For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറെ മാർഗമില്ലെങ്കിൽ സംഗീതത്തെ കൂട്ട് പിടിക്കണോ!! ജോൺസൺമാഷിന്റെ പഴയ വീഡിയോ വൈറലാകുന്നു

  |

  അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. ഇനിയും ഒരുപാട് ഈണങ്ങൾ ബാക്കിയാക്കിയാണ് മാസ്റ്റർ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. മലയാളി സിനിമ പ്രേമികൾ ഇന്നും അദ്ദേഹത്തിന്റെ പല പാട്ടുകളും മൂളി നടക്കുന്നുണ്ട്. വിട്ട് വീഴ്ചയില്ലാത്ത സംഗീതമാണ് ജോൺസൺ മാസ്റ്റർ പ്രേക്ഷകർക്കായി നൽകുന്നത്. അത് പോലെ തന്നെയാണ് അദ്ദേഹം ജീവിതത്തിലും. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും അദ്ദേഹം തുറന്നടിക്കാറുണ്ട്.

  മണി സാറിനേയു പിള്ളരേയും സ്വീകരിക്കാനുള്ള ആഘോഷം തുടങ്ങി!! ഉണ്ടയിലെ മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് പുറത്ത്...

  ജീവിതത്തിൽ സംഗീതത്തിന് അത്രയധികം പ്രധാന്യം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ജോൺസൺ മാസ്റ്റർ. സംഗതത്തെ കുറിച്ചും സംഗീത സംവിധാനത്തെ കുറിച്ചും കൃത്യമായി അറിവില്ലാതെ എത്തുന്നവരെ അദ്ദേഹം രൂക്ഷമായി ഭാഷയിൽ വിമർശിക്കാറുണ്ട്. 20089 ൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച രവി മേനോന്റെ മൊഴികളിൽ സംഗീതമായി എന്ന പുസ്തക പ്രകാശന വേളയിൽ ജോൺസൺ മാസ്റ്റർ നടത്തിയ ഒരു പ്രസംഗം വാർത്തകളിൽ ഇടം പിടിക്കുകയാണ്. അധികം ആരു കേൾക്കാൻ സാധ്യതയില്ലാത്ത ജോൺസൺ മാസ്റ്ററിന്റെ തുറന്നു പറച്ചിലായിരുന്നു ഇത്.

  ഒമർ ലുലുവിന്റെ ചങ്കസിന്റെ രണ്ടാം ഭാഗം കുറച്ച് കളറാണ്!! ചിത്രത്തിന്റെ പേര് പുറത്ത്...

   ചെരുപ്പ് നക്കി നടക്കുന്ന ചിലർ

  ചെരുപ്പ് നക്കി നടക്കുന്ന ചിലർ

  1971 ലാണ് താൻ താൻ സിനിമയിൽ എത്തുന്നത് . ദേവരാജൻ മാഷാണ് തന്നെ ആദ്യമായി സിനിമയിൽ കൊണ്ടു വരുന്നത്. മുപ്പത്തിയഞ്ച് വർഷമായി സിനിമയിലുണ്ട്. എന്നാൽ സിനിമ ഒരിക്കലും പ്രൊഫഷനാക്കാൻ ഞാൻ ഒരിക്കലും ഉദ്യേശിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ആളുകൾ പലരും ഇത് വിശ്വസിക്കില്ല, ഇവിടെ പലരും ചെരുപ്പ് നക്കി നടക്കുന്നുണ്ട്. എന്റെ ഭാഷയിൽ അൽപം വ്യത്യാസമുണ്ട്. ഇനി ഇപ്പോൾ അതെന്റെ അഹങ്കാരമാണെന്ന് വിലയിരുത്തിയാലും കുഴപ്പമല്ലെന്നും ജോൺസൺ മാസ്റ്റർ വീഡിയോയിൽ പറയുന്നുണ്ട്.

   പുതിയ തലമുറയ

  പുതിയ തലമുറയ

  സംഗീതത്തിലെ പുതിയ തലമുറക്കാരെ വിമർശിക്കുന്നുമുണ്ട് അദ്ദേഹം. ദക്ഷിണ മൂർത്തി സ്വമികളേയും സ്വാതി തിരുന്നാളിനേയുമൊക്കെ സംഗീതം പഠിക്കാൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് നടിക്കുന്ന ഒരു തലമുറക്കാർ ഇന്ന് വളർന്ന് വരുന്നുണ്ട്.മൈക്കിൾ ജാക്സനെ പോലും അറേഞ്ച് ട ചെയ്തു കൊടുത്തത് തങ്ങളാണെന്ന് നടിച്ച് മറ്റൊരു വിഭാഗവും,. ഇത്തരത്തിലൊരു തലമുറ ഇപ്പോൾ സമൂഹത്തിൽ വളരുന്നുണ്ട്. ഇത്തരക്കാർക്ക് വേണ്ടി ഒഎൻവി സാർ വരികൾ എഴുതിയാലും മലയാളം അക്ഷരമാല അറിയാത്തവർ എഴുതിയാലും ഒരുപോലെയായിരിക്കും എന്നാണ് ഇത്തരക്കാർ കണക്കാക്കുക. കൂടാതെ തനിയ്ക്ക് അറിയാവുന്നത് മാത്രമാണ് യഥാർഥ സംഗീതമെന്നാണ് ഇത്തരക്കാർ ശഠിക്കുന്നത്. അത് ഒരിക്കലും ഉൾക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറയുന്നു.

   കീബോർഡിൽ മാന്തിയുണ്ടാക്കുന്ന പാട്ട്

  കീബോർഡിൽ മാന്തിയുണ്ടാക്കുന്ന പാട്ട്

  സംവിധായകർക്ക് ട്യൂൺ പറഞ്ഞു കൊടുക്കുമ്പോൾ പോലും മുക്കിയും മൂളിയുമണ് ഇന്നത്തെ യുവസംഗീതകാരൻമാർ പലരും പാടിയൊപ്പിക്കുക. അതിനൊരു സഹായി കൂടെ കൂട്ടും. അടുത്ത സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ധരിപ്പിച്ചിട്ടാണ് അയാൾ താനുണ്ടാക്കിയ ട്യൂണുകൾ കേൾപ്പിക്കുക. ഒരു കീബോർഡ് ഉണ്ടാകും കയ്യിൽ. അതില്‍ കൈയിട്ട് മാന്തി ഒരു ട്യൂണ്‍ ഒപ്പിക്കും. അങ്ങനെയൊക്കെ ഉണ്ടാക്കുന്ന ട്യൂണുകള്‍ ഇന്നത്തെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇഷ്ടമാകുന്നു.‌

   ആരും വിളിച്ചില്ലെങ്കിലും സാരമില്ല

  ആരും വിളിച്ചില്ലെങ്കിലും സാരമില്ല

  ഇത്തരത്തിലുളള ഒരു ട്രെൻര് സംഗീതത്തെ സ്നേഹിക്കുന്നവർ തുടരാൻ അനുവദിക്കരുത്. ഇതിനെതിരെ പ്രതികരിക്കുക തന്നെ വേണമെന്നും ജോൺസൺ മാസ്റ്റർ പറയുന്നു. പാവങ്ങളല്ലേ ജീവിച്ച് പൊയക്കോട്ടെ എന്ന് ചിലർ പറയുന്നുണ്ട്. ജീവിക്കാൻ വേറേയും മാർഗങ്ങളില്ലേ. സംഗീതത്തെ കൂട്ട് പിടിക്കണേ? - മാസ്റ്റർ ചോദിക്കുന്നു. താൻ സംഗീത സംവിധാനത്തിൽ ആവർത്തന വിരസത വന്നതോടെ മടുത്ത ആളാണെന്നും അതുകൊണ്ട് ഇനി ആരും വിളിച്ചില്ലെങ്കിലും പരാതിയില്ലെന്ന് അദ്ദേഹം തുറന്ന് പറയുകയാണ്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  johnson master old video about new gen musical dirctors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X