മമ്മൂട്ടിയെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്! കാര്യങ്ങള്‍ കൃത്യമായി പറഞ്ഞാല്‍ മതിയെന്ന് സംവിധായകന്‍!

സഹസംവിധായകനായാണ് ജോണി ആന്റണി സിനിമയിലേക്കെത്തിയത്. കുട്ടിക്കാലം മുതലേ തന്നെ സിനിമാമോഹം മനസ്സിലുണ്ടായിരുന്നു. അന്ന് പ്രാര്‍ത്ഥിച്ചിരുന്നത് ജയനെപ്പോലെയാവാനായിരുന്നു. അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയായില്ലെങ്കിലും ജയനെപ്പോലെയുള്ള ഒരുപാട് പേരെ നിയന്ത്രിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ തിരക്കഥാകൃത്തുക്കള്‍ക്കായാണ് കാത്തിരിക്കുന്നത്. പുതിയ റൈറ്റേഴ്‌സിനെ കൊണ്ടുവരുന്നത് സിനിമയ്ക്ക് നല്‍കാവുന്ന നല്ല സംഭവനയാണ്. തന്റേതായ രീതിയിലാണ് സിനിമയൊരുക്കുന്നത്. സംവിധാനം മാത്രമല്ല അഭിനയത്തിലും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. രഞ്ജിത്ത് ചിത്രമായ ഡ്രാമയിലെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് അദ്ദേഹം പറയുന്നു. ലാല്‍ ജോസ്, പ്രജിത്ത്, പത്മകുമാര്‍ ഇവരുടെ ചിത്രങ്ങളിലൊക്കെ താന്‍ അഭിനയിച്ചുവെന്ന് സംവിധായകന്‍ പറയുന്നു.

മടുപ്പില്ലാത്ത ജോലിയാണ് സിനിമ. ഒന്നുമില്ലായ്മയില്‍ നിന്നും ഇത്രത്തോളം എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്നുള്ളത്. പ്രതിസന്ധി ഘട്ടങ്ങളൊക്കെ ഉണ്ടായിട്ടും ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തനാണെന്ന് സംവിധായകന്‍ പറയുന്നു. സംവിധാനത്തിലും അഭിനയത്തിലും മുന്നേറുകയാണ് അദ്ദേഹം. അഭിനയം എളുപ്പമാണെന്നും സംവിധാനത്തോടുള്ള പാഷന്‍ ഇപ്പോഴും അതേ പോലെയുണ്ടെന്നും അദ്ദേഹം പറയുന്നു. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ജോണി ആന്റണിയെത്തിയത്. നാല് സംവിധായകരാണ് ഡ്രാമയില്‍ താരങ്ങളായെത്തിയത്. നിലവില്‍ കുറച്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. സംവിധാനം കഴിഞ്ഞിട്ട് കിട്ടുന്ന ഗ്യാപ്പിലേ അഭിനയിക്കുള്ളൂ. മമ്മൂക്കിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമായാണ് താനും സിനിമയിലേക്കെത്തിയതെന്ന് അദ്ദേഹം പറയുന്നു.

രസിപ്പിക്കുന്ന സിനിമ

രസിപ്പിക്കുന്ന സിനിമ

ആളുകളെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ ചെയ്യാനാണ് ഇഷ്ടം. ശുഭപര്യവസിയായി അവസാനിക്കുന്ന തരത്തിലുള്ള സിനിമയാണ് മനസ്സിലുള്ളത്. ദിലീപിനേയും മമ്മൂട്ടിയേയും പോലെയുള്ള താരങ്ങളെക്കൊണ്ട് തമാശ പറയിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. തമാശ സിനിമകളോട് എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിക്കുന്ന സിനിമ പരിശോധിച്ചാല്‍ കുട്ടികളുടെ സിനിമയോ അല്ലെങ്കില്‍ തമാശയുള്ള ചിത്രമോ ആയിരിക്കും. അത്തരം സിനിമകള്‍ ചെയ്യുകയെന്നത് നിസ്സാരമായ കാര്യമല്ല.

മമ്മൂട്ടിയെ ഡാന്‍സ് കളിപ്പിച്ചു

മമ്മൂട്ടിയെ ഡാന്‍സ് കളിപ്പിച്ചു

തോപ്പില്‍ ജോപ്പന്‍ വേണമെങ്കില്‍ നടക്കാവുന്ന എന്ന തരത്തിലുള്ള സിനിമയാണ്. തുറുപ്പുഗുലാനില്‍ രജനീകാന്ത് സിനിമയുടെ ഫോര്‍മുലയുണ്ട്. ജോപ്പന്‍ ചെറിയൊരു സിനിമയാണ്. അതിമാനുഷകത്വമൊന്നുമില്ലാത്ത സിനിമ. സിനിമയുടെ ബഡ്ജറ്റും വളരെ കുറവായിരുന്നു. ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ് ഇവരൊക്കെയായി നല്ല സൗഹൃദത്തിലാണ്. ഇവരെ വിഷമിപ്പിക്കാത്ത തരത്തില്‍ നമുക്ക് വേണ്ട കാര്യങ്ങള്‍ നേചിയെടുക്കാറാണ് പതിവെന്നും ജോണി ആന്റണി പറയുന്നു.

മമ്മൂട്ടിയോട് റിക്വസ്റ്റ്

മമ്മൂട്ടിയോട് റിക്വസ്റ്റ്

മമ്മൂട്ടിയെപ്പോലൊരു താരത്തോട് ഷോട്ടെടുക്കുന്നതിനായി കമാന്റ് ചെയ്യാറില്ല റിക്വസ്റ്റ് ചെയ്യാറാണ് പതിവ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ സിനിമയിലേക്കെത്തിയത്. അദ്ദേഹത്തിനും നമുക്കും പ്രശ്‌നമില്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ ഒതുക്കാറുണ്ട്. നമ്മള്‍ ആവശ്യപ്പെടുന്നത് കൃത്യമായി വ്യക്തമാക്കിയാല്‍ അദ്ദേഹം അതിനനുസരിച്ച് നീങ്ങാറാണ് പതിവ്. വര്‍ഷങ്ങളുടെ അനുഭവ പരിചയസമ്പത്തുള്ളവരായതിനാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരില്ല.

കോമഡി ചെയ്തിട്ടുണ്ട്

കോമഡി ചെയ്തിട്ടുണ്ട്

ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നന്ദി വീണ്ടും വരിക, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം കോമഡി കൈകാര്യം ചെയ്തിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോവുകയായിരുന്നു ഇത്. താന്‍ വിളിക്കുമ്പോള്‍ അദ്ദേഹത്തിന് അറിയാം. കോമഡിയുമായി ബന്ധപ്പെട്ട സിനിമയാണെന്ന്. ആസ്വദിച്ചാണ് അദ്ദേഹം അഭിനയിക്കാറുള്ളത്. അടുത്തിടെ കണ്ടപ്പോഴും അദ്ദേഹത്തില്‍ ആ ആവേശം പ്രകടമായിരുന്നു.

 മമ്മൂട്ടിയുടെ ആവേശം

മമ്മൂട്ടിയുടെ ആവേശം

പതിവില്‍ നിന്നും വ്യത്യസ്തമായ മമ്മൂട്ടി എത്തിയ സിനിമയായിരുന്നു പട്ടണത്തില്‍ ഭൂതം. കൊമ്പ് വെച്ചുള്ള വരവും കുട്ടികളെപ്പോലെയുള്ള സംസാരവുമൊക്കെയായിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റ്. കുട്ടികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നുകൂടിയായിരുന്നു ഇത്. അടുത്തിടെ തന്നെ കണ്ടപ്പോള്‍ അദ്ദേഹം ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. നമുക്ക് ഭൂതത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

ചാനല്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഈ സിനിമ. അതുകൊണ്ടാണല്ലോ ഇപ്പോഴും ഈ സിനിമ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നത്. ജൂലൈയിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. മലബാറിലൊക്കെ നല്ല മഴയായിരുന്നു ആ സമയത്ത്. എന്നാലും തരക്കേടില്ലാത്ത കലക്ഷന്‍ ലഭിച്ചിട്ടുണ്ട് സിനിമയ്ക്ക്, കാവ്യ മാധവനും മമ്മൂട്ടിയും നായികാനായകന്‍മാരായെത്തിയ സിനിമയില്‍ ഇന്നസെന്റ്, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X