രാപ്തനാക്കിയാണ് ഞാന്‍ പിന്നീട് അഭിനയിച്ചതെന്ന് മുന്‍പ് തിലകന്‍ പറഞ്ഞിരുന്നു. അതേക്കുറിച്ച് ജോണ്‍ പോളും അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

മഞ്ജു എന്ന നടി

ലോഹിതദാസ് എഴുതിയ കഥാപാത്രത്തെ അങ്ങയറ്റം ഗംഭീരമായി അവതരിപ്പിക്കുകയായിരുന്നു മഞ്ജു. മഞ്ജുവിന്റെ നെറുകയില്‍ കലയുടെ പരദേവതയുടെ മൂന്ന് വിരലുകള്‍ നിര്‍ബാധം തഴുകി ഉണര്‍ന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ നീറ്റലില്‍ സ്വയം നീറിക്കൊണ്ട് ഒരു അഗ്നിനാളമായി തിരശീലയില്‍ ജ്വലിച്ച് നില്‍ക്കുന്ന ആ അഭിനയാവിഷ്‌ക്കാരത്തിന്റെ പേരിലാണ് ഞാന്‍ മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. അതൊരിക്കലും മറക്കാനാവില്ലെന്നുമായിരുന്നു ജോൺ പോൾ പറഞ്ഞത്.

Recommended Video

മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam
രണ്ടാം വരവ്

2014ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വീണ്ടും സിനിമയിൽ എത്തിയത്. ഈ ചിത്രത്തിന് ശേഷം നടിയ്ക്ക് വേണ്ടി കഥകൾ ഒരുങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാം വരവിൽ തമിഴിലും മഞ്ജു അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. അസുരൻ എന്ന ഒറ്റ ചിത്രം കൊണ്ട് തമിഴിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു,

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X